വണ്‍ പ്ലസ് 7 ടി പ്രൊ മക്ലോറന്‍ എഡിഷന്‍


പ്രത്യേക നിറത്തിലും പ്രത്യേക ഫിനിഷിലുമാണ് മക്ലോറന്‍ പതിപ്പ് ഉപഭോക്താക്കളിലേക്കെത്തുന്നത്. കഴിഞ്ഞ മാസം അവസാനം വളരെ കുറച്ച് ഫോണുകള്‍ കമ്പനി വില്പന നടത്തിയിരുന്നു.

ണ്‍ പ്ലസ് 8 ടി പ്രോയുടെ പ്രത്യേക പതിപ്പായ മക്ലോറന്‍ എഡിഷന്റെ വിതരണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. ഫോണിനുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. പ്രത്യേക നിറത്തിലും പ്രത്യേക ഫിനിഷിലുമാണ് മക്ലോറന്‍ പതിപ്പ് ഉപഭോക്താക്കളിലേക്കെത്തുന്നത്. കഴിഞ്ഞ മാസം അവസാനം വളരെ കുറച്ച് ഫോണുകള്‍ കമ്പനി വില്പന നടത്തിയിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തിലാണ് വില്‍പ്പന സജ്ജമാക്കിയിരിക്കുന്നത്.

വണ്‍ പ്ലസ് 7 ടി പ്രൊയുടെ അതേ രൂപകല്പനയാണ് മക്ലോറന്‍ എഡിഷനുമുള്ളത്. എന്നാല്‍, നിറത്തിലും പിന്‍ഭാഗത്തെ പാനലിലും വ്യത്യാസമുണ്ട്. പപ്പായ ഓറഞ്ച് എന്ന നിറമാണ് പ്രത്യേക പതിപ്പിന് നല്‍കിയിരിക്കുന്നത്. 6.67 ഇഞ്ച് ഫ്‌ലൂയിഡ് അമൊലെഡ് ഡിസ്പ്ലെയാണ് ഫോണിലുള്ളത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 ജി.ബി.യാണ് റാം. 256 ജി.ബി.യുടെ സ്റ്റോറേജാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറാ സെറ്റപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക ക്യാമറയായി ഉള്‍പ്പെടുത്തയിരിക്കുന്നത് 48 മെഗാ പിക്‌സലിന്റെ സെന്‍സറാണ്. എട്ട് മെഗാ പിക്‌സലിന്റെ ടെലിഫോട്ടോ ക്യാമറ രണ്ടാമത്തേതും 16 മെഗാ പിക്‌സലിന്റെ വൈഡ് ആംഗിള്‍ ക്യാമറ മൂന്നാമത്തേതുമാണ്. മുന്‍വശത്ത് 16 മെഗാ പിക്‌സലിന്റെ പോപ്പപ്പ് ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വണ്‍ പ്ലസ് 7 ടി പ്രൊ മക്ലോറന്‍ എഡിഷനില്‍ 4085 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. 30 ടി വാര്‍പ് ചാര്‍ജറാണ് പ്രത്യേകത.

Content Highlights: OnePlus 7T Pro Mclaren Edition

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram