നാളെ രാവിലെ മലയാളികള്‍ക്ക് കാണാം അഗ്നിമോതിരം പോലുള്ള സൂര്യഗ്രഹണം


ഇത്തവണ കേരളത്തിലെ വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വലയ സൂര്യഗ്രഹണം കാണാന്‍ ഭാഗ്യമുണ്ടാവും.

2019 ലെ അവസാന സൂര്യഗ്രഹണം ഡിസംബര്‍ 26ന്. ആകാശത്ത് ഒരു അഗ്നിമോതിരം കണക്കെ സൂര്യഗ്രഹണം ദൃശ്യമാവും എന്നതാണ് ഇത്തവണത്തെ ഗ്രഹണത്തിന്റെ സവിശേഷത. വലയ സൂര്യഗ്രഹണം (annular solar eclipse) എന്നാണ് ഇതിനെ വിളിക്കുന്നത്. സൂര്യഗ്രഹണമുണ്ടാവുമ്പോഴെല്ലാം വലയ സൂര്യഗ്രഹണം സംഭവിക്കാറുണ്ട്. എന്നാല്‍ ഭൂമിയില്‍ എല്ലായിടത്തും ഇത് ദൃശ്യമാവാറില്ല.

ഇത്തവണ കേരളത്തിലെ വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വലയ സൂര്യഗ്രഹണം കാണാന്‍ ഭാഗ്യമുണ്ടാവും. ചന്ദ്രന്റെ നിഴല്‍ വീഴുന്ന പ്രത്യേക പാത ഗവേഷകര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്ക, തമിഴ്‌നാട്, കേരളത്തിലെ വടക്കന്‍ മേഖല എന്നിവ ഈ പാതയില്‍ ഉള്‍പ്പെടുന്നു.

രാവിലെ 8.05 മുതല്‍ 11.11 വരെയാണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാവുക. 9.25 ആവുമ്പോഴേക്കും ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തും. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാവും. മറ്റ് ജില്ലകളില്‍ ഭാഗികമായ സൂര്യഗ്രഹണം കാണാം.

സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുത്. നോക്കിയാല്‍ അത് നിങ്ങളുടെ കണ്ണുകളുടെ റെറ്റിനയെ സാരമായി ബാധിക്കും. സൂര്യഗ്രഹണ സമയത്ത് അതിശക്തമായ പ്രകാശമാണ് സൂര്യനില്‍നിന്നുമെത്തുക അത് താങ്ങാന്‍ കണ്ണിന് സാധിച്ചെന്ന് വരില്ല.

അതുകൊണ്ടുതന്നെ സാധാരണ ടെലിസ്‌കോപ്പ്, ബൈനോക്കുലര്‍, എക്‌സ്‌റേ ഫിലിം എന്നിവ ഉപയോഗിച്ചും ഗ്രഹണം വീക്ഷിക്കരുത്.

Content Highlights: The annular solar eclipse can be seen at northern Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram