1890-ല്‍ ജനിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജീവിച്ചിരുന്ന ചെക്ക് എഴുത്തുകാരന്‍ ആയിരുന്നു കാറെല്‍ കാപ്പെക്ക് ( ചെക്ക് ഉച്ചാരണം ചാപ്പെക്ക് എന്നാണ് ). 1920-ല്‍ ഇദ്ദേഹം R.U.R. എന്ന പേരില്‍ ഒരു നാടകം എഴുതി. R.U.R എന്നത് 'Rossum's Universal Robots'എന്നതിന്റെ ചുരുക്കപ്പേരായിരുന്നു. മനുഷ്യനെപ്പോലെയുള്ള മെഷീനുകള്‍ നിര്‍മിക്കുന്ന ഒരു സാങ്കല്‍പ്പിക കമ്പനിയാണ് 'Rossum's Universal Robots'. മനുഷ്യന് അപകടകരമായതും പ്രയാസമുള്ളതും വിരസത ഉണര്‍ത്തുന്നതുമായ ജോലി ചെയ്യാനുള്ള മെഷീനുകള്‍ ആണ് ആ കമ്പനിയില്‍ ഉണ്ടാക്കിയിരുന്നത്.
അവസാനം തങ്ങളുടെ ജോലി മടുത്ത് മെഷീനുകള്‍ മനുഷ്യനുതന്നെ ആപത്കരമായ വിധത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നതാണ് നാടകത്തിന്റെ കഥ. ഇതിലെ മെഷീനുകള്‍ക്ക് പേരിടാന്‍ കാറെല്‍, എഴുത്തുകാരനും പെയിന്ററുമായ തന്റെ സഹോദരന്‍ ജോസെഫ് കാപ്പെക്കിന്റെ സഹായം തേടി. ചെക്ക് ഭാഷയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ജോലിക്ക് robota എന്നാണ് പറയുക. ജോസഫ് തന്റെ സഹോദരനായ കാറെലിന്റെ കഥാപാത്രങ്ങള്‍ക്ക് റോബോട്ട് (Robot) എന്ന് പേരിട്ടു.
1922-ല്‍ ഈ നാടകം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തതോടെ Robot എന്ന വാക്ക് ഇംഗ്ലീഷിലേക്ക് വന്നു. ഇന്ന് റോബോട്ട് എന്ന വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. യന്ത്രമനുഷ്യന്‍ എന്ന ഒറ്റവാക്കില്‍ റോബോട്ടിന്റെ അര്‍ഥം പറയാമെങ്കിലും പലപ്പോഴും മനുഷ്യന് ചെയ്യാന്‍ പ്രയാസമുള്ളതും കഴിയാത്തതുമായ കാര്യങ്ങള്‍ വരെ ചെയ്യാനുള്ള കഴിവ് ഇന്നത്തെ യന്ത്രമനുഷ്യനുണ്ട്.