ജിയോ ഫോണുകളുടെ രണ്ടാംഘട്ട പ്രീബുക്കിങ്ങിനായുള്ള ഒരുക്കത്തിലാണ് റിലയൻസ് ജിയോ. ദീപാവലിയ്ക്ക് ശേഷം ജിയോഫോണ്‍ പ്രീബുക്കിങ് പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെയോ നംവംബര്‍ ആദ്യവാരത്തോടെയോ ഫോണുകളുടെ വിതരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ജിയോയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
നിലവില്‍ ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്ത ഫോണുകളുടെ വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ജിയോ. 60 ലക്ഷം ഫോണുകളാണ് ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്യപ്പെട്ടത്. ഇത്രയധികം ഫോണുകള്‍ക്കായുള്ള ബുക്കിങ് വന്നതിനെ തുടര്‍ന്ന് നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ജിയോ ഫോണുകളുടെ വില്പന ആരംഭിച്ചത്.
കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന 4ജി ഫീച്ചര്‍ഫോണ്‍ ആണ് ജിയോഫോണ്‍. 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, ആല്‍ഫാ ന്യൂമറിക് കീപാഡ് എന്നിവയുള്ള ഫോണില്‍ 22 ഓളം ഭാഷകളും വോയ്സ് കമാന്റ് സൗകര്യം വും ഉണ്ട്. കൂടാതെ ഹെഡ്ഫോണ് ജാക്ക്, മൈക്രോഫോണ്‍, സ്പീക്കര്‍, എഫ്എം റേഡിയോ എന്നിവയും ഫോണിനുണ്ട്.
കൂടാതെ 4 ജി ഡാറ്റ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോ കോള്‍ വോയ്സ് കോള്‍ സൗകര്യവും ലൈവ് ടിവി, ലൈവ് മൂവി, റേഡിയോ സൗകര്യങ്ങളും ഉണ്ട്