പാലക്കാട് മലമ്പുഴഡാമിന്റെ പരിസരത്ത് അപൂര്‍വ ദേശാടനകിളികളെ കണ്ടെത്തി.
പനംകാക്ക വര്‍ഗത്തില്‍പെട്ട യൂറോപ്യന്‍ റോള്ളര്‍ ( European roller ), ചെങ്കാലന്‍ പുള്ള് എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന അമുര്‍ ഫാല്‍കന്‍( Amur Falcon ) എന്നീ പക്ഷികളെയാണ് കണ്ടെത്തിയത് .
യൂറോപ്യന്‍ രാജ്യങ്ങളില്‍ മുട്ടയിട്ടു ജീവിക്കുന്ന യൂറോപ്യന്‍ റോള്ളര്‍ തണുപ്പ് മാസങ്ങളില്‍ ആണ് ദേശാടനം നടത്തുന്നത്.
സൈബീരിയയിലും വടക്കന്‍ ചൈനയിലും താമസക്കാരായ അമുര്‍ ഫാല്‍കന്‍ ഇന്ത്യയ്ക്ക് മുകളിലൂടെ ആഫ്രിക്കയിലേക്കാണ് ദേശാടനം നടത്തുന്നത്.
വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പക്ഷിനിരീക്ഷകരുമായ ബിജു സോമന്‍, സതീശന്‍ കെ വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് മലമ്പുഴയില്‍ നിന്ന് ഇവയെ കണ്ടെത്തിയത്. നാലെണ്ണമുള്ള ഒരു കൂട്ടം അമുര്‍ ഫാല്‍കന്‍നുകളെയാണ് കണ്ടത്. ഇവയില്‍ മൂന്നാണും ഒരു പെണ്ണും ഉണ്ടായിരുന്നു.
പാലക്കാട് ജില്ലയില്‍ ഈ രണ്ടു പക്ഷികളെയും മുമ്പ് കണ്ടതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രമുഖ പക്ഷിനിരീഷകന്‍ അഡ്വ. നമശിവായം ലക്ഷ്മണന്‍ പറഞ്ഞു (കടപ്പാട്: Biju P.S.).