വരാനിരിക്കുന്നത് സ്മാര്‍ട്‌ഫോണ്‍ സെന്‍സറുകളുടെ നല്ലകാലം


2020-ഓടെ വിപണിയിലെത്തുന്ന സെന്‍സറുകളുടെ എണ്ണം 1000 കോടിയായി വര്‍ധിക്കുമെന്നാണ് കൗണ്ടര്‍പോയിന്റിന്റെ കംപോണന്‍സ് ട്രാക്കര്‍ ഗവേഷണഫലം പറയുന്നത്.

സ്മാര്‍ട്‌ഫോണ്‍ വിപണി വന്‍ലാഭത്തിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതിനുബന്ധമായുള്ള വ്യവസായങ്ങളും അതോടൊപ്പം അഭിവൃദ്ധിപ്പെടുക സ്വാഭാവികം. മൂന്ന് വര്‍ഷംകൊണ്ട് സ്മാര്‍ട്‌ഫോണുകളെ സ്മാര്‍ട്‌ ആക്കാന്‍ സഹായിക്കുന്ന കൂടുതല്‍ സ്മാര്‍ട്‌ഫോണ്‍ സെന്‍സറുകള്‍ പുറത്തിറങ്ങുമെന്നാണ് പുതിയ സര്‍വ്വേഫലം.

2020-ഓടെ വിപണിയിലെത്തുന്ന സെന്‍സറുകളുടെ എണ്ണം 1000 കോടിയായി വര്‍ധിക്കുമെന്നാണ് കൗണ്ടര്‍പോയിന്റിന്റെ കംപോണന്‍സ് ട്രാക്കര്‍ ഗവേഷണഫലം പറയുന്നത്. സെന്‍സറുകളുടെയെല്ലാം കയറ്റുമതി കണക്കുകള്‍ പരിശോധിച്ചാല്‍ 2017 ല്‍ 600 കോടി സെന്‍സറുകളാണ് കയറ്റുമതി ചെയ്യപ്പെട്ടത്.

3000 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണുകളില്‍ പോലും ആക്‌സിലറോ മീറ്റര്‍, കോംപസ്, ഗൈറോസ്‌കോപ്, ആമ്പിയന്റ് സെന്‍സര്‍ തുടങ്ങിയ സെന്‍സറുകള്‍ സര്‍വ്വസാധാരണമാണ് ഇന്ന്. നാവിഗേഷന്‍, ഗെയിമിങ്, പ്രതീതിയാഥാര്‍ഥ്യം, ബാറ്ററി ദൈര്‍ഘ്യം വര്‍ധിപ്പിക്കുക തുടങ്ങിയ സ്മാര്‍ട്‌ഫോണ്‍ ഫീച്ചറുകള്‍ക്ക് ഇത്തരം സെന്‍സറുകളാണ് ഫോണുകളെ സഹായിക്കുന്നത്.

15 വ്യത്യസ്ത സെന്‍സറുകള്‍ ഉപയോഗിച്ചിട്ടുള്ള സ്മാര്‍ട്‌ഫോണുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മൈക്രോ ഇലക്ട്രോണിക് സിസ്റ്റങ്ങളിലും മറ്റ് സെന്‍സര്‍ സാങ്കേതിക വിദ്യകളിലുമുണ്ടായിട്ടുള്ള സാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റങ്ങള്‍കൊണ്ട് ഈ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിലെ സീനിയര്‍ അനലിസ്റ്റ് പവെല്‍ നയ്യ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram