ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ വണ്‍പ്ലസ് 5ടി ഇന്ന് വൈകീട്ട് 4.30 മുതല്‍ ആമസോണില്‍ വില്പനയ്ക്കെത്തും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ വില്‍പ്പന. ആമസോണില്‍ നിന്നും ഇപ്പോള്‍ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആമസോണ്‍ പ്രൈം അംഗങ്ങളാവേണ്ടി വരും.
വണ്‍പ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇന്ന് വൈകീട്ട് 4.30 ന് വണ്‍പ്ലസ് 5ടി സ്മാര്‍ട്ഫോണ്‍ ലഭ്യമാവും. വെബ്സൈറ്റില്‍ സബ്സ്ക്രൈബ് ചെയ്താല്‍ വില്പനയുടെ സമയം നിങ്ങള്‍ക്ക് അറിയിപ്പായി ലഭിക്കും.
വണ്‍പ്ലസ് 5 സ്മാര്‍ട്ഫോണിന്റെ അതേ വില തന്നെയാണ് വണ്‍പ്ലസ് 5ടി സ്മാര്ട്ഫോണിനുമുള്ളത്. ആറ് ജിബി റാം, 64 ജിബി സ്റ്റോറേജ് ഉള്ള വണ്‍പ്ലസ് 5ടി സ്മാര്‍ട്ഫോണിന് 32,999 രൂപയാണ് വില. അതേസമയം എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് ഉള്ള വണ്‍പ്ലസ് 5ടി സ്മാര്‍ട്ഫോണിന് 37,999 രൂപയാണ് വില.
ആമസോണില്‍ എച്ച്ഡിഎഫ്സി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡില്‍ 1,500 രൂപ ഡിസ്കൗണ്ട് ലഭിക്കും.
വര്‍ഷം 999 രൂപ നല്കി പ്രൈം അംഗത്വം നേടുന്നവര്‍ക്കാണ് ആമസോണില്‍ നിന്നും ഇപ്പോള്‍ വണ്‍പ്ലസ് 5ടി സ്മാര്‍ട്ഫോണ്‍ വാങ്ങാന്‍ സാധിക്കുക. മറ്റുള്ള സാധാരണ ഉപയോക്താക്കള്‍ക്കായി നവംബര്‍ 28 മുതല്‍ സ്മാര്‍ട്ഫോണ്‍ വില്പനയ്ക്കെത്തും.