To advertise here, Contact Us



ആമസോണ്‍ പ്രൈമിലെ വീഡിയോകള്‍ ഇനി ഷെയര്‍ ചെയ്യാം; പുതിയ സൗകര്യം വരുന്നു


1 min read
Read later
Print
Share

ഐഓഎസ് ഉപകരണങ്ങളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല

Photo: Amazon Prime Video

മസോണ്‍ പ്രൈമില്‍ ഇനി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാം. നിലവില്‍ ചില പരിപാടികളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഐഓഎസ് ഉപകരണങ്ങളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എങ്ങനെയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുക എന്ന് നോക്കാം.

To advertise here, Contact Us

ആമസോണ്‍ പ്രൈമില്‍ ഒരു സീരീസ് കാണുകയാണെന്നിരിക്കട്ടെ. മറ്റ് കണ്‍ട്രോളുകള്‍ക്കൊപ്പം ഷെയര്‍ ക്ലിപ്പ് ടൂളും കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് നിര്‍മിക്കപ്പെടും. ഇത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാം.

ആപ്പിളിന്റെ ബില്‍റ്റ് ഇന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ചാണ് ഇത് പങ്കുവെക്കുക. ഐ മെസേജ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലോ വീഡിയോ പങ്കുവെക്കാം.

ഇത് ആദ്യമായാണ് ഒരു ഓടിടി പ്ലാറ്റ്‌ഫോം ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യുന്നുണ്ട്.

മറ്റൊരു കാര്യം ആമസോണ്‍ പ്രൈമില്‍ വരുന്ന സിനിമയിലെ രംഗങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കില്ല. ദി വൈല്‍ഡ്‌സ്, ഇന്‍വിന്‍സിബിള്‍, ഫെയര്‍ഫാക്‌സ് പോലുള്ള പരിപാടികളുടെ രംഗങ്ങളാണ് പങ്കുവെക്കാനാവുക.

ആമസോൺ പ്രൈം സബ്സ്ക്രൈബ് ചെയ്യാൻ സന്ദർശിക്കുക

Content Highlights: amazon prime 30 second video clip sharing feature

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us