എല്‍.ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എല്‍ജി കെ12+ ബ്രസീലില്‍ പുറത്തിറക്കി. കഴിഞ്ഞ മാസം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കെ40 സ്മാര്‍ട്‌ഫോണിന്റെ പുതിയ പതിപ്പാണിത്. എഐ ക്യാമറ, മീഡിയാ ടെക്ക് ഹീലിയോ പി 22 പ്രൊസസര്‍ എന്നിവയുമായാണ് ഫോണ്‍ എത്തുന്നത്.
1,199 ബ്രസീലിയന്‍ റിയാലാണ് ഫോണിന് വില. ഇത് ഇന്ത്യയില്‍ ഏകദേശം 21,200 രൂപ വരും. കറുപ്പ്, പ്ലാറ്റിന് ഗ്രേ, ബ്ലാക്ക്, മോറോക്കന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.
5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. മീഡിയാ ടെക് ഹീലിയോ പി22 പ്രൊസസറില്‍ രണ്ട് ജിബി റാം, രണ്ട് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാനാവും. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓഎസ് ആണ് ഫോണില്‍.
16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫോണിന് പിന്നിലായുണ്ട്. പ്രത്യേകം ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടനും നല്‍കിയിരിക്കുന്നു. ഡിടിഎച്ച്:എക്‌സ് ത്രീഡി സറൗണ്ട് സൗണ്ട് സൗകര്യവും കെ 12 പ്ലസിലുണ്ട്.
നിലവില്‍ ബ്രസീലില്‍ മാത്രമാണ് കെ12 പ്ലസ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് വിപണികളില്‍ പുതിയ ഫോണ്‍ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.
Content Highlights: LG K12+ LAUNCHED IN BRAZIL