ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
നെടുമങ്ങാട്:
നെടുമങ്ങാട് ടൗണ്‍ എല്‍.പി.എസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് പുലിപ്പാറ തേവരുകുഴി രോഹിണി ഭവനില്‍ മുരളിയുടെ മകന്‍ ആദര്‍ശ് (21) ആണ് മരിച്ചത്. കഴിഞ്ഞ 23ന് രാത്രി പത്തരയ്ക്ക് ടൗണ്‍ എല്‍.പി.എസിന് മുന്നില്‍ ആദര്‍ശ് സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ആദര്‍ശിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മരിച്ചു. ബി.ബി.എ. വിദ്യാര്‍ഥിയായിരുന്നു. അമ്മ: പ്രീത. സഹോദരന്‍: അജിത്.
ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പില്‍ നടക്കും.
 
ലളിത കെ.
പൂങ്കുളം:
കുന്നിന്‍പുറത്ത് വീട്ടില്‍ ലളിത കെ.(83) അന്തരിച്ചു. ഭര്‍ത്താവ്: പൊന്നയ്യന്‍. മക്കള്‍: സാവിത്രി, ബാബു, മുരുകന്‍, ശോഭന, മോഹനകുമാര്‍, ബിന്ദു. മരുമക്കള്‍: പ്രഭാകരന്‍, ശോഭന, ബീന, പരേതനായ വിജയന്‍, ലേഖ, ചന്ദ്രന്‍. സഞ്ചയനം വെള്ളിയാഴ്ച 8ന്.
 
പി.ജ്യോതിഷ്മതി അമ്മ
മാര്‍ത്താണ്ഡം: കണ്ണക്കോട് ആനന്ദഭവനില്‍ പരേതനായ സി.ആര്‍.കൃഷ്ണന്‍ നായരുടെ ഭാര്യ പി.ജ്യോതിഷ്മതി അമ്മ (85) അന്തരിച്ചു. മക്കള്‍: ടി.കെ.ആനന്ദകുമാര്‍ (ബാബു - എല്‍.ഐ.സി. ഏജന്റ്, കുഴിത്തുറ), ടി.കെ.സന്തോഷ് കുമാര്‍. മരുമക്കള്‍: എസ്.ജയകുമാരി, ഒ.എസ്.വിദ്യ. സഞ്ചയനം വ്യാഴാഴ്ച 9ന്.
 
വേലപ്പന്‍ നായര്‍
വെള്ളനാട്:
വാളിയറ ശരത്ഭവനില്‍ വേലപ്പന്‍ നായര്‍ (83) അന്തരിച്ചു. മക്കള്‍: അജിതകുമാരി, നാഗേഷ്‌കുമാര്‍ (ഗവ.വി.എച്ച്.എസ്.എസ്, വെള്ളനാട്), വനജകുമാരി. മരുമക്കള്‍: ശശിധരന്‍ നായര്‍, ബീന, മോഹനന്‍ നായര്‍. സഞ്ചയനം വെള്ളിയാഴ്ച 9ന്.
 
ടി.എസ്.ശാന്തകുമാരി
ബാലരാമപുരം:
ഉച്ചക്കട കുഴിയം വിള എം.എസ്.ബി. സദനത്തില്‍ പരേതനായ ആര്‍.മാധവന്‍കുട്ടിയുടെ ഭാര്യ ടി.എസ്.ശാന്തകുമാരി (76) അന്തരിച്ചു. മകള്‍: ബീന എം.എസ്. മരുമകന്‍: കെ.എച്ച്.അനില്‍കുമാര്‍. സഞ്ചയനം ബുധനാഴ്ച 9ന്.
 
രാഘവക്കുറുപ്പ്
വെമ്പായം: കൊപ്പം ശിവഗംഗയില്‍ രാഘവക്കുറുപ്പ് (89) അന്തരിച്ചു. മകള്‍: ശശികല. മരുമകന്‍: കരുണാകരന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച 9ന്.
 
ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ കിണറ്റില്‍വീണ് മരിച്ചു
കിളിമാനൂര്‍:
ആട്ടിന്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കിണറ്റില്‍വീണ വീട്ടമ്മ മുങ്ങിമരിച്ചു. കിളിമാനൂര്‍ അടയമണ്‍ പയ്യനാട് പന്തുവിള വീട്ടില്‍ സരോജിനി (64) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് മൃതദേഹം കിണറ്റില്‍നിന്നും കണ്ടെത്തിയത്.
ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇതിനെ രക്ഷിച്ചശേഷം തിരികെപ്പോയി. എന്നാല്‍ ഈ സമയം വീട്ടമ്മ കിണറ്റില്‍ താഴ്ന്നുകിടക്കുന്ന വിവരം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
വൈകുന്നേരത്തോടെ കിണറ്റിനുസമീപം രണ്ട് ചെരുപ്പുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കടയ്ക്കലില്‍ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗമാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: രാജു, ബിജു.
 
പന്നിപ്പനി ബാധിച്ച് യുവതി മരിച്ചു
പാറശ്ശാല:
അയ്ങ്കാമം പടന്താലുംമൂട് കാലതിക്കൂട്ടം കാമരാജ് നഗറില്‍ രമേശിന്റെ ഭാര്യ ഉഷ (32) പന്നിപ്പനി ബാധിച്ച് മരിച്ചു. മക്കള്‍: ആദര്‍ശ് (12), അഭിഷ (11). കഴിഞ്ഞ 30 ദിവസമായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
എന്‍.ബി.സ്റ്റീഫന്‍
ശാസ്തവട്ടം:
മാളികവീട്ടില്‍ എന്‍.ബി.സ്റ്റീഫന്‍ (51) അന്തരിച്ചു. കൊഞ്ചിറ ഗവ. യു.പി.എസ്. അധ്യാപകനായിരുന്നു. ഭാര്യ: ലാലി മാത്യു. മകന്‍: രാഹുല്‍ സ്റ്റീഫന്‍. പ്രാര്‍ഥന ശനിയാഴ്ച രാവിലെ എട്ടിന് മങ്ങാട്ടുകോണം സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം.
 
ശകുന്തള
പാറശ്ശാല: നെടുവാന്‍വിള സത്യനിവാസ് കാവുങ്ങല്‍വിള വീട്ടില്‍ സത്യനേശന്റെ ഭാര്യ ശകുന്തള (55) അന്തരിച്ചു. മക്കള്‍: സതീഷ്‌കുമാര്‍, സംഗീത, സന്തോഷ്‌കുമാര്‍, സജിത്കുമാര്‍, സജീഷ്‌കുമാര്‍. മരുമക്കള്‍: സീമ, ആല്‍ബര്‍ട്ട് രാജ്, സുമി, ശരണ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
 
സുമിന
ചിറയിന്‍കീഴ്:
മുടപുരം തെന്നൂര്‍ക്കോണം ജങ്ഷനുസമീപം എ.ആര്‍.എസ്.മന്‍സിലില്‍ അഷറഫിന്റെ മകള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി സുമിന (21) അന്തരിച്ചു. അമ്മ: റഫീക്കാബീവി. സഹോദരങ്ങള്‍: സിനി, നൂറ.
 
രാജേന്ദ്രന്‍
ചിറയിന്‍കീഴ്: ആനത്തലവട്ടം കൊപ്രാക്കൂട്ടില്‍ രാജേന്ദ്രന്‍ (60) അന്തരിച്ചു. ഭാര്യ: കനകമ്മ. മക്കള്‍: സൗമ്യ, സജിത. മരുമക്കള്‍: ഉമേഷ്, ഷാജി.
 
രമണി
നരുവാമൂട്:
ചെമ്മണ്ണില്‍മേലെ നെടിയവിള വീട്ടില്‍ രഘുവിന്റെ ഭാര്യ രമണി (48) അന്തരിച്ചു. മക്കള്‍: രഞ്ജിത്ത്, രാഹുല്‍. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
 
ബെല്‍സിറ്റ
കഴക്കൂട്ടം: തുത്തില്‍ പുല്ലാന്നിവിള കാട്ടാച്ചിറ ട്രിനിറ്റി ഹൗസില്‍ തോമസിന്റെ ഭാര്യ ബെല്‍സിറ്റ (76) അന്തരിച്ചു. മക്കള്‍: സെല്‍വരാജ് (പി.ഡബ്ല്യു.ഡി.), ലൈല, വത്സലന്‍ (പി.ഡബ്ല്യു.ഡി.), ജോസ് (കെ.എസ്.ആര്‍.ടി.സി.). മരുമക്കള്‍: ലളിതഭായി, ആന്‍ണി, ശാന്തി ജെ., ലൈല. പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് നാലിന് തുത്തില്‍ ലൂര്‍ദ്മാതാ ദൈവാലയത്തില്‍.
 
മുഹമ്മദ് ബഷീര്‍
ചടയമംഗലം:
മണ്ണാറകോട് ഷീജാമന്‍സിലില്‍ മുഹമ്മദ് ബഷീര്‍ (66) അന്തരിച്ചു. ഭാര്യ: സുലേഖ (റിട്ട. അധ്യാപിക, വയയ്ക്കല്‍). മക്കള്‍: ഷീജ, ഷീന (ഡി.എം.ഇ., തിരുവനന്തപുരം), ഷിനാസ്. മരുമക്കള്‍: അന്‍ഷാദ് (സിവില്‍സപ്ലൈസ്, തിരുവനന്തപുരം), ഷിഹാബ് (അധ്യാപകന്‍, ഇടുക്കി).
 
സക്കീര്‍ ഹുസൈന്‍
കല്ലറ:
തച്ചോണം മന്ദിരംകുന്ന് കാവുവിള വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (43) അന്തരിച്ചു. ഭാര്യ: ഹസീന. മക്കള്‍: അല്‍ത്താഫ് ഹുസൈന്‍, അദിനാന്‍ ഹുസൈന്‍.
 
ശ്രീധരന്‍ നായര്‍
കളിയിക്കാവിള: കുളപ്പുറം ശ്രീധരഭവനില്‍ ശ്രീധരന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: സി.ചന്ദ്രമതി. മക്കള്‍: അംബികാദേവി, കലാദേവി, രേണുകാദേവി. മരുമക്കള്‍: വി.കരുണാകരന്‍ നായര്‍, വി.രാധാകൃഷ്ണന്‍ നായര്‍, കെ.സന്തോഷ്‌കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.
 
ഭഗവതി
ആര്യനാട്:
കുളപ്പട പുളിമൂട് കോയിക്കല്‍വിള വീട്ടില്‍ പരേതനായ വേലുകുട്ടി ആശാരിയുടെ ഭാര്യ ഭഗവതി(91) അന്തരിച്ചു. മക്കള്‍: പരേതനായ സുശീലന്‍(ഹെല്‍ത്ത്), സുശീല, പരേതനായ ശശിധരന്‍(ആര്‍മി), സത്യശീല(റിട്ട.ഹെല്‍ത്ത്), പരേതനായ സത്യശീലന്‍(കെ.എസ്.ആര്‍.ടി.സി.), സുലോചന. മരുമക്കള്‍: പരേതനായ സദാശിവന്‍, ശാന്ത, ഗംഗന്‍, ലളിത, മണിയന്‍ ആശാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
 
കെ.ഓമന
നെടുമങ്ങാട്: വേങ്കവിള മണ്ഡപത്തിന്‍വിള കാവ്യശ്രീയില്‍ പരേതനായ പഴവടി ദാമോദരന്‍ ജ്യോത്സ്യന്റെ ഭാര്യ കെ.ഓമന(72) അന്തരിച്ചു. മക്കള്‍: ശ്രീകുമാര്‍, സുകന്യ, സൗമ്യ. മരുമക്കള്‍: കവിത, സുരേഷ്ബാബു, പ്രമോദ്. സഞ്ചയനം 6ന് രാവിലെ 9ന്.
 
സുകുമാരന്‍
കിളിമാനൂര്‍:
നഗരൂര്‍ കോയിക്കമൂല വേളല്ലൂര്‍വീട്ടില്‍ സുകുമാരന്‍ (85) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: പരേതയായ സുധ, സുഗതന്‍, ഉഷ, സുനന്ദ. മരുമക്കള്‍: ശിവകുമാര്‍, പ്രസാദ്, പ്രകാശ്, സുഭദ്ര.
 
രത്‌നമ്മ
വെമ്പായം: മദപുരം അമ്മഭവനില്‍ രത്‌നമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നീലകണ്ഠന്‍. മക്കള്‍: ദാമോദരന്‍, സോമന്‍, മുരളി, സുജാത, പുഷ്പവല്ലി.
 
ടി.ക്ലാരമ്മ
നെയ്യാറ്റിന്‍കര:
ഹോസ്​പിറ്റല്‍ ജങ്ഷനില്‍ ജോയി ടെക്സ്റ്റയില്‍സ് ഉടമ പരേതനായ വി.അംബ്രോസിന്റെ ഭാര്യ നെയ്യാറ്റിന്‍കര കൂട്ടപ്പന ക്ലാരാഭവനില്‍ ടി.ക്ലാരമ്മ (79) അന്തരിച്ചു. മക്കള്‍: മെറ്റില്‍ഡ, ജോസ്ഫിന്‍, മേരിസ്റ്റെല്ല, മിലാനി, ആന്റണി, ജെറ്റ്‌റോണ്‍, ലില്ലി, ജോയി. മരുമക്കള്‍: സേവ്യര്‍ ആന്റണി, പരേതനായ ക്ലമന്റ്, ആനന്ദരാജ്, വിജയന്‍, ഷെര്‍ജി, ആന്റണി അലന്‍, ടേമി, ഹെലന്‍.
 
കെ.ഓമന
നെടുമങ്ങാട്: വേങ്കവിള മണ്ഡപത്തിന്‍വിള കാവ്യശ്രീയില്‍ പരേതനായ പഴവടി ദാമോദരന്‍ ജ്യോത്സ്യന്റെ ഭാര്യ കെ.ഓമന (72) അന്തരിച്ചു. മക്കള്‍: ശ്രീകുമാര്‍, സുകന്യ, സൗമ്യ. മരുമക്കള്‍: കവിത, സുരേഷ്ബാബു, പ്രമോദ്. സഞ്ചയനം 6 ന് രാവിലെ 9ന്.
 
ഇന്ദിര
പാലോട്:
പെരിങ്ങമ്മല ഒഴുകുപാറ കിഴക്കുംകര പുത്തന്‍വീട്ടീല്‍ പരേതനായ സോമശേഖരനാശാരിയുടെ ഭാര്യ: ഇന്ദിര(62) അന്തരിച്ചു. മക്കള്‍: സനില്‍കുമാര്‍, സന്തോഷ്‌കുമാര്‍, ബിനില്‍കുമാര്‍. മരുമക്കള്‍: ലൗലി, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച.
 
കെ.ഉദയകുമാര്‍
പേയാട്: നെട്ടയത്ത് വീട് കെ.ഉദയകുമാര്‍(49) അന്തരിച്ചു. ഭാര്യ: എസ്.സ്മിത. മക്കള്‍: ആകാശ്, അഞ്ജിത, ആദര്‍ശ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
 
സുരേഷ്
കല്ലമ്പലം:
മുള്ളറംകോട് ഗ്രീഷ്മത്തില്‍ പരേതരായ സദാനന്ദന്റെയും പൊന്നമ്മയുടെയും മകന്‍ സുരേഷ് (59) അന്തരിച്ചു.
 
ജി.സത്യദേവന്‍
കല്ലമ്പലം: വടശ്ശേരിക്കോണം ചേന്നന്‍കോട് ശ്രീഭവനില്‍ ജി.സത്യദേവന്‍ (71) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: സജിത്ത്, ബിന്‍സുലാല്‍. മരുമകന്‍: സുമി. മരണാനന്തരച്ചടങ്ങുകള്‍ എട്ടിന് രാവിലെ 8.30ന്.
 
സക്കീര്‍ ഹുസൈന്‍
കല്ലറ:
തച്ചോണം മന്ദിരംകുന്ന് കാവുവിള വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (43) അന്തരിച്ചു. ഭാര്യ: ഹസീന. മക്കള്‍: അല്‍ത്താഫ് ഹുസൈന്‍, അദിനാന്‍ ഹുസൈന്‍.
 
ശ്രീധരന്‍ നായര്‍
കളിയിക്കാവിള: കുളപ്പുറം ശ്രീധരഭവനില്‍ ശ്രീധരന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: സി. ചന്ദ്രമതി. മക്കള്‍: അംബികാദേവി, കലാദേവി, രേണുകാദേവി. മരുമക്കള്‍: വി. കരുണാകരന്‍ നായര്‍, വി. രാധാകൃഷ്ണന്‍ നായര്‍, കെ. സന്തോഷ്‌കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.
 
പദ്മിനി
വിഴവൂര്‍:
പ്ലാവിറവിളാകത്ത് വീട്ടില്‍ പരേതനായ അപ്പലോസിന്റെ ഭാര്യ പദ്മിനി (60) അന്തരിച്ചു. മക്കള്‍: ബാബു (മോഹനന്‍), നെല്‍സണ്‍. പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ എട്ടിന്.
 
ഭാസ്‌കരപിള്ള
ആറ്റിങ്ങല്‍: ഇളമ്പ കരിക്കകത്തുകുന്ന് കരിക്കകം പുത്തന്‍വീട്ടില്‍ ഭാസ്‌കരപിള്ള (73) അന്തരിച്ചു. ഭാര്യ: സരസമ്മ. മക്കള്‍: ഓമന, ഗിരിജ, ശ്യാമള, അശോകന്‍. മരുമക്കള്‍: മോഹനന്‍, രാജന്‍, മഞ്ജു, രാജന്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
 
ഡി.മോഹനന്‍
പേയാട്:
തച്ചോട്ടുകാവ് വിജയസദനത്തില്‍ ഡി.മോഹനന്‍ (60) അന്തരിച്ചു. ഭാര്യ: വി.ഗിരിജ. മക്കള്‍: ആനന്ദ്, അനൂപ്. മരുമകള്‍: പ്രവീണ ജെ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
 
വി.രാധാകൃഷ്ണന്‍
ആറ്റിങ്ങല്‍: അവനവഞ്ചേരി മുനിസിപ്പല്‍ കോളനി കുഞ്ചന്‍വിളാകത്ത് വി.രാധാകൃഷ്ണന്‍ (51) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: രഞ്ജിത്, രശ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
 
ഇന്ദിരാഭായി
ആറ്റിങ്ങല്‍:
മാമം ശിവഗംഗയില്‍ പരേതനായ കേശവന്‍ നായരുടെ ഭാര്യ ഇന്ദിരാഭായി (65) അന്തരിച്ചു. മക്കള്‍: ഋഷികേശന്‍ നായര്‍ (ഗുജറാത്ത്), മീനാംബിക, വനജാംബിക, ശാലിനി. മരുമക്കള്‍: ശ്രീകുമാരി, രാജേന്ദ്രന്‍ നായര്‍, ശെല്‍വകുമാര്‍, രാജേന്ദ്രന്‍ നായര്‍ (ഉണ്ണി). സഞ്ചയനം 7ന് രാവിലെ 9ന്.
 
കെ.മുരളി
കല്ലറ: നെല്ലിടപ്പാറ തേക്കുവിളവീട്ടില്‍ കെ.മുരളി (53) അന്തരിച്ചു. ഭാര്യ: ജി.സരള. മക്കള്‍: അഖില്‍ (മസ്‌കറ്റ്), അമല്‍. സഞ്ചയനം ബുധനാഴ്ച 9ന്.
 
ഭായി
ബാലരാമപുരം:
ഐത്തിയൂര്‍ നെല്ലിവിളാകത്ത് വീട്ടില്‍ പരേതനായ കൊച്ചുകൃഷ്ണന്‍ നാടാരുടെ ഭാര്യ ഭായി (78) അന്തരിച്ചു. മക്കള്‍: ലീല, ബാബു, വിജയമ്മ. മരുമക്കള്‍: പരേതനായ അര്‍ജുനന്‍, ഫ്ലവര്‍മേബല്‍, രാജരത്‌നം. സഞ്ചയനം ഞായറാഴ്ച വൈകീട്ട് 3ന്.
 
കെ.ഉദയകുമാര്‍
തിരുവനന്തപുരം: പേയാട് നെട്ടയം തൊക്കുംകര വീട്ടില്‍ കെ.ഉദയകുമാര്‍ (49) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: സ്മിത. മക്കള്‍: ആകാശ്, അഞ്ജിത, ആദര്‍ശ്. സഞ്ചയനം മെയ് 8ന് രാവിലെ 9ന്.
 
ജെ. വിന്‍സെന്റ്
ചെങ്കല്‍:
വിരാലിവിള വിന്‍സ്യാലയത്തില്‍ ജെ. വിന്‍സെന്റ് (64) അന്തരിച്ചു. റിട്ട. കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടറാണ്. ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. ടീച്ചര്‍). മക്കള്‍: പ്രിന്‍സ് (അമേരിക്ക), പ്രിവിത (ടീച്ചര്‍, സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്.എസ്. പേയാട്), പ്രിനിത (റിസര്‍ച്ച് അസിസ്റ്റന്റ്, കാര്‍ഷിക കോളേജ്). മരുമക്കള്‍: ജോണ്‍രാജന്‍ (കെ.എസ്. ആര്‍.ടി.സി), ടോണി, ശൈലജ. ശവസംസ്‌ക്കാരം ഞായറാഴ്ച 3ന്.
 
പി. ഗോമതി
മാരായമുട്ടം: കോട്ടയ്ക്കല്‍ തെക്കേ ഇലഞ്ഞിമൂട് വീട്ടില്‍ പരേതനായ എ. രാഘവന്റെ ഭാര്യ പി. ഗോമതി (86) അന്തരിച്ചു. മക്കള്‍: സുരേന്ദ്രന്‍, ഗോപിനാഥന്‍, ഇന്ദിര, പരേതനായ വിശ്വനാഥന്‍, ശൈലജ, സരസ്വതി. മരുമക്കള്‍: പദ്മിനി, പരേതയായ വിജയം, പരേതനായ കരുണാകരന്‍, ജയകുമാരി, വേലപ്പന്‍, കൃഷ്ണന്‍കുട്ടി. സഞ്ചയനം ചൊവ്വാഴ്ച 9ന്.
 
കെ. പരമേശ്വരന്‍ നായര്‍
ചെങ്കല്‍:
വട്ടവിള ഗോപികാസദനത്തില്‍ കെ.പരമേശ്വരന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: എ.ലളിതാഭായി അമ്മ. മക്കള്‍: ഹരീന്ദ്രനാഥ്, ശ്രീകുമാരി ദേവി. മരുമക്കള്‍: പ്രസന്നകുമാരി, ഗോപാലകൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച 9ന്.
 
സി.സോമന്‍
തോന്നയ്ക്കല്‍: ശാസ്തവട്ടം ശാന്തിനഗര്‍ നിര്‍മാല്യത്തില്‍ സി.സോമന്‍ (53) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: സോജിത്ത്, ബിജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.
 
ബസ്സിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
നെടുമങ്ങാട് :
നെടുമങ്ങാട് ജില്ല ആശുപത്രിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് വഴിയാത്രക്കാരനായ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മരിച്ചു. പനയമുട്ടം പാണയം വിനയഭവനില്‍ വിജയന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 3.30 നാണ് അപകടം നടന്നത്.
ഭാര്യ സ്വര്‍ണലതയെ ഡോക്ടറെ കാണിക്കാനായി ജില്ലാ ആശുപത്രിയുടെ മുന്നിലൂടെ നടക്കുമ്പോഴാണ് വട്ടപ്പാറയ്ക്ക് പോവുകയായിരുന്ന ബസ് വിജയനെ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ വിജയനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
ഭാര്യ: സ്വര്‍ണലത. മക്കള്‍: സവിത, വിനയന്‍.
മരുമകന്‍: ഷിജു (ഗള്‍ഫ്). ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് .
 
പനി ബാധിച്ച് മരിച്ചു
ബാലരാമപുരം:
പയറ്റുവിള മേക്കരുക് പുത്തന്‍വീട്ടില്‍ സതീഷിന്റെ ഭാര്യ ടി.ഷീജ (37) പനി ബാധിച്ച് മരിച്ചു. ഒരാഴ്ചയ്ക്ക് മുമ്പാണ് പനി തുടങ്ങിയത്. ആദ്യം സ്വകാര്യ ആശുപത്രികളിലും പിന്നീട് വിഴിഞ്ഞം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ജനറല്‍ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ചയാണ് മരിച്ചത്. മക്കള്‍: ഹരിഷ്മ, അഭിജിത്ത്, അഭിഷേക്.
 
ആര്‍. വേലായുധന്‍ നായര്‍
മരുതന്‍കുഴി:
ദേവിസദനത്തില്‍ (ജി-4) ആര്‍. വേലായുധന്‍ നായര്‍ (77) അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മ. മക്കള്‍: സുമ, മായ. മരുമക്കള്‍: പ്രദീപ്കുമാര്‍, കുമാരദാസ്.
 
സി. രത്തിനം ചെട്ടിയാര്‍
പേയാട്: പള്ളിമുക്ക് മണിമന്ദിരത്തില്‍ സി.രത്തിനം ചെട്ടിയാര്‍ (റിട്ട. എസ്.ഐ-77) അന്തരിച്ചു. ഭാര്യ: സി.തങ്കമണി. മകന്‍: ആര്‍.മനോജ്കുമാര്‍. മരുമകള്‍: രശ്മിരാജ്. മരണാനന്തരച്ചടങ്ങുകള്‍ മെയ് 10ന് രാവിലെ ഒമ്പതിന്.
 
പി. ഹുസൈന്‍
പാങ്ങോട്:
പാങ്ങോട് അനിഷാമന്‍സിലില്‍ പി.ഹുസൈന്‍ (60-അജ്‌നാ മോട്ടോഴ്‌സ്) അന്തരിച്ചു. ഭാര്യ: മാജിതാബീവി. മക്കള്‍: അജ്‌ന, അനിഷ (എസ്.ബി.ടി. പാങ്ങോട് ബ്രാഞ്ച്). മരുമക്കള്‍: സനല്‍ (ദുബായ്), പരേതനായ നിസാര്‍.
 
സുകുമാരന്‍ നായര്‍
വെള്ളറട: പനച്ചമൂട് കൃഷ്ണപുരം ആര്യാഭവനില്‍ സുകുമാരന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: അനില്‍കുമാര്‍, അജില്‍കുമാര്‍, അജിതകുമാരി, അജയകുമാര്‍. മരുമക്കള്‍: ശ്രീകുമാരി, സജിതകുമാരി, സന്തോഷ്‌കുമാര്‍, ലാവണ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
 
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കുലശേഖരം:
കടയാലുംമൂട്ടിനടുത്ത് ബൈക്കപകടത്തില്‍ ആലഞ്ചോല പീലിക്കോട് സ്വദേശി ആന്റണി (38) മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ കടയാലുംമൂട്ടില്‍നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
ചാത്തന്‍പാറ ഭാഗത്തുവരുമ്പോള്‍ നിയന്ത്രണംവിട്ട് ബൈക്ക് റോഡില്‍വീണ് ആന്റണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്റണിയുടെ ഭാര്യ അനിത. രണ്ട് മക്കളുണ്ട്.
 
അനന്തപദ്മനാഭന്‍ നായര്‍
വെള്ളറട:
വേങ്കോട് പദ്മശ്രീയില്‍ അനന്തപദ്മനാഭന്‍ നായര്‍ (76) അന്തരിച്ചു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ റിട്ട. ട്രാഫിക് മാനേജരാണ്. ഭാര്യ: ബി.ഇന്ദിരാദേവി. മക്കള്‍: പ്രിയ (മുത്തൂറ്റ് ഫിന്‍കോര്‍പ്പ്), ജയകൃഷ്ണന്‍ (വിദേശം), ഇന്ദു (മെഡിട്രിന ആശുപത്രി). മരുമക്കള്‍: അഡ്വ. സുരേന്ദ്രകുമാര്‍, ലക്ഷ്മീചന്ദ്രന്‍ (മുത്തൂറ്റ് ഫിന്‍കോര്‍പ്പ്), ജയശങ്കര്‍ എം. (ചിമക്ക് ഹെല്‍ത്ത് കെയര്‍). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
 
കൃഷ്ണപിള്ള
പുന്നമൂട്: വെങ്ങാനൂര്‍ തെരുവില്‍ കൃഷ്ണവത്സത്തില്‍ എസ്.ബി.ടി. റിട്ട. അസിസ്റ്റന്റ് മാനേജര്‍ കൃഷ്ണപിള്ള (72) അന്തരിച്ചു. ഭാര്യ: എസ്.ആര്‍.വത്സല. മക്കള്‍: വിജി, വിനു, വിമി. മരുമക്കള്‍: കെ.ശശികുമാര്‍, ശ്രീജ, അനു. ശവസംസ്‌കാരം ഞായറാഴ്ച.
 
കമലാക്ഷി
തിരുവനന്തപുരം:
പൂങ്കുളം ടി.കെ. നിവാസില്‍ പരേതയായ താംസണ്‍ നാടാരുടെ ഭാര്യ കമലാക്ഷി (87) അന്തരിച്ചു. മക്കള്‍: പരേതനായ സോമന്‍, സുലോചന, സുജാത, രാജന്‍, ചന്ദ്രിക, വനജാക്ഷി, ഉഷ, സുനില്‍കുമാര്‍, ജയന്തി. മരുമക്കള്‍: ശാന്ത, ചന്ദ്രന്‍, യേശുദാസ്, തങ്കം, രാജന്‍, ജയചന്ദ്രന്‍, ജയന്‍, ശോഭ, പരേതനായ ഗംഗാധരന്‍. സഞ്ചയനം തിങ്കളാഴ്ച 9 ന്.
 
വി. ഗോപാലകൃഷ്ണന്‍
നെടുമങ്ങാട്: അരശുപറമ്പ് പാങ്ങോട്ട് തടത്തരികത്ത് പുത്തന്‍വീട്ടില്‍ വി.ഗോപാലകൃഷ്ണന്‍ (57) അന്തരിച്ചു. ഭാര്യ: അംബിക. മക്കള്‍: അഭിലാഷ്, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.
 
ശാന്ത
നെടുമങ്ങാട്:
പത്രംകോട് തടത്തരികത്തുവീട്ടില്‍ പരേതനായ സോമന്റെ ഭാര്യ ശാന്ത (63) അന്തരിച്ചു. മകന്‍: വിഷ്ണു. സഞ്ചയനം നാലിന് രാവിലെ ഒമ്പതിന്.
 
വി. സരസ്വതി
വിതുര: പോത്തന്‍കോട് കണിയാര്‍കോണം ശാന്തിനിലയത്തില്‍ അപ്പുചെട്ടിയാരുടെ ഭാര്യ വി.സരസ്വതി (62) വിതുരയില്‍ മകളുടെ വസതിയില്‍ അന്തരിച്ചു. മക്കള്‍: സിന്ധു, സന്ധ്യ. മരുമക്കള്‍: കെ.പ്രസാദ്, എം.പ്രകാശ്. മരണാന്തരച്ചടങ്ങ് 13ന്.
 
അപ്പുക്കുട്ടന്‍നായര്‍
ആര്യനാട്:
മരങ്ങാട് തടത്തരികത്തുവീട്ടില്‍ അപ്പുക്കുട്ടന്‍നായര്‍ (81) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
 
ജനാര്‍ദനന്‍നായര്‍
പോത്തന്‍കോട്: അയിരൂപ്പാറ കല്ലൂര്‍ കോണത്തുവീട്ടില്‍ ജനാര്‍ദനന്‍നായര്‍ (82) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കള്‍: മുരളീധരന്‍നായര്‍, ലതാകുമാരി, പ്രഭാകുമാരി. മരുമക്കള്‍: രമാദേവി, ഗോപകുമാര്‍, ഭുവനചന്ദ്രന്‍നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
 
സുബ്ബലക്ഷ്മി
കരമന:
നീറമണ്‍കര ശിവനഗറില്‍ ടി.സി. 55/2508 സുബ്ബയ്യപിള്ളയുടെ ഭാര്യ സുബ്ബലക്ഷ്മി (62) അന്തരിച്ചു. മക്കള്‍: ശങ്കര്‍ (അബുദാബി), ലീല. മരുമക്കള്‍: ഗണേഷ് (ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍) വനിതകുമാരി.
 
പി. മുരളീധരന്‍
നെടുമങ്ങാട്: പരിയാരം ചാമവിള വീട്ടില്‍ പി. മുരളീധരന്‍ (75) അന്തരിച്ചു. ഭാര്യ: പരേതയായ പാറു. മക്കള്‍: എം.പി. പ്രദീപ്കുമാര്‍ (സൗദി), പ്രസീത, പ്രീത. മരുമക്കള്‍: ബേബി, സുനില്‍.
 
വിജയമ്മ
പ്രാവച്ചമ്പലം:
ഇടയ്‌ക്കോട് മൂങ്ങോട്ടുകോണം കൃഷ്ണനിവാസില്‍ പരേതനായ ഗോപിനാഥന്‍നായരുടെ ഭാര്യ വിജയമ്മ (86) അന്തരിച്ചു. മക്കള്‍: വിമലകുമാരി, അംബികാദേവി. മരുമക്കള്‍: ഗോപിപിള്ള, പരേതനായ സോമന്‍നായര്‍. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
 
എസ്. ശകുന്തള
പ്രാവച്ചമ്പലം: ഇടയ്‌ക്കോട് കൈതൂര്‍ക്കോണം അഞ്ജലിഭവനില്‍ സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ. നാരായണപിള്ളയുടെ ഭാര്യ എസ്. ശകുന്തള (62) അന്തരിച്ചു. മകന്‍: രാമചന്ദ്രന്‍നായര്‍ (സുരേഷ്). മരുമകള്‍: രതിക. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
 
ഭാര്‍ഗവി അമ്മ
കാട്ടാക്കട:
ഒറ്റശേഖരമംഗലം മാങ്കുളം മേലെ മാങ്കുളത്ത് വീട്ടില്‍ പരേതനായ ഈശ്വരപിള്ളയുടെ ഭാര്യ ഭാര്‍ഗവി അമ്മ (88) അന്തരിച്ചു. മക്കള്‍: സുമതി അമ്മ, രാമചന്ദ്രന്‍ നായര്‍, വിക്രമന്‍ നായര്‍, സുമംഗല, വിമലകുമാരി. മരുമക്കള്‍: രാമചന്ദ്രന്‍ നായര്‍, വത്സലകുമാരി, സത്യഭാമ, സദാശിവന്‍ നായര്‍, ശ്രീധരന്‍ നായര്‍. സഞ്ചയനം ചൊവ്വാഴ്ച 9ന്.
 
സൂര്യനാരായണന്‍
തിരുവനന്തപുരം: വിറകുപുരകോട്ട ജഡ്ജി ശങ്കരനാരായണ അയ്യര്‍ സ്ട്രീറ്റില്‍ സൂര്യനാരായണന്‍ (78) അന്തരിച്ചു. ഭാര്യ: അലമേലു (ചെല്ലം). മക്കള്‍: ജയറാം, കൃഷ്ണരാജ് (രാജു- യു.എ.ഇ. എക്‌സ്‌ചേഞ്ച്, ബഹറിന്‍).
 
വിലാസിനി
കഴക്കൂട്ടം:
കരിയില്‍ കോണത്ത് വീട്ടില്‍ ദേവദാസന്റെ ഭാര്യ വിലാസിനി (78) അന്തരിച്ചു. മക്കള്‍: ജയപ്രകാശ്, ജയലത (സ്‌കൂള്‍ ടീച്ചര്‍), ജലജകുമാരി, ജയകുമാര്‍ (ബില്‍ഡിങ് ഡിസൈനര്‍), സതിജയ, അജയകുമാര്‍. മരുമക്കള്‍: സുരേഷ് ബാബു, വിജയകുമാര്‍, ലത, ബാബുരാജ്, ബീന. മരണാനന്തരച്ചടങ്ങുകള്‍ ബുധനാഴ്ച 8ന് സ്വവസതിയില്‍.
 
ജി.നാരായണപിള്ള
മടവൂര്‍: ചാലില്‍ ശ്രീജാഭവന്‍ മന്ദിരത്തില്‍ ശാന്താകുമാരിയുടെ ഭര്‍ത്താവ് ജി.നാരായണപിള്ള (69-റിട്ട. സി.ആര്‍.പി.എഫ്.) അന്തരിച്ചു. മക്കള്‍: ശ്രീജ, സ്മിത. മരുമക്കള്‍: ശിവദാസന്‍ പിള്ള, ഗോപകുമാര്‍.
 
കൂട്ടുകാര്‍ക്കൊപ്പം നദിയില്‍ കുളിക്കാന്‍പോയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
വെഞ്ഞാറമൂട്:
കൂട്ടുകാര്‍ക്കൊപ്പം വാമനപുരം നദിയില്‍ കുളിക്കാന്‍ പോയ ആറ്റിങ്ങല്‍ പോളിടെക്‌നിക് വിദ്യാര്‍ഥി പേരുമല ചക്കക്കാട് പണ്ടാരത്തോട് പുത്തന്‍വീട്ടില്‍ അജിത്ത് (19) കാല്‍തെറ്റി പുഴയില്‍വീണ് മരിച്ചു. ആറ്റിങ്ങല്‍ പോളിടെക്‌നിക് രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയാണ് അജിത്ത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് വാമനപുരം നദിയിലെ ഓലിക്കര കടവിലായിരുന്നു സംഭവം. രാവിലെ പേരുമല കവലയിലെ കടയില്‍ വന്നു മുടിവെട്ടിച്ചശേഷം മറ്റു ആറു കൂട്ടുകാര്‍ക്കൊപ്പമാണ് കടവിലെത്തിയത്. നീന്തല്‍ വശമില്ലാതിരുന്ന അജിത്ത് നദിയിലെ പാറമുകളില്‍കൂടി നടന്നുപോകുന്നതിനിടയിലാണ് കാല്‍തെറ്റി നദിയില്‍ വീണത്. പെട്ടെന്നുതന്നെ നിലയില്ലാക്കയത്തിലേക്ക് താഴ്ന്നു പോകുകയും ചെയ്തു. കൂട്ടൂകാര്‍ ഉറക്കെ നിലവിളിക്കുന്നത് കേട്ടു സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ തന്നെ അജിത്ത് മരണപ്പെട്ടുകഴിഞ്ഞിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് മൃതദേഹം കരയിലെടുത്തു.
പേരുമല ഐ.എന്‍.ടി.യു.സി. കണ്‍വീനറും അഭയം കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് അംഗവുമായ ചക്കക്കാട് മധുവാണ് അജിത്തിന്റെ അച്ഛന്‍. കുടുംബശ്രീ പ്രവര്‍ത്തകയായ വിമലയാണ് അമ്മ. ഇരട്ടകളായ ആദര്‍ശ്, ആകാശ്-ഇരുവരും ജനതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍-എന്നിവര്‍ സഹോദരങ്ങളാണ്.
 
സുഹറാ ബീവി
മണക്കാട്:
കമലേശ്വരം ടി.സി. 43/365 ശാന്തി ഗാര്‍ഡന്‍സ്, ഹൗസ് നമ്പര്‍ 1ല്‍ സുഹറാ ബീവി (68) അന്തരിച്ചു. മക്കള്‍: റഷീദാബീവി, ഷാജഹാന്‍, റംലാബീവി, നസീറാബീവി. മരുമക്കള്‍: ജലാലുദ്ദീന്‍, സുലേഖാബീവി. കബറടക്കം ഞായറാഴ്ച രാവിലെ 7ന് പൂന്തുറ പുത്തന്‍പള്ളി ജമാ അത്തില്‍.
 
എം.മാധവി
കരമന: തളിയല്‍ ടി.സി. 50/1473, ടി.ആര്‍.ഡബ്ല്യു.എ.-10 െകാല്ലയില്‍ പുത്തന്‍വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നാടാരുടെ ഭാര്യ എം.മാധവി (70) അന്തരിച്ചു. മക്കള്‍: ശാന്തി, അംബിക, നാഗേന്ദ്രന്‍, മണികണ്ഠന്‍, തുളസി. മരുമക്കള്‍: ചന്ദ്രന്‍, യേശുദാസ്, സുരജ, താര, സെല്‍വന്‍. സഞ്ചയനം െചാവ്വാഴ്ച 8ന്.
 
ആര്‍.രാജേഷ്
നെടുമങ്ങാട്:
വാണ്ട സരസ്വതി ഭവനില്‍ രാജാങ്കം ആചാരിയുടെ മകന്‍ ആര്‍.രാജേഷ് (30) അന്തരിച്ചു. നെടുമങ്ങാട് മുത്തുമാരിയമ്മന്‍ ജുവലറി ഉടമയായിരുന്നു. അമ്മ: സരസ്വതി അമ്മാള്‍. ഭാര്യ: ലിജി രാജേഷ്.
 
ശ്രീധരന്‍ നായര്‍
നെടുമങ്ങാട്: നെട്ടിറച്ചിറ ഓലിക്കോണം ചന്ദ്രവിലാസത്തില്‍ ശ്രീധരന്‍ നായര്‍ (80) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: കുമാരി, സതീന്ദ്രന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, നിര്‍മല, ശ്രീകല, കൃഷ്ണന്‍ നായര്‍, സുനില്‍കുമാര്‍. മരുമക്കള്‍: മോഹനന്‍ നായര്‍, ലതിക, കാര്‍ത്തികേയന്‍ നായര്‍, രഘുവരന്‍ നായര്‍, ശ്രീകല, സൗമ്യ, ശ്രീകല.
 
പി.ചെല്ലമ്മ
വര്‍ക്കല:
ഗവ.ഹൈസ്‌കൂളിന് സമീപം ഇടയിലെ വിളവീട്ടില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പി.ചെല്ലമ്മ(97)അന്തരിച്ചു. മക്കള്‍: ശാന്ത എസ്.നായര്‍, പരേതനായ ശശികുമാര്‍, ജയകുമാര്‍. മരുമക്കള്‍: പരേതനായ ശിവദാസന്‍ നായര്‍, ലതിക എസ്.കുമാര്‍, സുമ. മരണാനന്തരചടങ്ങ് 5ന് രാവിലെ 8ന്.
 
ചെല്ലമ്മ അമ്മ
വര്‍ക്കല: ചെറുകുന്നം വടക്കന്‍വിളാകത്ത് പരേതനായ വാസുപിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (87) അന്തരിച്ചു. മക്കള്‍: രാമചന്ദ്രന്‍ നായര്‍, ലതികാദേവി, ഗീതാകുമാരി. മരുമക്കള്‍: ശ്രീകുമാരി, പരേതനായ രാധാകൃഷ്ണന്‍ നായര്‍, സോമനാഥന്‍ നായര്‍. സഞ്ചയനം ചൊവ്വാഴ്ച 8ന്.
 
എന്‍.മോഹനദാസ്
വര്‍ക്കല:
തച്ചോട് എ.എം.പാലസില്‍ എന്‍.മോഹനദാസ് (60) അന്തരിച്ചു. ഭാര്യ: രജനിമോഹന്‍ (റിട്ട.അധ്യാപിക, എച്ച്.എസ്.എസ്, ശിവഗിരി). മക്കള്‍: അനുമോഹന്‍, അമ്പുമോഹന്‍. മരുമക്കള്‍: അശ്വതിതമ്പി, അര്‍ച്ചന ചന്ദ്രന്‍. മരണാനന്തരചടങ്ങുകള്‍ 17ന് രാവിലെ 8.30ന്.
 
എ.കെ.ജനാര്‍ദ്ദനന്‍ നായര്‍
ഇടവ: വെണ്‍കുളം ശ്രീനിലയത്തില്‍ എ.കെ.ജനാര്‍ദ്ദനന്‍ നായര്‍ (81) അന്തരിച്ചു. ഭാര്യ: ശാരദാമ്മ (റിട്ട.പ്രഥമാധ്യാപിക). മക്കള്‍: ശ്രീകുമാര്‍ (എം.വി.ഐ. തളിപ്പറമ്പ്), ശ്രീല (അസോ.പ്രൊഫസര്‍, ഗവ.കോളേജ്, കാര്യവട്ടം), ശ്രീജിത്ത് (ടി.സി.എസ്. എറണാകുളം). മരുമക്കള്‍: പ്രേമചന്ദ്രന്‍, ഉദയകുമാരി, സുജിത.
 
ഇ.ഇന്ദിരാഭായി
മെഡിക്കല്‍കോളേജ്:
ചാലക്കുഴി റോഡ് കാപ്പില്‍ ലെയിന്‍ ഇന്ദീവരത്തില്‍ ജി.ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ ഇ.ഇന്ദിരാഭായി (80-റിട്ട. ടീച്ചര്‍, കോട്ടണ്‍ഹില്‍) അന്തരിച്ചു. മക്കള്‍: ജി.രമേശ് ഗോപാല്‍, പരേതനായ ജി.രവികുമാര്‍. മരുമക്കള്‍: അനിതാ ഗോപാല്‍, ഗീതാകുമാരി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
 
ഭവാനി
കാട്ടായിക്കോണം: തെങ്ങുവിളവീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഭവാനി (85) അന്തരിച്ചു. മക്കള്‍: പരേതനായ മണിയന്‍, മോഹനന്‍, വിജയന്‍, ഉഷ, ശശി, ഷാജി. മരുമക്കള്‍: ശ്യാമള, കോമള, സിന്ധു, ബിന്ദു, സുനിത. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 11ന്.
 
കെ.പി.മോഹനകുമാര്‍
മണക്കാട്:
കുര്യാത്തി ടി.സി. 41/1189, മോഹനവിലാസം വീട്ടില്‍ കെ.പി.മോഹനകുമാര്‍ (58) അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി എസ്. മക്കള്‍: എം.ആര്‍.അഞ്ജന, എം.ആര്‍.ആതിര. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.
 
രാജമ്മ
ശാസ്തവട്ടം: ശാസ്താനഗര്‍ ബ്ലോക്ക് നമ്പര്‍-36 സുരഭി നിവാസില്‍ പരേതനായ കൊച്ചുവേലുവിന്റെ ഭാര്യ രാജമ്മ (87) അന്തരിച്ചു. മക്കള്‍: തുളസി, സുധര്‍മ, സുദേവന്‍, സുഷമ. മരുമക്കള്‍: സുലോചന, ശശിധരന്‍, രമ, അശോകന്‍. മരണാനന്തരച്ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
 
ടി.എസ്.കുമാരന്‍നായര്‍
തിരുവനന്തപുരം:
വെള്ളായണിയില്‍ മുകുളര്‍മൂല വിവേകാനന്ദ നഗറില്‍ ബിന്ദുവിഹാറില്‍ ടി.എസ്.കുമാരന്‍നായര്‍ (84 - റിട്ട. സൂപ്രണ്ട് ഗവ. സെക്രട്ടേറിയറ്റ്) അന്തരിച്ചു. ഭാര്യ: സുമതിഅമ്മ. മക്കള്‍: എസ്.ബിന്ദു, എസ്.സന്ധ്യ. മരുമക്കള്‍: സുരേഷ്‌കുമാര്‍ സി., ഗോപകുമാര്‍. സഞ്ചയനം വ്യാഴാഴ്ച 8.30ന് നീറമണ്‍കര ശങ്കര്‍നഗര്‍ എം.എന്‍.ആര്‍.എ-85ല്‍.
 
കെ.പി.വിജയന്‍നായര്‍
കുണ്ടമണ്‍കടവ്: വൈജയന്തിയില്‍ (എസ്.എ.ആര്‍.കെ-എ-5) കെ.പി.വിജയന്‍നായര്‍ (77-റിട്ട. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, ഇ.പി.എഫ്., തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ: പി.കെ.മാലതിഭായ് (റിട്ട. പ്രൊഫസ്സര്‍, എന്‍.എസ്.എസ്. കോളേജ്, കരമന). മകന്‍: ജയകൃഷ്ണന്‍ വി.നായര്‍ (യു.കെ.). മരുമകള്‍: അഖിലനായര്‍ (യു.കെ.). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
 
മഹേഷ് എം.ഒ.
ശ്രീകാര്യം:
ഗാന്ധിപുരം ചെറുവല്ലി വീട്ടില്‍ (ജി.ആര്‍.എ.സി-62) പരേതനായ മോഹനന്‍നായരുടെയും കെ. ഓമനകുമാരിയുടെയും (വിദ്യാധിരാജ ഹോമിയോ കോളേജ്, നേമം) മകന്‍ മഹേഷ് എം.ഒ. (24) അന്തരിച്ചു. സഹോദരന്‍: മണികണ്ഠന്‍ എം.ഒ. (കൊശമറ്റം ഫൈനാന്‍സ്, പോങ്ങുംമൂട്).
 
ശ്രീകല
അണ്ടൂര്‍ക്കോണം: വാഴവിള പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതനായ വിശ്വംഭരന്‍പിള്ളയുടെയും കമലമ്മയുടെയും മകള്‍ ശ്രീകല (47) അന്തരിച്ചു. സഹോദരങ്ങള്‍: ശ്യാമളഅമ്മ, വസന്തകുമാരി. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.
 
സുകുമാരന്‍
ധനുവച്ചപുരം:
പുതുവയ്‌ക്കോണം ശ്രീജവിലാസത്തില്‍ സുകുമാരന്‍ (72) അന്തരിച്ചു. ഭാര്യ: ബിയാട്രസ്ഭായി. മകള്‍: ശ്രീജ. മരുമകന്‍: മധുസൂദനന്‍. പ്രാര്‍ത്ഥന തിങ്കളാഴ്ച 8.30 ന്.
 
തങ്കപ്പന്‍ ചെട്ടിയാര്‍
നെടുമങ്ങാട്: ആനാട് മെത്തോട് ഹൗസില്‍ തങ്കപ്പന്‍ ചെട്ടിയാര്‍ (76) അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മാള്‍. മക്കള്‍: ടി. പദ്മകുമാര്‍. പ്രസന്നകുമാരി, മണികണ്ഠന്‍. മരുമക്കള്‍: ശ്രീല, വിജയകുമാര്‍, ബിന്ദു.
 
ടി. ബേബി
വട്ടിയൂര്‍ക്കാവ്:
വാഴോട്ടുകോണം കടിയക്കോണം ലെയ്‌നില്‍ വി.കെ.ആര്‍.എ-143-ബി. വിശാഖത്തില്‍ പരേതനായ തങ്കപ്പന്‍ആശാരിയുടെ ഭാര്യ ടി. ബേബി (67) അന്തരിച്ചു. മക്കള്‍: സതികുമാരി, അനില്‍കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: എം. കൃഷ്ണകുമാര്‍, എല്‍. ബീനാകുമാരി, ബി. സുമ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
 
വാസവന്‍
കുളത്തൂര്‍: ആറ്റിപ്ര ഗീതാഭവനില്‍ വാസവന്‍ (65) അന്തരിച്ചു. മരണാനന്തരച്ചടങ്ങുകള്‍ ഞായറാഴ്ച ഒമ്പതിന്.