ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 30 ലക്ഷം ബുക്കിങ്; ജിയോഫോണും തരംഗമാവുമോ?


റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്നും ജിയോ വെബ്‌സൈറ്റ്, മൈ ജിയോ ആപ്പ് എന്നിവയില്‍ നിന്നും ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്.

ന്യൂഡല്‍ഹി: വ്യാഴാഴ്ച വൈകീട്ട് 5.30ന് ആരംഭിച്ച ജിയോഫോണുകള്‍ക്കായുള്ള പ്രീ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 30 ലക്ഷം കവിഞ്ഞു. ആദ്യ ദിവസത്തെ കണക്കെടുക്കുമ്പോള്‍ അത് അതിനേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്നും ജിയോ വെബ്‌സൈറ്റ്, മൈ ജിയോ ആപ്പ് എന്നിവയില്‍ നിന്നും ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്. അതേസമയം ബുക്കിങ് സമയത്ത് വെബ്‌സൈറ്റില്‍ ഇടക്ക് തടസം നേരിടുന്നുണ്ട്. മൈ ജിയോ ആപ്പിലും ബുക്കിങ് ശരിയായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ഈ വിഷയത്തില്‍ റിലയന്‍സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുടക്കത്തില്‍ ഫോണിന്റെ വിതരണ പ്രക്രിയയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. താമസിയാതെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ജിയോഫോണുകള്‍ ലഭ്യമാക്കും. ഒരാഴ്ചയില്‍ 50 ലക്ഷം ജിയോഫോണുകള്‍ ആളുകള്‍ക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram