തൃശൂര്‍ പൂരത്തിന് പ്രത്യേക സേവനങ്ങളുമായി എയര്‍ടെല്‍


1 min read
Read later
Print
Share

ഈ നമ്പര്‍ ഡയല്‍ ചെയ്താല്‍ സിറ്റി പൊലീസിന് സഹായം ആവശ്യമുള്ളവരെ ട്രാക്ക് ചെയ്ത് എവിടെയാണെന്ന് കണ്ടാത്താനും സാധിക്കും.

കൊച്ചി: ആയിരങ്ങള്‍ എത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായ തൃശൂര്‍ പൂരത്തിന് എയര്‍ടെല്‍ പ്രത്യേക സേവനങ്ങള്‍ ഒരുക്കുന്നു. 799 44 12345 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ എന്തു വിവരവും ലഭ്യമാകും.

ഈ നമ്പര്‍ ഡയല്‍ ചെയ്താല്‍ സിറ്റി പൊലീസിന് സഹായം ആവശ്യമുള്ളവരെ ട്രാക്ക് ചെയ്ത് എവിടെയാണെന്ന് കണ്ടാത്താനും സാധിക്കും. എല്ലാ സേവന ദാതാക്കള്‍ക്കും ഈ സേവനം ലഭ്യമാകും.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐ.പി.എസിന് നല്‍കി എയര്‍ടെല്‍ കേരള നോര്‍ത്ത് ഇസഡ്.ബി.എം ഷിനിന്‍ ജോസ് പ്രകാശനം ചെയ്തു.

എയര്‍ടെല്‍ ടിവി ആപ്പിലൂടെ പൂരത്തിന്റെ വീഡിയോ സ്ട്രീമിങ് വഴി കാഴ്ചക്കാര്‍ക്ക് പൂരം ആസ്വദിക്കാനാകും. ഉല്‍സവത്തിന് നേരിട്ട് എത്താന്‍ പറ്റാത്തവര്‍ക്ക് വീട്ടിലും മറ്റിടങ്ങളിലുമിരുന്ന് പൂരം ആഘോഷങ്ങള്‍ ആസ്വദിക്കുവാനും എയര്‍ടെല്‍ അവസരമൊരുക്കിയിട്ടുണ്ട്.

Content Highlights: airtel helpline number launched for thrissur pooram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram