'പാടിപ്പറന്ന്‌ ' ദേവേന്ദർ


എബി പി.ജോയി | abypjoymbi@gmail.com

1 min read
Read later
Print
Share

നീലാകാശത്തിൽ പാടിപ്പറക്കുന്ന പക്ഷിയെപ്പോലെയാണ് ദേവേന്ദർ സുയാൽ. അതുകൊണ്ടുതന്നെ തെരുവിൽ പാടുന്നതാണ് ഏറ്റവും ഇഷ്ടം. െബംഗളരൂവിലെ ഐ.ടി. ക മ്പനി ജീവനക്കാരനായ ദേവേന്ദർ അവധി കിട്ടിയാലുടൻ തെരുവിലേക്കിറങ്ങും. പാടാൻ, പാട്ടിന്റെ ഉല്ലാസമറിയാൻ...
ഡൽഹിയിൽ ജനിച്ച് ഉത്തരാഖണ്ഡിൽ വളർന്ന മുപ്പത്തേഴുകാരന് ഏറ്റവും സന്തോഷം തെരുവിൽ പടുമ്പോഴാണ് -അളവില്ലാതെ സ്നേഹം കിട്ടുന്നുവെന്നതാണ് കാരണം. ചിലർ പണം നല്കും, ചിലർ ഐസ്‌ക്രീം, മറ്റുചിലർ പാട്ടുകാരനെ വാരിപ്പുണരും. സ്നേഹത്തിന് ഒരു കുറവുമില്ല. സമയക്രമവുമില്ല.
ജിന്ദഗീ മുബാറക്, ഹംകോ... എന്ന ഹിന്ദി ഗാനത്തിന്റെ മലയാളമാണ് ജീവിതം മംഗളം നമുക്കെല്ലാം... എന്നത്‌ . ലോകത്തെ 16 രാജ്യങ്ങളിൽ യാത്രചെയ്തിട്ടുള്ള ദേവേന്ദർ സൂഫി സംഗീതത്തിന്റെ ആരാധകനാണ്. ഫ്രഞ്ച് ഭാഷയുടെയും. ഫ്രഞ്ചിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പലപ്രാവശ്യം ഫ്രാൻസിൽ പോയിട്ടുണ്ട്, പാടിയിട്ടുണ്ട്. ഒരു ഫ്രഞ്ച് ചാനലിൽ പാടണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നു.
കേരളത്തിന്റെ ആരാധകനാണ്. ദൈവത്തിന്റെ സ്വന്തംനാട്ടിലെ ജനങ്ങളോട് എനിക്ക് അസൂയയാണ്. എത്രനല്ല പ്രകൃതി! തടാകങ്ങളും കുന്നുകളും മനോഹരതീരവുമൊക്കെയുള്ള ഈ നാട് സത്യത്തിൽ ദൈവത്തിന്റെ നാടുതന്നെ.
വലതുകൈയിൽ കെട്ടിയിട്ടുള്ള സംഗീതോപകരണത്തിനുപുറമേ ‘യുകലേലേ’ എന്ന ഗിറ്റാർ പോലുള്ള ഉപകരണവും താളമേകുന്നു. എല്ലാവർക്കുംവേണ്ടിയാണ് എന്റെ
പാട്ടുകൾ- മനുഷ്യർക്കുമാത്രമല്ല, മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാംവേണ്ടി.
ഞായറാഴ്ച മാതൃഭൂമി ക്ലബ്ബ് എഫ്.എം.104.8-ൽ ഈ ഗായകന്റെ അഭിമുഖവും പാട്ടുമുണ്ടായിരുന്നു. മൂന്നുദിവസത്തെ അവധിക്കാണ് കോഴിക്കോട്ടെത്തിയത്. യു ട്യൂബിലും ദേവേന്ദറിന്റെ പാട്ടുണ്ട്. പാട്ടുകഴിഞ്ഞാൽ സിനിമയാണിഷ്ടം. മസാലച്ചിത്രങ്ങളല്ല. സമാന്തരസിനിമകളും ആർട്ട് ഫിലിമുകളും.
കേരളത്തിൽ കൊച്ചിയാണ് ഏറ്റവും ഇഷ്ടം. പിന്നെ വർക്കലയും വയനാടും. സന്തോഷമായിരിക്കുക, എപ്പോഴും. അതിനായി സ്നേഹവും ലാളിത്യവുമുള്ള ജീവിതം നയിക്കുക. അവിവാഹിതനായ ദേവേന്ദറിന്റെ ജീവിതദർശനം.
ഉത്തരാഖണ്ഡിലെ പ്രേംലാലിെന്റയും പീതാംബരിയുടെയും മൂന്നുമക്കളിൽ ഇളയവനാണ് ദേവേന്ദർ. സുഹൃത്തായ ബിനുഷയുമൊത്താണ് കോഴിക്കോടെത്തിയത്. ദേവേന്ദർ വീണ്ടും അലസമായി പാടുന്നു -ഹിന്ദിയിലെ ഹിറ്റുഗാനങ്ങൾ...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മൂന്നടിവരെമാത്രം വലിപ്പമുള്ളതാണ് ജോസഫിന്റെ ബോട്ടുകളും കപ്പലുകളും.

Feb 22, 2016


mathrubhumi

1 min

കുട്ടിക്കപ്പലുകളുടെ കൂട്ടുകാരന്‍

Feb 22, 2016


mathrubhumi

2 min

ഇഴഞ്ഞുനീങ്ങി സുവോളജിക്കൽ പാർക്ക്‌

Dec 14, 2016