ഡബ്‌സ്മാഷ് അടക്കമുള്ള വെബ്‌സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകള്‍ ചോര്‍ന്നു


1 min read
Read later
Print
Share

അക്കൗണ്ട് ഉടമയുടെ പേര്, ഇ-മെയില്‍ വിലാസം, പാസ്‌വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്.

ലണ്ടന്‍: യുവാക്കളുടെ ഇഷ്ടവെബ്‌സൈറ്റായ ഡബ്‌സ്മാഷുള്‍പ്പെടെയുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഡബ്‌സ്മാഷിന് പുറമേ മൈഫിറ്റ്‌നസ് പാല്‍, മൈ ഹെറിറ്റേജ്, ഷെയര്‍ദിസ്, ഹൗട്ട്ലുക്ക്, അനിമോട്ടോ, ഐഎം, എയ്റ്റ്ഫിറ്റ്, വൈറ്റ്‌പേജസ്, ഫോട്ടോലോഗ്, 500 പി.എക്‌സ്, അര്‍മര്‍ ഗെയിംസ്, ബുക്ക്‌മേറ്റ്, കോഫീ മീറ്റ്‌സ് ബാഗെല്‍, ആര്‍ട്‌സി, ഡേറ്റാ ക്യാന്പ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ചോര്‍ന്നതായി ബ്രിട്ടീഷ് മാധ്യമം ദി രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്കൗണ്ട് ഉടമയുടെ പേര്, ഇ-മെയില്‍ വിലാസം, പാസ്‌വേഡുകള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ 'ഡ്രീം മാര്‍ക്കറ്റ് സൈബര്‍ സൂക്ക്' എന്ന പേരിലുള്ള സൈറ്റില്‍ 20,000 ഡോളറിന് വില്‍പ്പനയ്ക്കുെവച്ചിട്ടുണ്ടെന്നും രജിസ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിറ്റ്‌കോയിനില്‍ പണം നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

യു.എസിന് പുറത്തുനിന്നുള്ളയാളാണ് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്. ഡബ്‌സ്മാഷില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നത്. 16.2 കോടിപ്പേരുടെ വിവരങ്ങള്‍ ഇതില്‍ നിന്ന് ചോര്‍ന്നു.

Content Highlights: websites including dubsmash hacked

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram