റിയല്‍മിയ്ക്ക് പിന്നാലെ ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സുമായി വണ്‍പ്ലസ്


മാക്‌സ് ജെ എന്നയാളാണ് ഈ വിവരം പുറത്തുവിട്ടത്. വണ്‍പ്ലസ് ഇയര്‍ബഡിന്റെ ഒരു ചിത്രവും മാക്‌സ് പുറത്തുവിട്ടുണ്ട്.

പ്പിളിന്റെ എയര്‍പോഡിനെ വെല്ലുവിളിച്ചുകൊണ്ട് ഷാവോമി പോലുള്ള ചില ആന്‍ഡ്രോയിഡ് ബ്രാന്റുകള്‍ സ്വന്തമായി ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍ ഇതിനോടകം വിപണിയിലിറക്കിയിട്ടുണ്ട്. അടുത്തിടെയാണ് രൂപകല്‍പനയില്‍ പോലും എയര്‍പോഡിനോട് സമാനത പുലര്‍ത്തുന്ന റിയല്‍മിയുടെ 'ബഡ്‌സ് എയര്‍' ഇയര്‍ഫോണുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഇപ്പോഴിതാ റിയല്‍മിയ്ക്ക് പിന്നാലെ വണ്‍പ്ലസും സ്വന്തം ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന് വിവരം.

മാക്‌സ് ജെ എന്നയാളാണ് ഈ വിവരം പുറത്തുവിട്ടത്. നിലവില്‍ വണ്‍പ്ലസ് ഇയര്‍ബഡുകള്‍ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

ആപ്പിളിന്റെ എയര്‍പോഡിന് സമാനമായി സോണി, സാംസങ്, ഷാവോമി, ജെബിഎല്‍, സ്‌കള്‍ കാന്‍ഡി പോലെ നിരവധി ബ്രാന്റുകള്‍ ട്രൂലി വയര്‍ലെസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 2020 ഓടെ ശബ്ദോപകരണ വിപണിയില്‍ ഇത്തരം ഇയര്‍ഫോണുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ ബ്രാന്റുകള്‍ മത്സരത്തിനെത്തുന്നതോടെ വിലക്കുറവും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

Content Highlights: oneplus to launch a truely wireless earbuds

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram