ജീവിതശൈലീരോഗങ്ങള്‍ പരിശോധിക്കാന്‍ കുടുംബശ്രീ ആപ്പ്


മിന്നു വേണുഗോപാല്‍

1 min read
Read later
Print
Share

ഏതുപ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ലളിതമായ രീതിയിലാണ് ആപ്പ്. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ബോഡി മാസ് ഇന്‍ഡക്സ് എന്നിവ പരിശോധിക്കാം.

കൊച്ചി: ജീവിതശൈലീരോഗങ്ങള്‍ വീടുകളിലെത്തി പരിശോധിക്കാന്‍ സാന്ത്വനം വളന്റിയര്‍മാരെ ഇനി മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് ആപ്പ്.

ആപ്പില്‍ ലൊക്കേഷന്‍ കൊടുക്കുന്നതനുസരിച്ച് വൊളന്റിയര്‍മാര്‍ വീട്ടിലെത്തും. ഏതുസേവനമാണ് വേണ്ടതെന്ന് മുന്‍കൂര്‍ അറിയിക്കാം. തുകയുമറിയാം. വരുന്ന ആളുടെ വിവരങ്ങളും നമ്പറുകളും അറിയാനാവും.

ഏതുപ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ലളിതമായ രീതിയിലാണ് ആപ്പ്. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ബോഡി മാസ് ഇന്‍ഡക്സ് എന്നിവ പരിശോധിക്കാം.

പരിശോധനാഫലം നേരിട്ട് നല്‍കും. മൊബൈലിലും അയച്ചുകൊടുക്കും.

ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (ഹാപ്) എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി എറണാകുളത്ത് പദ്ധതി തുടങ്ങി. ഹര്‍ഷം പദ്ധതിപ്രകാരം വയോജന പരിചരണം, മാതൃ-ശിശു പരിചരണം, ഗര്‍ഭകാല പരിചരണം എന്നിവയും ആപ്പ് വഴി ബുക്ക്‌ െചയ്യാനുള്ള സൗകര്യവും ഉടന്‍ ഒരുക്കും. മൊബൈല്‍വഴി പണമിടപാട് നടത്താനുള്ള സൗകര്യവും ആലോചിക്കുന്നുണ്ടെന്ന് പ്രോഗ്രാം മാനേജര്‍ വി.എം. മഞ്ജിഷ് പറഞ്ഞു.

ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് സാന്ത്വനം ആപ്പ് (saantwanam) സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Content Highlights: kudumbasree app to check life style diseases

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram