തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അത്ഭുത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്


1 min read
Read later
Print
Share

അപസ്മാരം പോലുള്ള രോഗങ്ങളെ നേരിടുന്നതുള്‍പ്പടെയുള്ള ആരോഗ്യ രംഗത്തെ ആവശ്യങ്ങള്‍ക്കണ് ന്യൂറാലിങ്ക് ആദ്യം പ്രാധാന്യം നല്‍കുന്നത്.

ഭാവിയില്‍ ജന്മമെടുത്തേക്കാവുന്ന സൂപ്പര്‍ ഇന്റലിജന്റ് കംപ്യൂട്ടറുകളെ ജയിക്കാനുതകും വിധം മനുഷ്യവംശത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതിയുമായി വ്യവസായിയും സ്‌പെയ്‌സ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക്. മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിച്ചെടുക്കുന്നതിനായാണ് മസ്‌ക് 2016ല്‍ തുടക്കം കുറിച്ച ന്യൂറാലിങ്ക് പദ്ധതിയുടെ ലക്ഷ്യം.

അപസ്മാരം പോലുള്ള രോഗങ്ങളെ നേരിടുന്നതുള്‍പ്പടെയുള്ള ആരോഗ്യ രംഗത്തെ ആവശ്യങ്ങള്‍ക്കണ് ന്യൂറാലിങ്ക് ആദ്യം പ്രാധാന്യം നല്‍കുന്നത്. അതിന് ശേഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മനുഷ്യവംശവും തമ്മില്‍ ഒരു 'സഹജമായ ബന്ധം' വികസിപ്പിച്ചെടുക്കും വിധം ബ്രെയിന്‍ ചിപ്പുകളെ പരിഷ്‌കരിക്കുകയാണ് ന്യൂറാലിങ്കിന്റെ ഉദ്യമം.

ഭാവിയില്‍ അതിബുദ്ധിമാന്മാരായ റോബോട്ടുകള്‍ മനുഷ്യര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ആ രീതിയിലാണ്. സൂപ്പര്‍ റോബോട്ടുകള്‍ ചിലപ്പോള്‍ സ്രഷ്ടാക്കളായ മനുഷ്യരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചേക്കാം.

യന്ത്രങ്ങള്‍ നമ്മളെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍ മനുഷ്യന്‍ യന്ത്രങ്ങളെ പോലെ ചിന്തിക്കേണ്ടതുണ്ടെന്ന് മസ്‌ക് പറയുന്നു. കംപ്യൂട്ടര്‍ ചിപ്പ് ഇല്ലാത്ത തലച്ചോര്‍ ആണെങ്കില്‍ നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടേക്കാം. ആ സാഹചര്യങ്ങളെ അതിജീവിക്കുന്ന നമ്മളില്‍ ചിലര്‍ ചിമ്പാന്‍സികളേയും ഗൊറില്ലകളേയും പോലെ സംരക്ഷിത ഇടങ്ങളിലേക്കമാത്രം ഒതുങ്ങിപ്പോയേക്കാം.

ന്യൂറാ ലിങ്ക് ഇപ്പോഴും അതിന്റെ ആദ്യ ഘട്ടത്തിലാണ്. ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ഇപ്പോള്‍ കഴിവുറ്റ സാങ്കേതിക വിദഗ്ദന്മാരെ അന്വേഷിക്കുകയാണ് ന്യൂറാലിങ്ക്.

അടുത്തിടെ ഒരു അഭിമുഖത്തിനിടെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ രസകരമായ ഒരു കാര്യം തങ്ങളില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഒരു പക്ഷെ അത് ന്യൂറാലിങ്കിനെ സംബന്ധിച്ചായേക്കാം.

Content Highlights: elon musk wants to connect the internet to your brain throu neuralink

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ചരിത്ര നിമിഷം, ബെന്നുവിനെ ചുറ്റി ഒസിരിസ് റെക്‌സ്

Jan 2, 2019


mathrubhumi

4 min

വടക്കുനോക്കിയന്ത്രം തെക്കോട്ട് തിരിയുകയോ

Dec 5, 2016