ഒഡീഷയില്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ ഒന്നാകുന്നു


1 min read
Read later
Print
Share

ദുരന്തത്തില്‍ നിന്നും ഒഡീഷ കരകയറാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. നിശ്ചലമായ ടെലികോം, ജലവിതരണ സേവനങ്ങള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുന്നു.

ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ തീരമേഖലയിലുണ്ടായത്. ഒഡീഷയിലേക്ക് ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ പുരി,ഭുവനേശ്വര്‍ ഉള്‍പ്പടെയുള്ള നഗരപ്രദേശങ്ങള്‍ തകര്‍ന്നു. മുന്‍കരുതല്‍ ഫലപ്രദമായതിനാല്‍ ആളപായം കുറയ്ക്കാന്‍ സാധിച്ചു.

ദുരന്തത്തില്‍ നിന്നും ഒഡീഷ കരകയറാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. നിശ്ചലമായ ടെലികോം, ജലവിതരണ സേവനങ്ങള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുന്നു.

ഈ അടിയന്തിര സാഹചര്യത്തില്‍ എതിരാളികളായ ടെലികോം കമ്പനികള്‍ ഒന്നിക്കുന്നു എന്നതാണ് ഒഡീഷയില്‍ നിന്നുള്ള ശ്രദ്ധേമായ ഒരു വാര്‍ത്ത. ഭുവനേശ്വര്‍ സ്മാര്‍ട്‌സിറ്റിയിലെ ജനങ്ങള്‍ക്ക് ഏത് നെറ്റ് വര്‍ക്കില്‍ നിന്നും സേവനം ലഭ്യമാവും. ഇതിനായി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ കമ്പനികള്‍ അവരുടെ നെറ്റ് വര്‍ക്കുകള്‍ ഒന്നിപ്പിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയ തടസം നീക്കുന്നതിനാണ് കമ്പനികളുടെ ഈ നീക്കം. ഡാറ്റാ റോമിങ് ഓപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഡാറ്റയും ഉപയോഗിക്കാന്‍ സാധിക്കും. ടെലികോം കമ്പനികളുടെ ഈ നീക്കത്തെ ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഭുവനേശ്വര്‍ സ്മാര്‍ട്‌സിറ്റി ലിമിറ്റഡും അഭിനന്ദിച്ചു.

ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിനെ തുടര്‍ന്ന് ടെലികോം സേവനങ്ങള്‍ താറുമാറായത് കൂടാതെ വൈദ്യുതി ബന്ധവും, കുടിവെള്ള വിതരണവും തടസപ്പെട്ടു.

ടെലികോം കമ്പനികളുടേയെല്ലാം മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ഈ സഹചര്യത്തില്‍ സേവനം തടസപ്പെടാതിരിക്കാനാണ് കമ്പനികള്‍ സ്വന്തം നെറ്റ് വര്‍ക്കുകള്‍ പരസ്പരം ബന്ധിപ്പിച്ചത്.

അതേസമയം ഡിടിഎച്ച് സേവനദാതാക്കളായ ഡി2എച്ച്, ഡിഷ് ടിവി സൗജന്യ സര്‍വീസ് ക്യാമ്പുകള്‍ നടത്തും. തകരാറിലായ സെറ്റ് ടോപ്പ് ബോക്‌സുകളും മറ്റും ഇതുവഴി സൗജന്യമായി നന്നാക്കിക്കൊടുക്കും.

Content Highlights: telecom companies merge networks in orissa after cyclone fani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram