'എന്റെ ചിത്രങ്ങള്‍ ഞാന്‍ തന്നെ എടുക്കുന്നു'- നടിയും അവതാരകയും എഴുത്തുകാരിയുമെല്ലാമായ ഷെഹ്‌നാസ് ട്രഷറിയുടെ അവകാശവാദമാണിത്. 'യാത്രകള്‍ ഇഷ്ടപ്പെടുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന വ്യക്തി കൂടിയാണ് ഞാന്‍' എന്നുകൂടി പറയുന്നു ഷഹ്‌നാസ്.
ഏതായാലും എവിടെ പോയാലും ഷെഹ്‌നാസ് തന്റെ ചിത്രങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചലനങ്ങള്‍ ഉണ്ടാക്കും. സ്വന്തം യൂടൂബ് ചാനലില്‍ വളരെ സജീവമാണ് ഷെഹ്‌നാസ്.താന്‍ നല്ലൊരു ട്രാവലര്‍ വീഡിയോ ലോഗര്‍ കൂടിയാണ് എന്നുളള അവകാശവാദം തെളിയിക്കുന്നതാണ് ആ വീഡിയോകള്‍. ബ്രൗണ്‍ നേഷന്‍ എന്ന നെറ്റ്ഫഌക് കോമഡി ഷോയിലെ ഡിംപിള്‍ പരീഖ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന തിരക്കിലാണ് ഷെഹ്‌നാസ് ഇ്‌പ്പോള്‍.
എങ്കിലും യാത്ര തന്നെയാണ് മുഖ്യ ഹോബി. ഗോവയില്‍ സൂര്യ സ്‌നാനവും ധ്യാനവും ചെയ്യുന്ന ചിത്രങ്ങള്‍ ആണ് ഷെഹ്‌നാസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.