കൊച്ചി: ദൂരയാത്രയ്ക്കിടെ മൂത്രശങ്ക'യുണ്ടായാല്‍ കുടുങ്ങിയതുതന്നെ. ഇതിന് പരിഹാരവുമായി ആപ്പ് തയ്യാറാക്കുകയാണ് വിനോദസഞ്ചാര വകുപ്പ്. വകുപ്പിന്റെ ആപ്ലിക്കേഷനുകളുടെ ഭാഗമായി ശൗചാലയങ്ങള്‍ കണ്ടെത്താന്‍ സംവിധാനം ഒരുങ്ങുന്നു. ഈ ആപ്പിലൂടെ വഴിയിലെ ശൗചാലയങ്ങള്‍ കണ്ടെത്താനും അവയുടെ നിലവാരവും സ്ഥലത്തെക്കുറിച്ചുള്ള പൂര്‍ണവിവരവും ലഭിക്കും.
ശൗചാലയം സ്ഥിതിചെയ്യുന്നത് ഹോട്ടലിലാണോ, പെട്രോള്‍ പമ്പിലാണോ, മാളിലാണോ തുടങ്ങിയ വിവരങ്ങളും പ്രവര്‍ത്തനസമയവും ഇതിലുണ്ടാകും. ഇന്‍വിസ് മള്‍ട്ടിമീഡിയ എന്ന ഐ.ടി. സൊല്യൂഷന്‍ കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. കമ്പനി നടത്തിയ സര്‍വേയില്‍ 1000 ശൗചാലയങ്ങള്‍ കണ്ടെത്തി. ഇതില്‍നിന്ന് 750 എണ്ണമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
എന്‍.എച്ച്., എം.സി. റോഡുകളിലായാണ് ഈ ശൗചാലയങ്ങള്‍. ശൗചാലയം ഉപയോഗിച്ചശേഷം ആപ്പില്‍ അവ റേറ്റ് ചെയ്യാം.
റേറ്റിങ് കൂട്ടാന്‍ ഉടമകള്‍ അവ വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആപ്പിന്റെ രണ്ടാംഘട്ടത്തില്‍ ബസ്സ്റ്റാന്‍ഡുകളിലെയും റെയില്‍വേസ്റ്റേഷനിലെയും ശൗചാലയങ്ങളും ഉള്‍പ്പെടുത്തും. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും.
Content Highlights: mobile app to find toilets during travel