ചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യാം: സാങ്കേതികവിദ്യ വരുന്നു?


1 min read
Read later
Print
Share

അങ്ങനെയൊരു കണ്ടെത്തലിലേയ്ക്ക് അധികം ദൂരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കാലിഫോര്‍ണിയ: മനുഷ്യന്റെ ചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും സാധിക്കുന്ന ഒരു കാലം വരുമോ? ഒരു പക്ഷേ, സാങ്കേതിക വികാസത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സാധ്യമായേക്കും എന്ന വിദൂര പ്രതീക്ഷ പുലര്‍ത്താന്‍ വരട്ടെ, അങ്ങനെയൊരു കണ്ടെത്തലിലേയ്ക്ക് അധികം ദൂരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ടെസ്‌ല ഇന്‍ക്' എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് ആണ് 'ന്യൂറാലിങ്ക് കോര്‍പ്' എന്ന പേരില്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് 'ന്യൂറല്‍ ലേസ്' എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൗണ്‍ലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങള്‍ സംബന്ധിച്ചോ ഗവേഷണങ്ങള്‍ ഏതുതരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ വ്യക്തമല്ല.

കമ്പനിക്ക് തുടക്കം കുറിച്ചതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനം ഉണ്ടായിട്ടില്ലെങ്കിലും മെഡിക്കല്‍ ഗവേഷണ സ്ഥാപനമായി ന്യൂറാലിങ്ക് എന്ന കമ്പനി കഴിഞ്ഞ ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ രംഗത്തെ പ്രമുഖ ഗവേഷകര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

വ്യായാമത്തിലൂടെ വൈദ്യുതി; പ്രളയത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍

Oct 20, 2018


mathrubhumi

2 min

വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ പത്ത് മാര്‍ഗങ്ങള്‍

Jan 31, 2018