വന്‍ വിലക്കുറവുമായി റിലയന്‍സ് ലൈഫ് 4ജി വോള്‍ടി സ്മാര്‍ട്ഫോണുകള്‍. ഉത്സവകാല വിപണി ലക്ഷ്യമാക്കി തുടങ്ങിയ ഹ്രസ്വകാല ഓഫറായ ലൈഫ് മെഗാ ഓഫറിലാണ് ലൈഫ് സി സീരീസ് സ്മാര്‍ട്ഫോണുകള്‍ പകുതിയിലധികം രൂപ വിലകുറച്ച് വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഒക്ടോബര്‍ 2ന് ആരംഭിച്ച ഓഫര്‍ ഒക്ടോബര്‍ 22 വരെ ലഭ്യമാവും.
4,699 രൂപയുടെ ലൈഫ് സി 459 സ്മാര്‍ട്ഫോണ്‍ 2,392 രൂപയ്ക്കും 4,999 രൂപയുടെ ലൈഫ് സി 451 സ്മാര്‍ട്ഫോണ്‍ 2,692 രൂപയ്ക്കും ഓഫറില്‍ വാങ്ങാന്‍ സാധിക്കും. കൂടാതെ 99 രൂപയുടെ ജിയോ പ്രൈം അംഗത്വം, 399 രൂപയ്ക്ക് 84 ദിവസത്തേക്ക് ഫ്രീ വോയ്സ് കോള്‍, ഒമ്പത് മാസത്തേക്ക് 149 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 5 ജിബി ഡാറ്റ എന്നിവയും ലഭിക്കും.
വിലകുറഞ്ഞ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളുള്ള 4ജി വോള്‍ടി സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കാനുള്ള അവസരമാണിത്. ജിയോ ടിവി, ജിയോ സിനിമ തുടങ്ങി ജിയോയുടെ സേവനങ്ങളെല്ലാം തന്നെ ഇതുവഴി ലഭിക്കും.
റിലയന്‍സ് ജിയോയുടെ ജിയോഫോണിന്റെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് രാജ്യവ്യാപകമായി ജിയോഫോണുകള്‍ വാങ്ങിയിരിക്കുന്നത്. അതുപോലെ ജിയോഫൈ വൈഫൈ റൂട്ടറുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.