കണ്ണോടു കണ്ണായ കണ്ണ്‌


2 min read
Read later
Print
Share

കാഴ്ച സംരക്ഷിക്കാനുള്ള ഉൾക്കാഴ്ച വഴികളുടെ തുടക്കമായിരുന്നു ഇത്. കുട്ടികൾക്കു വേണ്ടി ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾ. കാഴ്ചയെ നശിപ്പിക്കുന്ന പലതും ചുറ്റുപാടുകളിലുണ്ട് എന്ന കണ്ടെത്തലാണ് ഇത്തരം ഒരു സംരംഭത്തിന്റെ തുടക്കം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശ്ശൂർ ജില്ലാ ഘടകവും ലയൺസ്‌ ക്ളബ്ബ് ഓഫ്‌ തൃശ്ശൂർ സിറ്റിയും ചേർന്ന് മലബാർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കാഴ്ചയ്ക്കായുള്ള പദ്ധതി ഒരുക്കുന്നത്.
ഏതാണ്ട് മുപ്പതുശതമാനം കുട്ടികൾക്കും കാഴ്ച വൈകല്യമുണ്ടാകുന്നുവെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ.
ഇതുണ്ടാകാതിരിക്കാനുള്ള രീതികൾ കുട്ടികളെ പഠിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വായിക്കാനിരിക്കുമ്പോളുള്ള വെളിച്ചം മുതൽ മൊബൈൽ ഉപയോഗം വരെ ഏറിയും കുറഞ്ഞും കാഴ്ചകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
ടി.വി. കാണുമ്പോൾ സൂക്ഷിക്കേണ്ട അകലം, പഠിക്കാനിരിക്കുമ്പോൾ വേണ്ട വെളിച്ചത്തിന്റെ അളവ്, ഏതുഭാഗത്തുനിന്ന്‌ വെളിച്ചം വരണം എന്നത് തുടങ്ങി കണ്ണട സൂക്ഷിക്കുന്നതിന്റെ പാഠങ്ങൾ വരെ ഉൾപ്പെടുന്നതാണ് ഈ കാഴ്ചയുടെ പാഠം. നഗ്നനേത്രംകൊണ്ട് സൂര്യനെ നോക്കരുത് എന്നുതുടങ്ങി സൂക്ഷിക്കേണ്ട കാര്യങ്ങളും പറഞ്ഞുകൊടുക്കുന്നു.
ജില്ലയിലെ എല്ലാവിദ്യാലയങ്ങളിലും ക്ലാസുകളുമായെത്താനാണ് സംഘാടകരുടെ പദ്ധതി.
ഇതിലൂടെ മുഴുവൻ സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും അവബോധം ഉണ്ടാക്കും.
നേത്രാരോഗ്യ ബോധവത്‌കരണ പദ്ധതിയായ സ്റ്റുഡന്റ്‌സ് വിഷൻ 2017ന്റെ ഉദ്ഘാടനം കളക്ടർ ഡോ. എ. കൗശിഗൻ നിർവഹിച്ചു. പത്രഫോട്ടോഗ്രാഫർമാർക്കും ചാനൽ ക്യാമറാമാൻമാർക്കുമുള്ള സ്‌പെഷ്യൽ ഐ ഹെൽത്ത് പ്രിവിലേജ് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനവും പത്രപ്രവർത്തകയൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സലിമിന് നൽകി കളക്ടർ നിർവഹിച്ചു.
മികച്ച ഡോക്ടർ, പ്രഗല്‌ഭ ഡോക്ടർ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ച ഡോ. എം.ആർ. സന്തോഷ് ബാബുവിനെ ആദരിച്ചു. ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്കു വേണ്ടി നടത്തിയ ദർശൻ 2017 ചിത്രരചനാമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. നാരായണി വിതരണം ചെയ്തു.
മലബാർ ഐ ഹോസ്പിറ്റൽ ചീഫ് പി.ആർ.ഒ. ഗോപൻ പഴുവിൽ, മാനേജർ പ്രവീൺ ദേവസ്യ, മലബാർ ഐ ഹോസ്പിറ്റൽ ഡയറക്ടർ റെയ്ഹാൻ, ലയൺസ്‌ ക്ലബ്ബ് ഭാരവാഹികളായ ജോൺസൺ കോലങ്കണ്ണി, ഉണ്ണികൃഷ്ണൻ, സുരേഷ് വാരൃർ, സുധീർ, ബദറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മൂന്നടിവരെമാത്രം വലിപ്പമുള്ളതാണ് ജോസഫിന്റെ ബോട്ടുകളും കപ്പലുകളും.

Feb 22, 2016


mathrubhumi

1 min

കുട്ടിക്കപ്പലുകളുടെ കൂട്ടുകാരന്‍

Feb 22, 2016


mathrubhumi

2 min

ഇഴഞ്ഞുനീങ്ങി സുവോളജിക്കൽ പാർക്ക്‌

Dec 14, 2016