ലോക്ക്ഡൗണ്‍ ഒന്ന് കഴിഞ്ഞോട്ടെ, എന്റെ യാത്രകള്‍ ഞാന്‍ വീണ്ടും തുടങ്ങും: തപ്‌സി പന്നു


1 min read
Read later
Print
Share

റോം ആണ് സന്ദര്‍ശിച്ചതില്‍ തപ്‌സിയുടെ ഇഷ്ടസ്ഥലം.

-

കൊറോണയാണ്, യാത്രകള്‍ പോകാന്‍ പറ്റില്ല. എങ്കിലും മുമ്പ് പോയ യാത്രകളുടെ ഓര്‍മകള്‍ അയവിറക്കുകയാണ് യാത്രാപ്രേമികള്‍. പ്രേക്ഷകരുടെ പ്രിയ താരം തപ്‌സി പന്നുവും അങ്ങനെയൊരാളാണ്. മുന്‍പ് പോയ യാത്രയുടെ ഒരു ചിത്രം പങ്കുവെച്ചാണ് തപ്‌സി തന്റെ യാത്രാ പ്രേമം വിവരിച്ചിരിക്കുന്നത്.

റോം ആണ് സന്ദര്‍ശിച്ചതില്‍ തപ്‌സിയുടെ ഇഷ്ടസ്ഥലം. അവിടെ നിന്നുള്ള ഒരു ചിത്രം തന്നെയാണ് അവര്‍ ഷെയര്‍ ചെയ്തിരിക്കുന്നതും. പെട്ടന്നുണ്ടായ ഒരുള്‍പ്രേരണയില്‍ പോയ യാത്രയായിരുന്നു അതെന്ന് തപ്‌സി കുറിച്ചു. കുറേക്കാലമായി ആലോചനയിലുള്ള ഇടമായിരുന്നു റോം. തെളിഞ്ഞ നീല നിറമാര്‍ന്ന ജലവും കടല്‍ത്തീരവും നല്ല ഭക്ഷണശാലകളും അല്‍പം ചരിത്രമൊക്കെ അവകാശപ്പെടാവുന്ന സ്ഥലങ്ങളേക്കുറിച്ച് അറിയാനും പഠിക്കാനുമെല്ലാം ഇഷ്ടമാണെന്നും താരം പറയുന്നു.

മികച്ച റസ്റ്റോറന്റുകളായിരുന്നു റോമില്‍ മുഖ്യമായും ആകര്‍ഷിച്ചത്. റസ്റ്റോറന്റുകള്‍ കണ്ടെത്താനും പ്രാദേശിക ഗതാഗതത്തിനുമായി പ്രാദേശികമായ ആപ്പുകളാണ് ഉപയോഗിച്ചത്. കഫേകള്‍ ആരെയും പിടിച്ചു നിര്‍ത്തും. യാത്ര ചെയ്യുന്നതിന്റെ ത്രില്‍ വീണ്ടും അനുഭവിക്കുന്നതുവരെ ഈ ഓര്‍മകള്‍ എന്നിലുണ്ടായിരിക്കും. ജീവിതം വളരെ ചെറുതാണ്. ഈ ലോകത്ത് കാണാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളുടെയെല്ലാം ഒരു ലിസ്റ്റ് തയ്യാറാക്കാം.

കാര്യങ്ങളെല്ലാം മാറുമെന്ന ആത്മവിശ്വാസത്തോടെയാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്. വീണ്ടും യാത്ര ചെയ്യാനാവും എന്ന പ്രതീക്ഷയും തപ്‌സി പങ്കുവെയ്ക്കുന്നു.

Content Highlights: Taapsee Pannu, Rome Travel, Taapsee Pannu Instagram Post, Celebrity Travel Throwback, Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram