ലണ്ടന്‍: സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ (എന്‍എസ്എച്ച് ഇംഗ്ലണ്ട്) പ്രവര്‍ത്തനങ്ങള്‍ താറുമാറായി. കുറഞ്ഞ ചിലവില്‍ എല്ലാ പൗരന്‍മാര്‍ക്കും ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി ശൃംഖലയാണിത്. ലണ്ടന്‍, ബ്ലാക്‌ബേണ്‍, നോട്ടിങ്ഹാം, കുംബ്രിയ, ഹെര്‍ട്ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ ട്രസ്റ്റുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളാണ് തകരാറിലായത്.
കമ്പ്യൂട്ടറുകളും നെറ്റ്‌വര്‍ക്കുകളും ടെലിഫോണുകളും അടക്കമുള്ള എല്ലാ ആശയവിനിമയ സങ്കേതങ്ങളും തകരാറിലായതാണ് റിപ്പോര്‍ട്ട്. ഇതോടെ പേനയും പേപ്പറും ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്യാവശ്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അത്യാഹിത വിഭഗത്തിന്റെ സേവനം പരമാവധി കുറയ്ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
എന്‍എച്ച്എസിന്റെ എല്ലാ ഐടി ശൃംഖലകളുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. പ്രശ്‌നം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ശ്രമം നടത്തിവരികയാണെന്ന് എന്‍എച്ച്എസ് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ഐടി വിദഗ്ധര്‍ തീവ്ര ശ്രമത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.