വണ്‍പ്ലസ് വണ്‍ സ്മാര്‍ട്‌ഫോണിന് തീപിടിച്ചു; പരിശോധിക്കാമെന്ന് കമ്പനി


രാഹുല്‍ കിടന്നതിന്റെ ഒരടി മാത്രം അകലെയായിരുന്നു ഫോണ്‍. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആയിരുന്നു ഇത്.

ണ്‍പ്ലസിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ മോഡലായ ആയ വണ്‍ പ്ലസ് വണിന് തീപ്പിടിച്ചു. രാഹുല്‍ ഹിമലിയന്‍ എന്നയാളാണ് താന്‍ ഉപയോഗിക്കുന്ന വണ്‍പ്ലസ് വണ്‍ സ്മാര്‍ട്‌ഫോണ്‍ തീപ്പിടിച്ചതായ പരാതിയുന്നയിച്ചത്. തീപ്പിടിച്ച് പുക ഉയര്‍ന്നപ്പോള്‍ താന്‍ വെള്ളമൊഴിച്ച് അണയ്ക്കുകയായിരുന്നുവെന്ന് രാഹുല്‍ പറയുന്നു. പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് വണ്‍പ്ലസിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ഇമെയില്‍ വഴി രാഹുല്‍ പരാതി അറിയിക്കുകയായിരുന്നു. കേടുവന്ന ഫോണിന്റെ ചിത്രങ്ങളും ഇമെയിലിനൊപ്പം നല്‍കിയിട്ടുണ്ട്.

ഫോണ്‍ രാത്രി മൂന്ന് മണിയോടെയാണ് തീപ്പിടിച്ച് പുകയാന്‍ തുടങ്ങിയത്. ശ്വാസംമുട്ടലനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ എണീറ്റത്. സംഭവം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയായിരുന്നില്ലെന്നും സ്വിച്ച് ഓണ്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാഹുല്‍ കിടന്നതിന്റെ ഒരടി മാത്രം അകലെയായിരുന്നു ഫോണ്‍. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആയിരുന്നു ഇത്. നിര്‍മിതിയിലുണ്ടായ പിഴവാണ് തീപ്പിടിത്തത്തിന് കാരണമെന്നും. വണ്‍ പ്ലസും ആമസോണും ഇതില്‍ ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ഫോണിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചതായി കാണാം ബാറ്ററി പൂര്‍ണമായും കത്തി ഉരുകിപ്പോയിട്ടുണ്ട്.

ഇത്തരം വിഷയങ്ങള്‍ ഗൗരവതരമായാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും വണ്‍പ്ലസ് അധികൃതര്‍ ഉപയോക്താവിനെ കണ്ടുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും വണ്‍പ്ലസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: oneplus one smartphone caught fire

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram