എച്ച്പിയുടെ ഓമെന്‍ എക്‌സ് 2എസ് ലാപ്‌ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ഓമെന്‍ 15, പാവിലോണ്‍ ഗെയിമിങ് ലാപ്‌ടോപ്പ് എന്നിവയും എച്ച്പി ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു.
കഴിഞ്ഞ മാസം അമേരിക്കയിലാണ് എച്ച്പി എക്‌സ് 2എസ് ലാപ്‌ടോപ്പ് ആദ്യമായി അവതരിപ്പിച്ചത്. ലോകത്തെ ആദ്യ ഡ്യുവല്‍ സ്‌ക്രീന്‍ ലാപ്‌ടോപ്പ് ആണ് ഇതെന്ന് എച്ച്പി പറയുന്നു. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ 15 ഇഞ്ച് ഡിസ്‌പ്ലേ പാനല്‍. 6 ഇഞ്ച് 1080 പിക്‌സല്‍ ടച്ച് സ്‌ക്രീന്‍ പാനല്‍ എന്നിവയാണ് ഇതിനുള്ളത്. ഇവകൂടാതെ ഫോട്ടോണ്‍ വയര്‍ലെസ് മൗസ്, ഔട്ട്‌പോസ്റ്റ് മൗസ് പാഡ്, വയര്‍ലെസ് ചാര്‍ജിങ്, ഗെയിമിങ് ഹെഡ്‌സെറ്റ്, ഗെയിമിങ് മൗസ് എന്നിവയും ഒമെന്‍ നല്‍കുന്നുണ്ട്.
2,09,990 രൂപയാണ് ഒമെന്‍ എക്‌സ് 2എസ് ലാപ്‌ടോപ്പിന് വില. ജൂലായ് ഒന്നുമുതല്‍ ഇത് വില്‍പനയ്‌ക്കെത്തും.
ഓമെന്‍ എക്‌സ് 2എസിന്റെ രണ്ടാമത്തെ ഡിസ്‌പ്ലേ കീബോര്‍ഡിന് മുകളിലായാണ് സ്ഥാപിച്ചിട്ടുള്ളത്. ഗെയിമര്‍മാര്‍ക്ക് ഗെയിം കളിക്കുന്നതോടൊപ്പം മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും.
ഒമ്പതാം തലമുറ ഇന്റല്‍ കോര്‍ ഐ9 സിപിയു ആണ് ലാപ്‌ടോപ്പില്‍ നല്‍കിയിരിക്കുന്നത്. ഗ്രാഫിക്‌സിന് വേണ്ടി എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 2080 മാക്‌സ്-ക്യു ഗ്രാഫിക്‌സ് കാര്‍ഡും 16 ജിബി ഡിഡിആര്‍4 റാമും ഇതില്‍ നല്‍കിയിരിക്കുന്നു.
മറ്റ് ഓമെന്‍ ലാപ്‌ടോപ്പുകളെ പോലെ ആര്‍ജിബി ലൈറ്റിങ് സംവിധാനത്തോടെയുള്ള കീബോര്‍ഡാണ് ഓമെന്‍ എക്‌സ് 2എസില്‍ ഉള്ളത്.
Content Highlights: hp omen x 2s gaming laptop with dual screen launched in india