സാംസങ് ഗാലക്സി എ 30 എസിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. 128 ജി.ബി. സംഭരണശേഷിയുള്ള പതിപ്പാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള 64 ജി.ബി. പതിപ്പ് കൂടാതെയാണിത്. രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്ന എ 30 എസില്‍ ആന്‍ഡ്രോയിഡ് പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 6.4 ഇഞ്ച് എച്ച്.ഡി. പ്ലസ് ഇന്‍ഫിനിറ്റി വി സൂപ്പര്‍ അമൊലെഡ് ഡിസ്‌പ്ലെയാണുള്ളത്. വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ച് പ്രത്യേകതയാണ്.
ഒക്ടാകോര്‍ എക്സിനോസ് 7904 എസ്.ഒ.സി. പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ജി.ബി.യാണ് റാം. ഫോണില്‍ ട്രിപ്പിള്‍ ക്യാമറാ സെറ്റപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക ക്യാമറ 25 മെഗാപിക്സലിന്റേതാണ്. അള്‍ട്രാ വൈഡാംഗിള്‍ ലെന്‍സ് ഉള്‍പ്പെടുന്ന രണ്ടാം ക്യാമറ എട്ട് മെഗാപിക്സലിന്റേതാണ്. അഞ്ച് മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സറാണ് മൂന്നാമത്തേത്. മുന്‍വശത്ത് 16 മെഗാപിക്സലിന്റെ ക്യാമറയുമുണ്ട്.
നിലവിലുണ്ടായിരുന്ന 64 ജി.ബി. സംഭരണ ശേഷിയുള്ള മോഡല്‍ കൂടാതെയാണ് 128 ജി.ബി. ഓണ്‍ബോര്‍ഡ് സ്റ്റോറേജിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 512 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുമാകും. 4ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്., എ.ജി.പി.എസ്., എന്‍.എഫ്.സി., യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഇന്‍ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്നതാണിത്.
Content Highlights : Samsung Galaxy A30s 128GB Storage Variant Launched in India