റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ജനുവരി 7ന്


ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറാണ് ഫോണിന് ശക്തിപകരുക.

റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണായ റിയല്‍മി എക്‌സ്50 5ജി ജനുവരി ഏഴിന് പുറത്തിറക്കും. ചൈനയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുക. ചൈനീസ് സോഷ്യല്‍മീഡിയാ വെബ്‌സൈറ്റായ വീബോയിലൂടെയാണ് റിയല്‍മി ഇക്കാര്യം അറിയിച്ചത്.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറാണ് ഫോണിന് ശക്തിപകരുക. ഡിസംബറില്‍ നടന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ടെക് സമ്മിറ്റിലാണ് കമ്പനി ഈ പ്രൊസസര്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ പ്രൊസസറില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളില്‍ ഒന്നാണ് റിയല്‍മി എക്‌സ് 50 5ജി. എച്ച്ഡിആര്‍10 4കെ വീഡിയോ റെക്കോര്‍ഡിങ്, 192 എംപി ക്യാമറ സെന്‍സര്‍ വരെ പിന്തുണയ്ക്കാനുള്ള ശേഷി എന്നിവയും ഈ പ്രൊസസറിന്റെ സവിശേഷതകളാണ്.

റിയല്‍മി 5ജി യുടെ ക്യാമറ സംവിധാനം എങ്ങനെയുള്ളതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വേഗമേറിയ നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്നതിന് ഡ്യുവല്‍ ചാനല്‍ വൈഫൈ/5ജി സംവിധാനം. ഫോണ്‍ ചൂടാവുന്നത് ചെറുക്കുന്ന ഫൈവ് ഡയമെന്‍ഷണല്‍ ഐസ്-കൂള്‍ഡ് ഹീറ്റ് ഡിസിപേഷന്‍ സംവിധാനം എന്നിവ ഫോണിനുണ്ടാവും.

Content Highlights: realme first 5g smartphone will launch on january 7

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram