ഐഫോണില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറാന്‍ തീരുമാനിക്കുമ്പോള്‍ മെമ്മറിക്കാര്‍ഡിലെ ചിത്രങ്ങളും വീഡിയോകളും കോണ്‍ടാക്റ്റുകളും പുതിയ ഫോണിലേക്ക് എളുപ്പം മാറ്റുന്നത് എങ്ങനെയാണ്.
ചിത്രങ്ങളും വീഡിയോകളും കോപ്പി ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ ഐഫോണിലെ കോണ്‍ടാക്റ്റുകള്‍ എങ്ങനെ ആന്‍ഡ്രോയിഡ് ഫോണിലെത്തിക്കാം? പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ അത് ആന്‍ഡ്രോയിഡില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക് ആണെങ്കില്‍ പോലും ശ്രമകരമായ പ്രക്രിയയാണ്.
ഐഫോണിലെ കോണ്‍ടാക്റ്റുകള്‍ ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതി.
- നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ പുതിയൊരു അക്കൗണ്ട് ഉണ്ടാക്കുക
- നിങ്ങളുടെ ഐഫോണിലെ സെറ്റിങ്‌സ് മെനുവില്‍ ' മെയില്‍, കോണ്‍ടാക്റ്റ്, കലണ്ടര്‍' സെക്ഷന്‍ തിരഞ്ഞെടുക്കുക.
- അതില്‍ ആഡ് അക്കൗണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- അപ്പോള്‍ എന്തെല്ലാം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണം എന്ന് ചോദിക്കും. അതില്‍ കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
- അപ്പോള്‍ ഫോണിലെ കോണ്‍ടാക്റ്റുകളെല്ലാം ഗൂഗിള്‍ അക്കൗണ്ടിലേക്ക് ശേഖരിക്കപ്പെടും.
- ഇതേ ജിമെയില്‍ ഉപയോഗിച്ച് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ലോഗിന്‍ ചെയ്താല്‍ ഐഫോണിലുണ്ടായിരുന്ന കോണ്‍ടാക്റ്റുകളെല്ലാം ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കും.