ഈ ഓണാവധി വിദേശത്ത് ആഘോഷിക്കാം


8 min read
Read later
Print
Share

ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ, മക്കാവ്, ദുബായ്... പൂര്‍ണരൂപം ഓഗസ്റ്റ് ലക്കം യാത്ര മാസികയില്‍ വായിക്കാം

മക്കാവ് എന്നുകേള്‍ക്കുമ്പോള്‍ സദാചാരവാദികളുടെ മുഖത്ത് ഒരു നീരസം കാണാം. എന്നാല്‍ മക്കാവ് ഒരു മോശം സ്ഥലമല്ല. അതൊരു സുന്ദരതീരമാണ്...

മക്കാവിലേക്ക് പോകുന്നു എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ തന്നെ വന്ന ചില കമന്റുകള്‍ മലയാളിയുടെ ഈ സ്ഥലത്തെപ്പറ്റിയുള്ള വീക്ഷണം വെളിപ്പെടുത്തുന്നതാണ്. മക്കാവ് ഒരു സദാചാരവിരുദ്ധ കേന്ദ്രമായിട്ടാണ് പലരും കരുതിയിരിക്കുന്നത്. കുറെയധികം ചൂതാട്ടകേന്ദ്രങ്ങള്‍ ഉണ്ടെന്നതില്‍ കവിഞ്ഞ് മക്കാവില്‍ എന്തെങ്കിലും മോശമായിട്ടുണ്ടെന്ന് തോന്നിയില്ല.

തെക്കന്‍ ചൈനാകടലിന്റെ തീരത്തായി, ഹോങ്കോങ്ങില്‍നിന്ന് 64 കിലോമീറ്റര്‍ അകലെ ചൈനാവന്‍കരയോട് പറ്റിക്കിടക്കുന്ന മനോഹര തീരമാണ് മക്കാവ്. ഹോങ്കോങ് പോലെത്തന്നെ ചൈനയുടെ അധീനതയിലുള്ള സ്വയം ഭരണാധികാര പ്രദേശം. ഒരു റിസോര്‍ട്ട് നഗരം എന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ വെറും 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം ആറുലക്ഷം ജനങ്ങള്‍ താമസിക്കുന്നു.

ഹോങ്കോങ്ങില്‍നിന്ന് ഫെറിയിലാണ് കുടുംബത്തോടൊപ്പം മക്കാവിലേക്ക് യാത്രതിരിച്ചത്. കാഴ്ചയില്‍ കപ്പല്‍പോലെ തോന്നുന്ന വലിയ ബോട്ടുകളാണിവ. ഇരുനൂറ്റമ്പതോളം പേരാണ് ഒരു ഫെറിയില്‍ കയറുക. ഒരു മണിക്കൂറാണ് യാത്രാസമയം. ആഡംബരപൂര്‍ണമായ സൂപ്പര്‍ക്ലാസ് ചെലവേറിയതാണ്. ഫ്‌ളൈറ്റുകളിലെ ബിസിനസ് ക്ലാസിനു സമാനം ആണിവ. ലഘുഭക്ഷണവും കുടിക്കാനുള്ളതും ഒക്കെ ലഭിക്കും. ഇക്കോണമി ക്ലാസിന് 149 ഹോങ്കോങ് ഡോളര്‍ (ഏകദേശം 1250 രൂപ) ആണ് ചെലവ്. ഗ്ലാസുകൊണ്ടുള്ള ചുമരുകളാണ് ഇരുവശത്തും എന്നതിനാല്‍ കാഴ്ചകളൊക്കെ നന്നായി കാണാം. ഡ്യൂട്ടിഫ്രീ ഷോപ്പുകളടക്കം ഫെറിയിലുണ്ട്.

ഒരു വിമാനത്തിന്റെ അന്തര്‍ഭാഗംപോലെ തോന്നിക്കുന്ന ഫെറിയില്‍ സീറ്റ് ബെല്‍റ്റ് ഒക്കെ ഇട്ടുവേണം യാത്രചെയ്യുവാന്‍. ക്യാബിന്‍ അറ്റന്‍ഡന്റുമാര്‍ വന്ന് പരിശോധിക്കും. ക്യാപ്റ്റന്റെ അറിയിപ്പുകള്‍ ഇടയ്‌ക്കൊക്കെ കേള്‍ക്കാം. 60 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. മക്കാവിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ലെങ്കിലും എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇത് ഹോങ്കോങ് ഫെറി ടെര്‍മിനലില്‍തന്നെ ലഭ്യമാണ്. ഏതാനും മിനിറ്റുകളെ എടുക്കൂ. അതോടൊപ്പം സെക്യൂരിറ്റി പരിശോധനകളും കഴിഞ്ഞാല്‍ ഫെറിയിലേക്ക് പ്രവേശിക്കാം. വലിയ ബാഗുകള്‍ ഉണ്ടെങ്കില്‍ ചെക്കിന്‍ ബാഗേജ് പോലെ വേറെ കയറ്റിവിടണം.

TRAVEL INFO

Macau - located on the western bank of the Pearl River Delta in southern Guangdong Province, People's Republic of China - lies just 60 kilometres to the west of Hong Kong. Macau comprises Macau Peninsula, Taipa and Coloane. Macau Peninsula is the hub of the territory and is connected to Taipa by three bridges. Several large international hotel resorts - with new supporting infrastructure - are located on the reclaimed land between Taipa and Coloane in the newly developed district known as Cotai.

__________________________________________________________________________________________________________

  • വിസ്മയിപ്പിക്കുന്ന ചരിത്രസ്മാരകങ്ങളുടെയും പ്രകൃതിരമണീയമായ ഭൂഭാഗങ്ങളുടെയും കേദാരമാണ് ശ്രീലങ്ക

പൗരാണിക ശ്രീലങ്കയുടെ തലസ്ഥാനമായ അനുരാധപുര കണ്ട് ഇന്നത്തെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്കുള്ള മടക്കയാത്രയിലാണ് ചരിത്ര സ്മാരകമായ സിഗിരിയയും ധാംബുള്ളയിലെ ഗുഹാക്ഷേത്രവും സന്ദര്‍ശിച്ചത്. സിഗിരിയയിലേക്ക് 75 കിലോമീറ്ററില്‍ താഴെയെ ദൂരമുള്ളൂ. രണ്ടുമണിക്കൂര്‍കൊണ്ട് എത്താമെന്നും ഞങ്ങളുടെ ടാക്‌സിഡ്രൈവറും ഗൈഡുമായ അശോക് പറഞ്ഞിരുന്നു. നല്ലവണ്ണം പരിപാലിക്കപ്പെടുന്ന റോഡായതിനാല്‍ അശോകിന് വാക്കുപാലിക്കാന്‍ കഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നരമണിക്ക് അനുരാധപുരയില്‍നിന്ന് പുറപ്പെട്ട ഞങ്ങള്‍ മൂന്നുമണി പിന്നിടുമ്പോഴേക്കും അവിടെയെത്തി.

സിഗിരിയിയിലെ ചരിത്രസ്മാരകമായ കൂറ്റന്‍പാറ ഏറെ അകലെനിന്നേ നമുക്ക് ദര്‍ശനം തരുന്നു. പച്ചപ്പുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന, നാനൂറ് മീറ്ററിലധികം ഉയരമുള്ള പാറ ആരോ കൊത്തിവെച്ചതുപോലെ തോന്നിക്കും. യുനെസ്‌കോയുടെ ലോക പൈതൃകപ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഇത്. സിംഹത്തിന്റെ പാറയെന്നാണ് സിഗിരിയയെന്നതിനര്‍ഥം. അതിന്റെ സമീപത്തേക്ക് ചെന്നപ്പോള്‍ മുന്‍കാലുകളിലൊന്ന് നഷ്ടമായ ഒരു നായ ഞൊണ്ടി നടക്കുന്നത് കണ്ടു. സിഹംപാറയിലെ സിംഹങ്ങളുടെ ആക്രമണത്തില്‍ സംഭവിച്ചതോ ഇതെന്ന് ആശങ്കയോടെ ചോദിച്ചപ്പോള്‍ അശോക് പൊട്ടിച്ചിരിച്ചു. 'പേരേയുള്ളൂ. ഇവിടെ സിംഹങ്ങളില്ല. പക്ഷെ അരികിലുള്ള ചെറിയ തടാകത്തില്‍ മുതലകളുണ്ട്. മുതലകളുടെ ആക്രമണത്തില്‍ കാലും വാലുമെല്ലാം നഷ്ടപ്പെട്ട നായകളെ ഇവിടെകാണാം.' അശോകിന് വളയം പിടിക്കുന്ന ജോലിയേക്കാള്‍ ചേരുക ഗൈഡിന്റെതാണെന്ന് നേരത്തെ ബോധ്യപ്പെട്ടതാണ്. സിഗിരിയയുടെ കഥ അയാള്‍ പറഞ്ഞു തുടങ്ങി.

എ.ഡി. 477 മുതല്‍ രണ്ട് പതിറ്റാണ്ടോളം അനുരാധപുരയിലെ രാജാവായിരുന്ന കശ്യപന്‍ അഗ്‌നിപര്‍വതം തണുത്തുറഞ്ഞുണ്ടായ പാറയ്ക്ക് മുകളില്‍ കൊട്ടാരസമുച്ചയം കെട്ടിപ്പടുക്കയായിരുന്നു. അന്നത്തെ കൊട്ടാരത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും അവശിഷ്ടങ്ങളാണ് പാറയ്ക്ക് മുകളിലുള്ളത്. ധാതുസേനരാജാവിന് ദാസിയിലുണ്ടായ മകനായിരുന്നു കശ്യപന്‍. അദ്ദേഹത്തിന് സ്വന്തം രാജ്ഞിയിയുണ്ടായ മകന്‍ മോഗല്ലണ്ണന് അവകാശപ്പെട്ട രാജ്യം സ്വന്തമാക്കാനായി കശ്യപന്‍ സേനാധിപനായിരുന്ന മിഗാരന്റെ സഹായത്തോടെ ധാതുസേനനെ കൊന്നുകളഞ്ഞു.

കശ്യപനെ ഭയന്ന് മൊഗല്ലണ്ണന്‍ ഇന്ത്യയിലേക്ക് ഓടിപ്പോയി. തിരികെ ചെന്ന് തനിക്കവകാശപ്പെട്ട രാജ്യം പിടിച്ചെടുക്കാന്‍ മൊഗല്ലണ്ണന്‍ ഇന്ത്യയില്‍ വെച്ച് തന്നെ സൈനികശക്തി സംഭരിക്കാന്‍ തുടങ്ങി. മൊഗല്ലണ്ണന്‍ പ്രതികാരം ചെയ്യുമെന്ന് ഭയന്ന കശ്യപന്‍, തലസ്ഥാനമായ അനുരാധപുരം ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥലത്ത് കൊട്ടാരം നിര്‍മിക്കുകയായിരുന്നത്രെ. വലിയ പാറക്കച്ചിന് മുകളിലേക്ക് പടവുകള്‍ നിര്‍മിച്ച് അതിനുമുകളില്‍ ചെന്നാണ് കൊട്ടാരം പണിതത്. ഇന്നും ആയിരക്കണക്കിന് പടവുകള്‍ കയറി വേണം മുകളിലെത്താന്‍. ആ പാറക്കെട്ടിന് ചുറ്റും ശത്രുവിനെ തടയാന്‍ വലിയ കിടങ്ങുകള്‍ ഉണ്ടാക്കി അതില്‍ മുതലകളെ വളര്‍ത്തുകയായിരുന്നു. അങ്ങനെയാണ് സിഗിരിയയില്‍ മുതലകളെത്തിയതെന്നും അശോക് പറഞ്ഞു...

TRAVEL INFO

Sri Lanka - The Democratic Socialist Republic of Sri Lanka, historically called Ceylon, is an island coutnry in South Asia. Sri Lanka has maritime borders with India to the northwest and the Maldives to the southwest.

Electronic Travel Authorization: ETA is an official authorization for a Short Visit to Sri Lankaand is issued electronically. The ETA is introduced with the intention of providing an efficient, reliable and simplified service to those who visit Sri Lanka. ETA holders will be issued a 30 day Short Visit visa at the port of entry in Sri Lanka. The ETA is issued through an on-line system. No passport copies, documents or photographs are required. There is no requirement to endorse the ETA on the passport. On arrival at the port of entry in Sri Lanka

Upon arrival, produce your passport to the immigration officer at the port of entry to obtain the necessary clearance. It is advisable for you to bring a copy of the ETA approval notice along with you. Link: www.eta.gov.lk/slvisa/visainfo/weta.jsp

Important Numbers:
ISD Code: 0094
Colombo Code: 11
DIAL 1912 to access any information related to Sri Lanka Tourism?2426900 / 2437055/59/60
Tourism Police 2421052
Email: dptd@srilanka.travel
Department of Immigration 5329316/20/21/25
www.immigration.gov.lk
Tourist Police Division 2421451
Tourist Complaints 1912
Tourist Guides Association 2347059
Sri Lanka Tourism 1912
Police Emergency Services118,119

Permits: Tourists who wish to photograph the principal ancient monuments in Sri Lanka are required to purchase a ticket from Central Cultural Fund, Colombo 2587912 /2500733 /2581944
rgen_ccf@sri.lanka.net
Money exchange: Sahfiz Authorized Money Changser 2327097 Trust Lanka Money Changer2341250 Prasanna Money Changers2439284 Daya Authorized Money Changers?2320345

__________________________________________________________________________________________________________

  • കുടുംബസമേതം സുരക്ഷിതമായി പോയിവരാന്‍ പറ്റിയ നാടാണ് മലേഷ്യയും സിങ്കപ്പൂരും
കുടുംബസമേതം വിദേശയാത്രയ്ക്കു പറ്റിയ നല്ലൊരു പാക്കേജ് - സംശയമില്ല. മലേഷ്യ-സിങ്കപ്പൂര്‍. വിസ കിട്ടാന്‍ ബുദ്ധിമുട്ടില്ല. ഫ്‌ളൈറ്റ് ടിക്കറ്റ് കുറവാണ്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാം തുടങ്ങി ഈ പാക്കേജ് തിരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ടായിരുന്നു. മലേഷ്യ നേരത്തേ പോയ സ്ഥലമാണെങ്കിലും ഇത്തവണ അവിടെ ഗെന്തിങ് അടങ്ങിയ പാക്കേജിലേക്കു മാറി. ഗെന്തിങ് പോവണമെന്നാഗ്രഹിച്ച, മാറ്റിവെച്ച സ്ഥലമായിരുന്നു.

യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഒരുമാസം മുന്‍പേതന്നെ തുടങ്ങി. പാസ്പോര്‍ട്ടും സിങ്കപ്പൂര്‍ വിസയ്ക്കായി വെള്ള പശ്ചാത്തലമായുള്ള രണ്ട് ഫോട്ടോകളും ജോലിചെയ്യുന്നതിന്റെ തെളിവായി മൂന്നുമാസത്തെ സാലറി സ്ലിപ്പും കമ്പനിയുടെ ഐ.ഡി. കാര്‍ഡിന്റെ കോപ്പിയും മലേഷ്യന്‍ വിസയ്ക്കായി പാസ്പോര്‍ട്ടിന്റെ കോപ്പിയും വെള്ള പശ്ചാത്തലമായുള്ള ഫോട്ടോയുടെ സോഫ്റ്റ് കോപ്പിയും ട്രാവല്‍ ഏജന്‍സിയെ ഏല്‍പ്പിച്ചു. എല്ലാത്തിനും ഒരു ഇ-മെയില്‍ കമ്യൂണിക്കേഷനും ഉറപ്പാക്കി. വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാമെങ്കിലും സമയമില്ലാത്തതു കാരണം ഏജന്‍സിയെ ഏല്‍പ്പിച്ച് സ്വസ്ഥമായതാണ്.

പാക്കേജും അവരെത്തന്നെ ഏല്‍പ്പിച്ചു. മലേഷ്യയില്‍ ഗെന്തിങ് വഴിക്ക് ബാത്തുകേവ് ക്വലാലംപൂര്‍. മൂന്നുദിവസം അവിടെ പിന്നെ റോഡ് മാര്‍ഗം സിങ്കപ്പൂരിലേക്ക്. അവിടെ സിറ്റി ടൂര്‍, യൂണിവേഴ്സല്‍ സ്റ്റുഡിയോ, സെന്റോസ, ഗാര്‍ഡന്‍സ് ബൈ ദ ബേ, ഇതിന്റെ എല്ലാത്തിന്റെയും ടിക്കറ്റ് ചാര്‍ജ്, ഭക്ഷണം, താമസം എന്നിവയടക്കം ഒരാള്‍ക്ക് 68500 രൂപ, കൂട്ടത്തിലെ ഒമ്പതുവയസ്സുകാരന് 63500-ഇതായിരുന്നു പാക്കേജ് ചാര്‍ജ്. എയര്‍പോര്‍ട്ടില്‍നിന്നുള്ള പിക്കപ്പിന് സീറ്റ് ഇന്‍ കാബ് എന്നാണ് പറഞ്ഞിരുന്നത്. അതായത് കാറില്‍ വേറെയും ആളുണ്ടാവും എന്നര്‍ഥം. പക്ഷേ, പലപ്പോഴും നിങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്നും പറഞ്ഞിരുന്നു.

കൊച്ചിയില്‍നിന്ന് രാത്രി പന്ത്രണ്ടുമണിക്കായിരുന്നു ഫ്‌ളൈറ്റ്. വിമാനത്താവളത്തില്‍നിന്നുതന്നെ ഒരു മലേഷ്യന്‍ സിംകാര്‍ഡ് എടുത്തിരുന്നു. 800 രൂപയായി. മലിന്‍ഡോ. നേരെ ക്വലാലംപൂരിലേക്ക്. അവിടെ ട്രാന്‍സ് ഹോളിഡേയ്‌സിന്റെ ആള്‍ക്കാര്‍ കാത്തിരിപ്പുണ്ടായിരുന്നു. ആദ്യദിനത്തെ പ്രഭാതഭക്ഷണം പാക്കേജിലില്ലാത്തതിനാല്‍ ഞങ്ങള്‍ക്കുള്ള ടാക്സി വരും മുന്‍പേ ഒരു ബര്‍ഗര്‍ ബ്രേക്ക്ഫാസ്റ്റ്. വണ്ടി വന്നു. രാജ് എന്ന ഡ്രൈവര്‍ കം ഗൈഡ് വാതില്‍ തുറന്നുതന്നു. നേരെ ഗെന്തിങ്ങിലേക്കാണ് പോവുന്നത്. പോവുംവഴി ഒരു കേബിള്‍ കാര്‍ റൈഡുണ്ട്. നേരെ കേബിള്‍ കാര്‍ സ്റ്റേഷനു മുന്നില്‍ നിര്‍ത്തി ഡ്രൈവര്‍ ടിക്കറ്റെടുത്തു തന്നു. ഞാന്‍ മുകളില്‍ കേബിള്‍ എത്തുന്നിടത്ത് ഹോട്ടലിനു സമീപം ഉണ്ടാവും. വിളിച്ചാല്‍മതിയെന്ന് അയാള്‍ പറഞ്ഞു. ഇംഗ്ലീഷും തമിഴും നന്നായി കൈകാര്യംചെയ്യുന്നയാളായിരുന്നു ഡ്രൈവര്‍.

കേബിള്‍കാറില്‍ കയറാന്‍ വലിയ ആവേശമായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ കൊടുകാടിനു മുകളില്‍ കമ്പിയില്‍ തൂങ്ങി ഒരു ആലംബമില്ലാത്തപോലെ സഞ്ചരിക്കാന്‍തുടങ്ങിയപ്പോള്‍ മകന്റെ ഉള്ളില്‍ ചെറിയ ഭയം. അവന്‍ കമ്പിയില്‍ മുറുകെ പിടിച്ചിരിക്കാന്‍തുടങ്ങി. എതിരെ വരുന്ന കേബിള്‍ യാത്രക്കാരെ കൈവീശി കാണിച്ചും ഫോട്ടോയും വീഡിയോയും എടുത്തും യാത്ര. പിന്നിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കേബിള്‍ കാറുകളുടെ നീണ്ട നിര പിന്തുടരുന്നുണ്ട്.

കൊടുകാട്ടില്‍ മലനിരകള്‍ക്കു മുകളില്‍ തയ്യാറാക്കിയ കൂറ്റന്‍ തൂണുകളാണ് കേബിളുകളുടെ ഉറപ്പ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളതിനാല്‍ പേടിക്കാനൊന്നുമില്ല. ഏതാണ്ട് അരമണിക്കൂര്‍ യാത്രയുണ്ടവിടേക്ക്. ഞങ്ങളെത്തുന്നതിനു മുന്‍പേ രാജ് ചുരം കയറി അവിടെയെത്തിയിരുന്നു. നേരെ ഹോട്ടലിലേക്ക് വിട്ടു. നാളെ പന്ത്രണ്ടുമണിക്ക് ഞാനിവിടെയെത്തും. അതുവരെ നിങ്ങള്‍ക്കിവിടെ കറങ്ങാം. ഭക്ഷണത്തിനുള്ള കൂപ്പണും തന്ന് രാജ് പോയി.

അവിടെ ചെക്കിന്‍ ടൈം പക്ഷേ, മൂന്നുമണിയാണ്. ബാഗേജ് ഹോട്ടലില്‍ ഏല്പിച്ച് നമുക്ക് മൂന്നുമണിവരെ കറങ്ങാം. അല്ലെങ്കില്‍ ഒരാള്‍ക്ക് 75 രൂപയ്ക്കുള്ള റിങ്കറ്റ് കൊടുത്താല്‍ അപ്പോള്‍തന്നെ മുറിയിലേക്ക് പ്രവേശിക്കാം. രണ്ടു മുറികളാണ് ഞങ്ങള്‍ക്ക് ബുക്ക്‌ചെയ്തിരുന്നത്. അതു രണ്ടും രണ്ടു നിലകളിലായിരുന്നു. ചെറിയ മുറിയാണ്. ഒരു മുറി ഒഴിവാക്കി. നാലുപേര്‍ക്കുംകൂടി ഒരു മുറിയില്‍ നില്‍ക്കുക അത്ര എളുപ്പമല്ല. അതിനും വഴിയുണ്ട്. ഒരു മുറിയില്‍നിന്ന് മറ്റേ മുറിയിലേക്ക് വാതിലുള്ള മുറികളും ഈ ഹോട്ടലിലുണ്ട്. അതു കിട്ടാനും 75 രൂപ അടച്ചാല്‍മതി. നാട്ടില്‍നിന്ന് ബുക്ക്ചെയ്ത ടീമിന് ഇതൊന്നും അറിയില്ലെന്നു തോന്നുന്നു. ഏതായാലും അനുഭവം ഗുരു. ഇനി ബുക്ക്ചെയ്യുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മിക്കുക. ട്രാവല്‍ ഏജന്റിനോട് മുന്‍കൂട്ടി പറയുക.

__________________________________________________________________________________________________________

ദുബായിലേക്ക് ഒരു 'പിശുക്കന്‍' യാത്ര

സാധാരണക്കാരന് താങ്ങാവുന്ന ചെലവില്‍ പോയിവരാവുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ദുബായ് നഗരം ഇടംപിടിക്കാറില്ല. എന്നാല്‍ ചുരുങ്ങിയ ചെലവില്‍ ദുബായില്‍ ചുറ്റാന്‍ ഒരു വഴിയുണ്ട്. ഗള്‍ഫില്‍ പരിചയക്കാരില്ലാത്ത മലയാളികള്‍ വിരളമായിരിക്കും. ട്രാവല്‍ ഏജന്‍സി ഉള്‍പ്പെടെയുള്ള ഇടനിലക്കാരുടെ സേവനങ്ങള്‍ ഒഴിവാക്കാന്‍ ഈയൊരു പ്രവാസബന്ധം ധാരാളം. പ്രവേശനപാസുകളും വാഹനസൗകര്യങ്ങളും എന്നുവേണ്ട താമസവും ഭക്ഷണവും വരെ ലാഭിക്കാം. പരമാവധി പണം കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കുമായി ചെലവാക്കാം.

ഞങ്ങളുടെ ദുബായ് യാത്ര മൊട്ടിട്ടത് ഈ ചിന്തകളില്‍നിന്നാണ്. സഹോദരനും ഭാര്യയും ദുബായില്‍ ജോലിചെയ്യുന്നു. കുറെ സുഹൃത്തുക്കളും അവിടുണ്ട്. കൂടുതലൊന്നും ചിന്തിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തു. ഞാനും ഭാര്യയും ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയും ചേരുന്ന യാത്രാസംഘം. നാലുദിവസത്തെ ദുബായ് ഓട്ടപ്രദക്ഷിണം.

കുറഞ്ഞനിരക്കില്‍ ടിക്കറ്റ് കിട്ടുന്ന ദിവസം നോക്കിയാണ് യാത്ര തീരുമാനിച്ചത്. ട്രാവല്‍ പോര്‍ട്ടലുകള്‍ പരതി. രണ്ടുമാസത്തിനകത്തായി, 5500 രൂപയ്ക്ക് ദുബായിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. വിവിധ ട്രാവല്‍ ഏജന്‍സികളില്‍ വിളിച്ചു. കുറഞ്ഞ നിരക്കായ 6200 രൂപയില്‍ വിസ ഒപ്പിച്ചു. താമസം സഹോരന്റെ വീട്ടില്‍തന്നെ. വിശാലമായ ദുബായ് കാഴ്ചകള്‍ക്കായി അഞ്ചുദിവസം മാത്രമാണ് കൈയിലുള്ളത്. മാസികകള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ സ്ഥലങ്ങളെക്കുറിച്ച് മനസ്സിലാക്കി. സംഘത്തിലെ അംഗങ്ങളുടെയെല്ലാം അഭിരുചിക്ക് ഇണങ്ങുന്ന സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.

പഴയ ഏതാനും സഹപാഠികള്‍ ഗള്‍ഫിലുണ്ട്. ചില ഫെയ്സ്ബുക്ക് സുഹൃത്തുക്കളും. ഇവരുമായി ബന്ധപ്പെട്ട് യാത്രാപദ്ധതി വിവരിച്ചു; ഫോണ്‍നമ്പര്‍ വാങ്ങി. അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചില മാറ്റങ്ങളും വരുത്തി. പ്രവേശനപാസുകള്‍ സഹോദരന്‍ വഴി ബുക്ക് ചെയ്തു. വാഹനസൗകര്യം ഒരുക്കി. വഴികളും മറ്റ് അത്യാവശ്യ വിവരങ്ങളും ചോദിച്ചറിഞ്ഞു. പ്രാണവായു കിട്ടിയില്ലെങ്കിലും ഫോണില്ലാതെ ജീവിക്കാനാകുമോ? നാട്ടിലെ എന്റെ ബി.എസ്.എന്‍.എല്‍. പ്രീ പെയ്ഡ് കണക്ഷന് അന്താരാഷ്ട്ര റോമിങ് ഇല്ല. പോസ്റ്റ് പെയ്ഡിന് 5000 രൂപ കെട്ടിവെക്കണം. കസിനെ വിളിച്ച് അവിടെ ഒരു സിം തരമാക്കി. സംഘത്തിലെ എല്ലാവരും നാട്ടിലെ അത്യാവശ്യക്കാര്‍ക്ക് ഈ നമ്പര്‍ നല്‍കുകയും ചെയ്തു. വിദേശത്ത് ചെന്നാലും കറന്‍സി മാറ്റാം.

ലേഖനങ്ങളുടെ പൂര്‍ണരൂപം ഓഗസ്റ്റ് ലക്കം യാത്ര മാസികയില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

സോനാഗച്ചിയും പൊള്ളുന്ന ചുംബനവും

Mar 29, 2016


mathrubhumi

3 min

കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനം... പ്രകൃതിയോടിണങ്ങുന്ന ആത്മീയതയുടെ വ്യത്യസ്ത അനുഭവം

Nov 26, 2019