ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈത്താങ്ങായി...


1 min read
Read later
Print
Share

നെല്ലങ്കര: ഓണക്കോടി വാങ്ങാൻ കുടുക്കയിൽ സ്വരൂപിച്ച പണം ദുരിതാശ്വാസത്തിനു സമ്മാനിച്ച് മൂന്നര വയസ്സുകാരി. നെല്ലങ്കരയിലെ ചിരിയങ്കണ്ടത്ത് രെഞ്ചു - പ്രിയ ദമ്പതിമാരുടെ മകൾ അർപ്പിതയാണ് ഓണക്കോടിക്കുള്ള പണം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുവർക്കു നൽകിയത്.

കനത്ത മഴയെ തുടർന്ന് ഇവരുടെ വീട്ടിലേക്കും വെള്ളമെത്തിയിരുന്നു. വീടൊഴിഞ്ഞ് പ്രിയയുടെ വീട്ടിലേക്കു മാറിത്താമസിക്കേണ്ടിവന്നു. പ്രളയജലമെല്ലാം ഒഴിഞ്ഞപ്പോൾ വീട്ടിൽ തിരിച്ചെത്തി.

മണ്ണുത്തി: ദുരിതബാധിതർക്കു നൽകാനുള്ള ‘സാന്ത്വന’ക്കിറ്റുകൾ ഒരുക്കാൻ ഒരുകൈ സഹായവുമായി നാലു വയസ്സുകാരൻ. അതിരൂപതയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളടങ്ങുന്ന കിറ്റ് ഒരുക്കാൻ ആർച്ച്ബിഷപ്‌സ് ഹൗസിൽ നടക്കുന്ന പ്രവർത്തനങ്ങളിലാണ് നാലു വയസ്സുകാരന്റെ സേവനം. തൃശ്ശൂർ കൊക്കാലെയിലെ ആലപ്പാടൻ ജയിംസിന്റെയും ആൻസിയുടെയും മകൻ അജാക്‌സ് ആണ് ദുരിതബാധിതരെ സഹായിക്കാനെത്തിയത്‌.

കാളത്തോട്: കലാ യുവജന ക്ലബ്ബ്‌ ഓണാഘോഷത്തിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു നൽകി. ഓണാഘോഷം നടത്തുന്നതിന് അംഗങ്ങളിൽനിന്നു പിരിച്ചെടുത്ത അമ്പതിനായിരം രൂപയുടെ ചെക്ക് കളക്ടർ ടി.വി. അനുപമയ്ക്കു ഭാരവാഹികൾ കൈമാറി. വി.എ. സുനിൽകുമാർ, അമൽ രവീന്ദ്രൻ, അക്ഷയ്‌കുമാർ, അഭി, ജിബിൻ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram