5ജി കണക്ടിവിറ്റിയുമായി ഒപ്പൊ റെനൊ 3 പ്രൊ വിപണിയില്‍


ഇരട്ട സിംകാര്‍ഡ് ഉപയോഗിക്കാനാവുന്ന റെനൊ 3 പ്രൊ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക. 6.4 ഇഞ്ച് റീന്‍ലാന്‍ഡ് സര്‍ട്ടിഫൈഡ് ഡിസ്‌പ്ലെയാണ് പ്രത്യേകത

ആഗോളവിപണിയില്‍ ക്രിസ്മസിന്റെ പിറ്റേന്ന് ഒപ്പൊ അവതരിപ്പിച്ച പുതിയ സ്മാര്‍ട്ട് ഫോണാണ് റെനൊ 3 പ്രൊ. മീഡിയാടെക്കിന്റെ പുതിയ പ്രോസസറും 5ജി കണക്ടിവിറ്റിയുമായിട്ടാണ് ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണിയില്‍ എപ്പോള്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇരട്ട സിംകാര്‍ഡ് ഉപയോഗിക്കാനാവുന്ന റെനൊ 3 പ്രൊ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക. 6.4 ഇഞ്ച് റീന്‍ലാന്‍ഡ് സര്‍ട്ടിഫൈഡ് ഡിസ്‌പ്ലെയാണ് പ്രത്യേകത. ഒക്ടാകോര്‍ 7 എന്‍.എം. മീഡിയാടെക് ഡയമന്‍സിറ്റി 1000 എല്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ പിന്‍ബലത്തോടെയാണ് 5ജി സാധ്യമാക്കിയിരിക്കുന്നത്. 12 ജി.ബി. റാമും 128 ജി.ബി. ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുണ്ട്.

പിന്‍ഭാഗത്ത് നാല് ക്യാമറ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ക്യാമറ 64 മെഗാപിക്സലിന്റേതാണ്. എട്ട് മെഗാപിക്സലിന്റെ വൈഡാംഗിള്‍ സെന്‍സറാണ് രണ്ടാം ക്യാമറയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ട് മെഗാപിക്സലിന്റെ രണ്ട് സെന്‍സറുകള്‍ കൂടിയുണ്ട്. വാട്ടര്‍ഡ്രോപ് നോച്ചിനുള്ളില്‍ 32 മെഗാപിക്സലിന്റെ ക്യാമറ സെല്‍ഫിക്കായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. റെനൊ 2 രണ്ടില്‍നിന്ന് വ്യത്യസ്തമായി ഷാര്‍ക്ക് ഫിന്‍ പോപ്പപ് ക്യാമറാ സംവിധാനം റെനൊ 3 പ്രൊയില്‍ ഉപേക്ഷിച്ചിട്ടുമുണ്ട്. 4025 എം.എ.എച്ചിന്റേതാണ് ബാറ്ററി. വി.ഒ.ഒ.സി. 4.0 ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കും. ഇന്‍ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിലുള്ളത്.

Content Highlights: Oppo Reno 3 launched

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram