സൈബര്‍ ആക്രമണം: മുന്നറിയിപ്പുമായി ഐടി മിഷന്‍


എം. ബഷീര്‍

1 min read
Read later
Print
Share

അപരിചിതമായ ലിങ്കുകള്‍, സംശയാസ്​പദമായ ഇ-മെയിലുകള്‍, അവയിലെ അറ്റാച്ച്‌മെന്റുകള്‍ എന്നിവ തുറക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

തിരുവനന്തപുരം: ലോകവ്യാപകമായി കംപ്യൂട്ടര്‍ റാന്‍സംവേറുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഐടി മിഷനുകീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം- കേരള (സെര്‍ട്ട്-കെ) മുന്നറിയിപ്പുമായി രംഗത്ത്.

അപരിചിതമായ ലിങ്കുകള്‍, സംശയാസ്​പദമായ ഇ-മെയിലുകള്‍, അവയിലെ അറ്റാച്ച്‌മെന്റുകള്‍ എന്നിവ തുറക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കംപ്യൂട്ടറുകളിലെ ആന്റിവൈറസ് അപ്‌ഡേറ്റ് ചെയ്ത് വേണ്ടമുന്‍കരുതലുകള്‍ സ്വീകരിക്കണം.

മറ്റ് മുന്‍കരുതല്‍ നടപടികള്‍:

  • വിശ്വാസയോഗ്യമല്ലാത്ത സ്രോതസ്സുകളില്‍നിന്ന് വരുന്ന ഇ-മെയിലുകള്‍, ലിങ്കുകള്‍ തുടങ്ങിയവയുടെ ആധികാരികത ഉറപ്പു വരുത്തിയശേഷം മാത്രം തുറക്കുക.
  • വ്യക്തിപരമോ, സാമ്പത്തികമോ ആയ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കരുത്.
  • ഇ-മെയില്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുക.
  • വ്യക്തിപരമായി പുകഴ്ത്തുന്ന മെയിലുകള്‍, മനഃപൂര്‍വം വരുത്തുന്ന പിശകുകള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിച്ച് മെയിലുകള്‍ കൈകാര്യം ചെയ്യുക.
  • ഇ-മെയില്‍ അറ്റാച്ച്‌മെന്റുകള്‍ സസൂക്ഷ്മം തുറക്കുക.
  • ഇ-മെയില്‍ വഴി ലഭിക്കുന്ന ഫോമുകളില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതിരിക്കുക. ഇത്തരം വിവരങ്ങള്‍ ട്രാക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉള്ളതിനാലാണിത്
  • വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് വെബ്‌സൈറ്റിന്റെ ആധികാരികത ഉറപ്പു വരുത്തുക.
  • ഔദ്യോഗിക ഇ-മെയിലുകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക.
  • സമൂഹമാധ്യമങ്ങളില്‍ സംശയകരമായ സാഹചര്യങ്ങളില്‍നിന്ന് ലഭിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തുറക്കാതിരിക്കുക.
  • സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള ഇ-മെയിലുകള്‍ക്ക് മറുപടിയായി സാമ്പത്തിക വിവരങ്ങള്‍ നല്‍കരുത്.
  • ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരങ്ങള്‍ക്ക് മറുപടി നല്‍കരുത്.
  • ഓണ്‍ലൈന്‍ ഷോപ്പിങ് പോലുള്ള വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പ്രത്യേക മെയില്‍ വിലാസം ഉപയോഗിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram