ജിയോ ഫോണ്‍ ഉല്‍പാദനം നിര്‍ത്തില്ല; വാര്‍ത്ത നിഷേധിച്ച് കമ്പനി


ജിയോഫോണ്‍ ഉല്‍പാദനം റിലയന്‍സ് ജിയോ അവസാനിപ്പിച്ചുവെന്നും പകരം ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ഫാക്ടര്‍ ഡെയ്‌ലിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജിയോ ഫോണ്‍ ഉല്‍പാദനം നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിലയന്‍സ് ജിയോ. ആദ്യ ഘട്ട ഫോണ്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. രണ്ടാം ഘട്ട പ്രീബുക്കിങ് താമസിയാതെ ആരംഭിക്കുകയും ചെയ്യും.

ജിയോ ഫോണ്‍ ഉല്‍പാദനം റിലയന്‍സ് ജിയോ അവസാനിപ്പിച്ചുവെന്നും പകരം ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ഫാക്ടര്‍ ഡെയ്‌ലിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ നിരവധി ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച റിലയന്‍സ് ജിയോ പ്രതിനിധി, രാജ്യത്തിന്റെ ഡിജിറ്റല്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ജിയോ ഫോണ്‍ പ്രതിജ്ഞാബദ്ധമാണ്. ഡിജിറ്റല്‍ ജീവിതത്തിലേക്ക് പുതിയതായി കടന്നുവരുന്ന 60 ലക്ഷം ആളുകളെ സ്വാഗതം ചെയ്യുന്നുവെന്നും അടുത്ത ജിയോ ഫോണ്‍ ബുക്കിങ് ആരംഭിക്കുന്ന തീയതി താമസിയാതെ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.

ജിയോഫോണുകള്‍ക്കായുള്ള ആദ്യ ഘട്ട പ്രീബുക്കിങ് ആഗസ്റ്റ് 24നാണ് ആരംഭിച്ചത്. 60 ലക്ഷം പേരാണ് ആദ്യഘട്ടത്തില്‍ ജിയോ ഫോണ്‍ ബുക്ക് ചെയ്തത്. ആവശ്യക്കാരുടെ ആധിക്യത്തെ തുടര്‍ന്ന് ബുക്കിങ് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആദ്യഘട്ട വിതരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബുക്കിങ് വീണ്ടും ആരംഭിക്കും.

Content Highlights: Jiophone, Reliance Jio, Mukesh Ambani, Factor Daily, Digital Life, Tech news, Telecom, Mathrubhumi, Jiophone Pre booking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram