തന്റെ പിതാവിന്റെ സന്തോഷത്തിനായി ഏതറ്റം വരെയും പോവാനുള്ള ഒരു കൗമാരക്കാരന്റെ ശ്രമം അന്വേഷണ ഏജന്‍സികളേയും ഡല്‍ഹി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും കുഴക്കിയിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ വെബ്‌സൈറ്റിന്റെ തനിപ്പകര്‍പ്പ് സൃഷ്ടിക്കുകയും സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകളില്‍ കൃത്രിമത്വം കാണിക്കുകയും ചെയ്തുമാണ് ഈ കൗമാരക്കാരന്‍ അധികൃതര്‍ക്ക് തലവേദനയായത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാനേജ്‌മെന്റിനും എതിരെ നല്‍കിയ കേസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാശയിലായ അച്ഛനെ സന്തോഷിപ്പിക്കുന്നതിനാണ് മകന്‍ കൃത്രിമ രേഖകള്‍ ചമച്ച് രാജ്യത്തെ ഉന്നത അധികാരികളെ വരെ കബളിപ്പിച്ചത്.
അച്ഛന് അനുകൂലമായി കോടതി ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്തി വ്യാജ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജുമാരുടെയും അവരുടെ കീഴുദ്യോഗസ്ഥരുടെയും വ്യാജ ഇമെയില്‍ ഐഡികള്‍ നിര്‍മ്മിക്കുകയും ചെയ്തു ഈ കുട്ടി.
ഇതേ കുറിച്ച് കുട്ടി പോലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്. -
അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്ന അച്ഛന്‍ വിവിധ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോളേജിലെ പ്രിന്‍സിപ്പാളിനും മാനേജ്‌മെന്റിനും എതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.
സുപ്രീംകോടതി വരെ ഞങ്ങള്‍ പോയി. എന്നാല്‍ കേസ് തള്ളിക്കളഞ്ഞു. അതില്‍ എന്റെ അച്ഛന്‍ ഏറെ നിരാശനായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ഒരു ഹര്‍ജി തയ്യാറാക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. കോടതി വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളും അദ്ദേഹത്തിന് ഞാന്‍ നല്‍കി.
അത് തള്ളിക്കളഞ്ഞതോടെയാണ് വ്യാജ സുപ്രീംകോടതി വെബ്‌സൈറ്റ് നിര്‍മിക്കാനും ഞങ്ങള്‍ക്കനുകൂലമായി വിധി ചമയ്ക്കാനും തീരുമാനിച്ചത്. കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
വ്യാജമായി തയ്യാറാക്കിയ വിധി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും. മെസേജിങ് ആപ്പുകള്‍ വഴി അത് അച്ഛന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തുവെന്നും പോലീസ് പറയുന്നു. അച്ഛന്റെ നിര്‍ദ്ദേശത്തോടെയാണ് കുട്ടി പ്രവര്‍ത്തിച്ചിരുന്നതെന്നത്.
വ്യാജമായി തയ്യാറാക്കിയ വിധിപ്പകര്‍പ്പ് നിര്‍ദ്ദേശങ്ങളാരാഞ്ഞ് ആദ്യം ജില്ലാ കോടതിയിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന് അയച്ചുകൊടുത്തു. മറുപടി ലഭിക്കാതായപ്പോള്‍ ചീഫ് ജസ്റ്റിസ് ചമഞ്ഞ് വ്യാജ വിധി മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിമാരിലൊരാള്‍ക്ക് അയച്ചുകൊടുത്തു. സുപ്രീം കോടതിയുടെ വ്യാജ സീലുകള്‍ ഉപയോഗിച്ചാണ് കുട്ടി ഈ നീക്കങ്ങള്‍ നടത്തിയതെന്നും പോലീസ് പറയുന്നു.
കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കോടതിയില്‍ സമര്‍പ്പിച്ച ഉത്തരവുകളുടെ പകര്‍പ്പുകളെല്ലാം വ്യാജമാണെന്ന് ജഡ്ജി തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ക്രിമിനല്‍ ഗൂഡാലോചന, തട്ടിപ്പിന് വേണ്ടി ഒരു ആധികാരിക രേഖയുടെ വ്യാജ പതിപ്പുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് അച്ഛനും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡിസംബറിലാണ് കൗമാരനക്കാരനെ പോലീസ് പിടികൂടുന്നത്. കുട്ടിയുടെ അച്ഛനെ തിഹാര്‍ ജയിലിലടക്കുകയും ചെയ്തു.
പിന്നീട് ജാമ്യം ലഭിച്ച് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി വീണ്ടും സുപ്രീംകോടതി ജഡ്ജിയുടെ പേരില്‍ അവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്ക് ഇമെയിലുകള്‍ അയച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി സ്‌കൂള്‍ പ്രിന്‍സിപ്പാളിനും സന്ദേശമയച്ചു.
കുറ്റം ആവര്‍ത്തിച്ചതോടെ കുട്ടിയെ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ദീര്‍ഘനാള്‍ കൗണ്‍സിലിങ് നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
Source: India Today