പുതിയൊരു ഫോണ്‍ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് റിയല്‍മി. ഫോണിനേക്കാളേറെ ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം റിയല്‍മി പുറത്തിറക്കാന്‍ പോവുന്ന 'ബഡ്സ് എയര്‍' എന്ന ഇയര്‍ബഡ് ആണ്. ആപ്പിള്‍ എയര്‍പോഡിനോട് വളരെയധികം സമാനത പുലര്‍ത്തുന്ന ഈ ഉല്‍പ്പന്നം മൂന്ന് നിറങ്ങളില്‍ വിപണിയിലെത്തുമെന്ന് പുറത്തുവന്ന ചില ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ബഡ്സ് എയറിന് വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുണ്ടാവും എന്നതാണ് മറ്റൊരു സവിശേത. റിയല്‍മി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ് പാഡില്‍ ചാര്‍ജ് ചെയ്യുന്ന ബഡ്സ് എയറിന്റെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ബഡ്സ് എയറിന് ഏകദേശം 5000 രൂപയോളം വിലയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വയര്‍ലെസ് ചാര്‍ജിങ് മാത്രമല്ല യുഎസ്ബി സി പോര്‍ട്ട് വഴി നേരിട്ട് കേബിള്‍ വഴിയും റിയല്‍മി ബഡ്സ് എയര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മഞ്ഞ, കറുപ്പ്, വെളുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. ഡിസംബര്‍ 17നായിരിക്കും അവതരണ പരിപാടി.