വിരല്‍തുമ്പില്‍ കാന്തം, കയ്യില്‍ താക്കോലും എല്‍ഇഡി ബള്‍ബും; ഇത് വെറുമൊരു മനുഷ്യസ്ത്രീയല്ല


വിന്ററിന്റെ ഇടത് കയ്യിലാണ് വീടിന്റെ വാതില്‍ തുറക്കാനുള്ള മൈക്രോ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. വാതിലുകള്‍ തുറക്കാനുള്ള കാര്‍ഡുകളില്‍ സ്ഥാപിക്കുന്ന അതേ ചിപ്പ് തന്നെയാണ് ഇതും.

രണം സംഭവിച്ചേക്കാവുന്ന അപകടം. 31 കാരിയായ വിന്റര്‍ മ്രാസിന്റെ ജീവിതം മാറ്റി മറിച്ചത് ആ അപകടമാണ്. ആ അപകടത്തില്‍ വിന്ററിന്റെ ഇടുപ്പിലും, കൈകാല്‍ മുട്ടുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആരോഗ്യം വീണ്ടെടുക്കാന്‍ ശസ്ത്രക്രിയയിലൂടെ പലതും വിന്ററിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ തകര്‍ന്ന കാല്‍മുട്ടിലെ ചിരട്ട ത്രീഡി പ്രിന്റ് ചെയ്ത് ഘടിപ്പിക്കേണ്ടി വന്നു. കയ്യിലും ഇടുപ്പിലുമെല്ലാം അത്തരം കൃത്രിമമായ കൂട്ടിച്ചേര്‍ക്കലുകള്‍.

തന്റെ ശരീരത്തിനുള്ളില്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള മടി വിന്ററിന് ഇല്ലാതായത് ആ ശസ്ത്രക്രിയകളെ തുടര്‍ന്നാണ്. ഇപ്പോള്‍ ഒരു ട്രാന്‍സ് ഹ്യൂമനാണ് വിന്റര്‍.

വിന്ററിന്റെ ഇടത് കയ്യിലാണ് വീടിന്റെ വാതില്‍ തുറക്കാനുള്ള മൈക്രോ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. വാതിലുകള്‍ തുറക്കാനുള്ള കാര്‍ഡുകളില്‍ സ്ഥാപിക്കുന്ന അതേ ചിപ്പ് തന്നെയാണ് ഇതും.

വിന്ററിന്റെ വലത് കയ്യിലുള്ളത് അവരുടെ ബിസിനസ് കാര്‍ഡ് വിവരങ്ങള്‍ അടങ്ങുന്ന മൈക്രോ ചിപ്പ് ആണ്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ഈ ചിപ്പ് സ്‌കാന്‍ ചെയ്താല്‍ മതി ആ വിവരങ്ങള്‍ പെട്ടെന്ന് തന്നെ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാം.

ഇത് കൂടാതെ വലത് വിരല്‍തുമ്പിലൊരു കാന്തവും കൈ മടക്കുകള്‍ക്ക് അരികെ എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് എന്തിന് വേണ്ടിയാണ് എന്ന് വ്യക്തമല്ല. വിരലിലെ കാന്തം എല്‍ഇഡി ബള്‍ബുകള്‍ക്കരികെ വെച്ചാല്‍ അവ പ്രകാശിക്കും.

തനിക്ക് വിപരീതമായി എന്തെങ്കിലും സംഭവിക്കുന്നതിനായി കാത്തിരിക്കുന്നതിന് പകരം അതിന് ശരീരം കൊണ്ട് പരിഹാരം കാണുകയാണ് ചെയ്യുന്നത് എന്ന് വിന്റര്‍ പറയുന്നു. ചാവി മറക്കുന്നത് പോലുള്ള തന്റെ ചില ആശങ്കകള്‍ ഇല്ലാതാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു എഞ്ചിനീയറായ വിന്റര്‍ മ്രാസ് ലിവര്‍പൂള്‍ സ്വദേശിയാണ്.

Content Highlights: Bionic woman gets microchip implants in her body to do her daily activities

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022