വണ്‍പ്ലസിന് സൂപ്പര്‍ബ്രാന്‍ഡ് ഇന്ത്യ പുരസ്‌കാരം


ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യമാണ് ഈ പുരസ്‌കാരമെന്നും ഈ നേട്ടം കൈവരിക്കാന്‍ ഞങ്ങളെ സഹായിച്ച ഉപഭോക്താക്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും വികാസ് അഗര്‍വാള്‍ പറഞ്ഞു.

കൊച്ചി : മുന്‍നിര പ്രീമിയം സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന് 2019 ലെ സൂപ്പര്‍ ബ്രാന്‍ഡ്‌സ് ഇന്ത്യ പുരസ്‌കാരം ലഭിച്ചു. ഗുണമേന്മയിലും ഉപഭോക്തൃ സ്വീകാര്യതയിലും മുന്നിലുള്ള ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന ലോകോത്തര ബഹുമതിയാണിത്. പലതരത്തിലുള്ള തിരഞ്ഞെടുപ്പുകളിലൂടെയും ഘട്ടങ്ങളിലൂടെയുമാണ് സൂപ്പര്‍ ബ്രാന്‍ഡ്‌സ് ഇന്ത്യ പുരസ്‌കാരം ലഭിക്കുന്നത്. വണ്‍പ്ലസ് ബ്രാന്‍ഡിന് ഉയര്‍ന്ന ഉപഭോക്തൃ സ്‌കോര്‍ ലഭിച്ചു. മറ്റെല്ലാ വിഭാഗങ്ങളിലുമുള്ള ബ്രാന്‍ഡുകള്‍ക്ക് ലഭിച്ച സ്‌കോറുകളില്‍ ആദ്യത്തെ 5% സ്ഥാനങ്ങളില്‍ വണ്‍പ്ലസ് ഇടം നേടി.

2019 ലെ സൂപ്പര്‍ ബ്രാന്‍ഡായി വണ്‍പ്ലസിനെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് വണ്‍പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യമാണ് ഈ പുരസ്‌കാരമെന്നും ഈ നേട്ടം കൈവരിക്കാന്‍ ഞങ്ങളെ സഹായിച്ച ഉപഭോക്താക്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും വികാസ് അഗര്‍വാള്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് നല്‍കുന്നത്. പുതിയതായി ഇറങ്ങുന്ന സോഫ്റ്റ് വെയറുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്നു കമ്പനി ഉറപ്പുവരുത്താറുണ്ട്. ആന്‍ഡ്രോയിഡിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷനായ വണ്‍പ്ലസ് ഓക്‌സിജന്‍ ഒഎസ് ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടതാണ്. സ്‌ക്രീന്‍ റെക്കോര്‍ഡ്, സെന്‍ മോഡ്, ഫ്‌നാറ്റിക് മോഡ് തുടങ്ങി നിരവധി ഫീച്ചറുകള്‍ പുതിയ ഓക്‌സിജന്‍ ഒഎസില്‍ ലഭ്യമാണ് എന്നും വികാസ് അഗര്‍വാള്‍ പറഞ്ഞു.

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നിവ 2019 മെയ് 14 ന് പുറത്തിറക്കിയിരുന്നു. 32,999 രൂപ മുതല്‍ ആരംഭിക്കുന്ന വണ്‍പ്ലസ് 7 മോഡലില്‍ മികച്ചതും വേഗമേറിയതും ശക്തവുമായ സാങ്കേതികവിദ്യകളാണ് നല്‍കിയിരിക്കുന്നത്.

വേഗതയേറിയ സ്‌ക്രീന്‍ അണ്‍ലോക്കും വിപുലീകരിച്ച ഡോള്‍ബി ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും വണ്‍പ്ലസ് 7ന്റെ സവിശേഷതകളാണ്. 48,999 രൂപ മുതല്‍ ലഭ്യമായ വണ്‍പ്ലസ് 7 പ്രോയില്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും നൂതനമായ സ്മാര്‍ട് ഫോണ്‍ ഡിസ്‌പ്ലേയും ഹാര്‍ഡ്വെയറും സോഫ്റ്റ്‌വെയറും സംയോജിപ്പിച്ച് മികച്ച പ്രീമിയം ഉപഭോക്തൃ അനുഭവം നല്‍കുന്നു. വണ്‍പ്ലസ് ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമായ സാങ്കേതികവിദ്യകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ആമസോണ്‍, വണ്‍പ്ലസ് വെബ്‌സൈറ്റ്, വണ്‍പ്ലസ് ഓഫ്‌ലൈന്‍ സ്റ്റോറുകള്‍, പാര്‍ട്ണര്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, സംഗീതാ മൊബൈല്‍സ്, പൂര്‍വിക മൊബൈല്‍സ്, ബിഗ് സി, വിജയ് സെയില്‍സ് എന്നിവിടങ്ങളിലെല്ലാം വണ്‍പ്ലസ് 7 പ്രോ യും വണ്‍പ്ലസ് 7 ഉം ലഭ്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram