കേരളത്തില്‍ ജിയോഫോണ്‍ ബുക്കിങ് നേരത്തേ ആരംഭിച്ചു


വൈകുന്നേരം മുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഉപയോക്താക്കളുടെ തിരക്കും തിരക്ക് വര്‍ധിക്കുമ്പോള്‍ വെബ്‌സൈറ്റിന്റെ വേഗത കുറയാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജിയോ ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകളില്‍ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

ജിയോഫോണുകള്‍ക്കായുള്ള ബുക്കിങ് നിശ്ചയിച്ച സമയത്തില്‍ നിന്നും നേരത്തെ ആരംഭിച്ചു. കേരളത്തിലെ റിലയന്‍സ് ജിയോ ഔട്ട്‌ലെറ്റുകളില്‍ രാവിലെ തന്നെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 5.30 ന് ജിയോ ഫോണുകള്‍ക്കായുള്ള ബുക്കിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്.

വൈകുന്നേരം മുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഉപയോക്താക്കളുടെ തിരക്കും തിരക്ക് വര്‍ധിക്കുമ്പോള്‍ വെബ്‌സൈറ്റിന്റെ വേഗത കുറയാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജിയോ ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകളില്‍ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ നിശ്ചയിച്ച സമയത്ത് തന്നെയായിരിക്കും ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ് ആരംഭിക്കുക. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ബുക്കിങ് നടത്തുന്നത്. ബുക്ക് ചെയ്യുന്നവര്‍ 500 രൂപ നേരത്തെ തന്നെ നല്‍കേണ്ടി വരും. ബാക്കി വരുന്ന 1000 രൂപ ഫോണ്‍ കയ്യില്‍ ലഭിക്കുമ്പോള്‍ നല്‍കിയാല്‍ മതി.

50 ലക്ഷം ഫോണുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വില്‍പന നടത്താമെന്നാണ് ജിയോ കണക്കുകൂട്ടുന്നത്. രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ജിയോ സിം കാര്‍ഡുകള്‍ക്ക് ലഭിച്ച സ്വീകാര്യത 4ജി വോള്‍ടി ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയുള്ള ഈ ഫീച്ചര്‍ ഫോണിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദ്യം ബുക്കു ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ജിയോഫോണ്‍ വിതരണം ചെയ്യുക. ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരോരുത്തര്‍ക്കും ക്രമമനുസരിച്ച് ടോക്കണ്‍ നല്‍കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram