നിര്‍മിതബുദ്ധിയുടെ ശക്തിയില്‍ അതി ബുദ്ധിമാന്മാരായ യന്ത്രമനുഷ്യര്‍ ഭാവിയില്‍ ജന്മമെടുക്കുമെന്നും അവ മനുഷ്യവംശത്തിന് തന്നെ ഭീഷണിയാവുമെന്നും പ്രവചിക്കുന്നവരുണ്ട്. നിര്‍മിതബുദ്ധി മനുഷ്യ വംശത്തിന് ഭീഷണിയാണെന്ന പക്ഷക്കാരന്‍ തന്നെയാണ് ഇലോണ്‍ മസ്‌ക്. അത് പല തവണ അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്.
അതുകൊണ്ടുതന്നെയാണ് നിര്‍മിതബുദ്ധി യന്ത്രസംവിധാനങ്ങളെ, കംപ്യൂട്ടറുകളെ അതിജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന സാങ്കേതിക വിദ്യയ്ക്കായുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാണ് ന്യൂറാലിങ്ക് പദ്ധതി. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയ്ക്കുള്ള ശ്രമം.
2016 ല്‍ തുടക്കമിട്ട ഈ സാങ്കേതിക വിദ്യ അധികം വൈകാതെ യാഥാര്‍ഥ്യമാവുമെന്ന് പ്രഖ്യാപിക്കുന്നതാണ് coming soon എന്നെഴുതി ഏപ്രില്‍ 21 ന് ഇലോണ്‍ മസ്‌ക് പങ്കുവെച്ച ട്വീറ്റ്.
മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം. മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുകയാണ് ചെയ്യുക.
ബുദ്ധിയുടെ ജനാധിപത്യ വത്കരണമാണ് താന്‍ ഉദ്ദേശിക്കുന്നത് എന്ന് മസ്‌ക് കഴിഞ്ഞ വര്‍ഷം പറയുകയുണ്ടായി. ബുദ്ധി ഡിജിറ്റല്‍ രൂപത്തില്‍ ആരുടേയും കുത്തകയാവരുത് എന്ന് അദ്ദേഹം പറയുന്നു.
അതിബുദ്ധിമാന്മാരായ മനുഷ്യവംശം, കംപ്യൂട്ടറുകളുമായി സ്വയം സംവദിക്കാന്‍ കഴിയുന്ന മനുഷ്യവംശം. ന്യൂറാലിങ്ക് യാഥാര്‍ത്ഥ്യമാവുന്നതോടെ മനുഷ്യന്‍ സ്വയമേ കംപ്യൂട്ടറിനൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളവരായി മാറിയേക്കും. നിര്‍മിതബുദ്ധി യന്ത്ര സംവിധാനങ്ങളെ ചെറുക്കാന്‍ കെല്‍പ്പുള്ളവരായി ആ സാങ്കേതിക വിദ്യ മനുഷ്യനെ മാറ്റിയേക്കും.
Content Highlights: Neuralink project that will make you a GENIUS