ഈ സൗന്ദര്യത്തില്‍ വശീകരിക്കപ്പെട്ടു, മിഷന്‍ രണ്‍തംഭോര്‍ പൂര്‍ത്തീകരിച്ചു: അക്ഷയ് കുമാര്‍


2 min read
Read later
Print
Share

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ കഴിഞ്ഞ ഏതാനും നാളുകളായി കുടുംബത്തോടൊപ്പം രണ്‍തംഭോറിലുണ്ട്.

അക്ഷയ് കുമാർ, അക്ഷയ് കുമാർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യം

ന്ത്യക്കകത്തും പുറത്തുമുള്ള സഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാരകേന്ദ്രമാണ് രാജസ്ഥാനിലെ രണ്‍തംഭോര്‍ ദേശീയോദ്യാനം. ജൈവവൈവിധ്യമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ കഴിഞ്ഞ ഏതാനും നാളുകളായി കുടുംബത്തോടൊപ്പം രണ്‍തംഭോറിലുണ്ട്.

ദേശീയോദ്യാനത്തില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഒരു മനോഹരകാഴ്ചയാണ് ഇപ്പോഴദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ദേശീയോദ്യാനത്തിലെ നദിക്കരയിലൂടെ നടക്കുന്ന കടുവയുടെ വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സൗന്ദര്യത്തില്‍ വശീകരിക്കപ്പെട്ടുവെന്നും മിഷന്‍ രണ്‍തംഭോര്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നുമാണ് വീഡിയോക്ക് താരം നല്‍കിയിരിക്കുന്ന തലക്കെട്ട്. പ്രതീക്ഷിച്ചതിലേറെയുള്ള കാഴ്ചയാണിതെന്നും അക്ഷയ് കുമാര്‍ കുറിച്ചു.

മകള്‍ക്കൊപ്പം പശുവിന് തീറ്റകൊടുക്കുന്ന വീഡിയോയും അക്ഷയ് കുമാര്‍ പങ്കുവെച്ചിരുന്നു. മണ്ണിന്റെ ഗന്ധം, പശുവിന് തീറ്റ കൊടുക്കല്‍, മരങ്ങളുടെ തണുത്ത കാറ്റ്... ഇതെല്ലാം നിങ്ങളുടെ കുട്ടിക്ക് അനുഭവവേദ്യമാക്കുന്നതില്‍ മറ്റൊരു സന്തോഷമുണ്ടെന്നും പോസ്റ്റില്‍ കുറിച്ച അദ്ദേഹം ഇതിനൊപ്പം അടുത്ത ദിവസം, കാട്ടില്‍ കടുവയെ കണ്ടിരുന്നെങ്കില്‍ എന്ന് പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് കടുവയുടെ വീഡിയോ അദ്ദേഹം പങ്കുവെച്ചത്.

രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്ന വനഭൂമിയാണ് രണ്‍തംഭോര്‍ കടുവാ സങ്കേതമായി രൂപാന്തരപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമാണ് ഇപ്പോളിവിടം. ഇന്ത്യയില്‍ കടുവകളെ ഏറ്റവും അടുത്ത് കാണാന്‍ കഴിയുന്ന ദേശീയോദ്യാനമാണ് രണ്‍തംഭോര്‍.

Content Highlights: actor akshay kumar and family in ranthambhor national park, rajasthan tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram