ഷാവോമിയുടെ സ്മാര്‍ട് ഡിസ്‌പ്ലേ പുറത്തിറക്കി; ഗൂഗിളും, ആമസോണും എതിരാളികള്‍


പേരില്‍ സൂചിപ്പിക്കുന്ന പോലെ ഷാവോമിയുടെ സ്വന്തം ഷ്യാവോ എഐ വോയ്‌സ് അസിസ്റ്റന്റ് ആണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ഷാവോമി പുതിയ സ്മാര്‍ട് ഡിസ്‌പ്ലേ പുറത്തിറക്കി. ഷ്യാവോ എഐ ടച്ച്‌സ്‌ക്രീന്‍ പ്രോ 8 (XiaoAI Touchscreen Pro 8)എന്നാണ് പേര്. എട്ട് ഇഞ്ച് ഡിസ്‌പ്ലേയും മൂന്ന് സബ് വൂഫറുകളുമാണ് ഈ സ്മാര്‍ട് ഡിസ്‌പ്ലേയ്ക്കുള്ളത്. ചൈനയില്‍ 499 യുവാന്‍ (ഏകദേശം 5058 രൂപ) ആണ് ഇതിന് വില.

പേരില്‍ സൂചിപ്പിക്കുന്ന പോലെ ഷാവോമിയുടെ സ്വന്തം ഷ്യാവോ എഐ വോയ്‌സ് അസിസ്റ്റന്റ് ആണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

എക്കോ ഷോ, നെസ്റ്റ് ഹബ്ബ് പോലെ ഷാവോമിയുടെ സ്മാര്‍ട് ഡിസ്‌പ്ലേയ്ക്ക് ഇന്‍ ബില്‍റ്റ് കളര്‍ ഡിസ്‌പ്ലേയാണുള്ളത്. ഇത് ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് ഇത് മറുപടി നല്‍കും. പാട്ട് പ്ലേ ചെയ്യാനും, വീഡിയോ കാണാനും, വീട്ടിലെ സ്മാര്‍ട് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും ഇത് ഉപയോഗിച്ച് സാധിക്കും. ക്യാമറയുള്ളതിനാല്‍ വീഡിയോ കോളുകള്‍ ചെയ്യാനും ഷാവോമി സ്മാര്‍ട് ഡിസ്‌പ്ലേ ഉപയോഗിക്കാം.

ഈ സ്മാര്‍ട് ഡിസ്‌പ്ലേ ഷാവോമി ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും ഷാവോമിയുടെ ഏറെ പ്രധാനപ്പെട്ട വിപണികളില്‍ ഒന്നായതിനാല്‍ ഇന്ത്യയിലേക്കും ഈ സ്മാര്‍ട് ഡിസ്‌പ്ലേ എത്തിക്കാന്‍ സാധ്യതയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram