ഒരു കടുവയെ കാണണം എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ നാഗര്‍ഹോളയിലേക്ക് യാത്ര തിരിച്ചത്. ഉച്ചയ്ക്കുതന്നെ കബിനിയില്‍ എത്താന്‍ കഴിഞ്ഞതിനാല്‍ വനംവകുപ്പില്‍നിന്ന് വൈകുന്നേരത്തെ സഫാരിക്ക് രണ്ട് ടിക്കറ്റ് ലഭിച്ചു.
സഫാരി ആരംഭിച്ച് കുറച്ച് സമയത്തിനുള്ളില്‍തന്നെ ഞങ്ങള്‍ ഒരു കടുവയെ കണ്ടു. അതു കഴിഞ്ഞ് കുറച്ചുകൂടി മുന്‍പോട്ടു പോയപ്പോള്‍ കുറച്ചു ദൂരെയായി രണ്ടുമൂന്ന് സഫാരി ജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതിലുള്ളവര്‍ എന്തോ നോക്കുന്നതായി തോന്നി. ഞങ്ങള്‍ ആ സ്ഥലം ലക്ഷ്യമാക്കി നീങ്ങി. അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ കണ്ണുകളെത്തന്നെ വിശ്വസിക്കാന്‍പറ്റാത്ത കാഴ്ചയായിരുന്നു.
വളരെ അപൂര്‍വമായി മാത്രം കാണുന്ന സാക്ഷാല്‍ കരിമ്പുലി (Black Panther) ഒരു മരത്തിന്റെ കൊമ്പില്‍ ഇരിക്കുന്നു. എനിക്ക് കുറച്ച് ചിത്രങ്ങള്‍ പകര്‍ത്താനും കഴിഞ്ഞു. ഒരിക്കലും മറക്കാന്‍പറ്റാത്ത ഒരു കാനനയാത്രയായിരുന്നു അത്.
ചിത്രങ്ങള്‍ പകര്‍ത്തിയത് Canon 600D, Lens-Tamron-150-600mm