ഇനി 5ജി-യുടെ കാലം; ഏപ്രില്‍ മാസത്തോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും


1 min read
Read later
Print
Share

ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.

സിയൂള്‍: 5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ ഏപ്രില്‍ മാസത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് റണ്ണിലുണ്ടായ കാലതാമസവും പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യതയെയും തുടര്‍ന്നാണ് 5ജി ഫോണുകള്‍ വൈകിയതെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇലക്ട്രോണിക്‌സ് പുറത്തിറക്കിയിട്ടുള്ള എസ്10 ഫോണിന്റെ 5ജി പതിപ്പ് അടുത്ത മാസം ആദ്യം പുറത്തിറക്കും. ഇതിനൊപ്പം, എല്‍ജിയുടെ വി50-യുടെ 5ജി ഫോണും അടുത്തമാസം വിപണിയിലെത്തുമെന്നാണ് വിവരം.

കഴിഞ്ഞ മാസമാണ് ഗ്യാലക്‌സി എസ്10 സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് അവതരിപ്പിച്ചത്. ഈ കമ്പനിക്ക് പുറമെ, ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.

എന്നാല്‍, 2020-ഓടെ മാത്രമേ 5ജി നെറ്റ്‌വര്‍ക്ക് സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ലഭ്യമാകുകയുള്ളു. അതിവേഗ ഇന്റര്‍നെറ്റ് തന്നെയാണ് 5 ജിയും ഉറപ്പുനല്‍കുന്നത്.

4 ജിയെക്കാള്‍ വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യത 5 ജിയിലൂടെ ലഭ്യമാകും. സെക്കന്‍ഡില്‍ ഒരു ഗിഗാബൈറ്റിന് മുകളിലായിരിക്കും വേഗം. ഇതിന് പുറമെ, സ്പീഡ് ഒട്ടും കുറയാതെ തന്നെ ഒന്നിലേറെ ഡിവൈസുകള്‍ ഒരേ സമയം കണക്ട് ചെയ്യാനാകുമെന്നതും 5ജിയുടെ പ്രത്യേകതയാണ്.

Content Highlights: 5G smartphones likely to hit Indian market in April

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram