യാത്ര ആയാസരഹിതമാക്കും ഈ ആപ്പുകള്‍


1 min read
Read later
Print
Share

യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കാന്‍ സഹായകരമായ രണ്ടു ഡസനിലേറെ വൈവിധ്യമുള്ള ആപ്പുകള്‍ ലഭ്യമാണ്.

യാത്രകള്‍ക്കായി മൊബൈല്‍ ആപ്പുകളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. നാവിഗേഷന്‍ ആപ്പുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റൂം ബുക്കിങ് ആപ്പുകള്‍ വരെ ഇന്നുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കാന്‍ സഹായകരമായ രണ്ടു ഡസനിലേറെ വൈവിധ്യമുള്ള ആപ്പുകള്‍ ലഭ്യമാണ്. സഞ്ചാര പ്രിയര്‍ക്ക് സഹായകമാകുന്ന അഞ്ച് യാത്രാ ആപ്പുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ:

ഹിയര്‍ വി ഗോ

നോക്കിയ വികസിപ്പിച്ചെടുത്തിരിക്കുന്ന നാവിഗേഷന്‍ ആപ്പാണിത്. ഗൂഗിള്‍ മാപ്പ് നല്‍കുന്നതിലുപരിയായി, നടത്തത്തിനും, സൈക്ലിങ്ങിനും പൊതു ഗതാഗതത്തിനുമൊക്കെയുള്ള ശരിയായ വഴികള്‍ ഓഫ്ലൈനിലാണെങ്കിലും ആപ്പിലൂടെ ലഭിക്കും എന്നതാണ് സവിശേഷത. ഈ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ദിശയും ദിക്കുകളുമൊക്കെ കൃത്യമായി മനസ്സിലാക്കാനാകും. ആപ്പ് നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം പൊതുവേ കൃത്യമാണ്.

ട്രാവ്കാര്‍ട്ട്

ഇന്റര്‍നെറ്റില്ലാതെ തന്നെ ഉപയോഗിക്കാനാകുന്ന ആപ്പാണിത്. സ്ഥലങ്ങളും മറ്റ് യാത്രാ വിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. ഹോട്ടലുകളുടെ സ്‌പെഷ്യല്‍ ഓഫറുകള്‍, ഡീലുകള്‍, യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും.

മേയ്ക്ക് മൈ ട്രിപ്പ്

2000-ല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ കമ്പനി സ്ഥാപിച്ചത്. ട്രെയിന്‍, ബസ്, ഫ്‌ളൈറ്റ് ടിക്കറ്റുകള്‍, ആഭ്യന്തര, രാജ്യാന്തര ടൂര്‍ പാക്കേജുകള്‍, ഹോട്ടല്‍ റിസര്‍വേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാണ്.

ബുക്കിങ് ഡോട്ട് കോം

രാജ്യത്തിനകത്തും പുറത്തും താമസസൗകര്യമൊരുക്കി നല്‍കുന്ന ആപ്പാണിത്. മികച്ച ഡീലുകളാണ് ആപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ബജറ്റ് ഹോട്ടലുകള്‍ക്ക് ആപ്പില്‍ പ്രാധാന്യമുള്ളതിനാല്‍ താമസച്ചെലവു ചുരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആപ്പിനെ ആശ്രയിക്കാം.

ട്രിവാഗോ

ഹോട്ടല്‍ ബുക്കിങ് പ്രയാസ രഹിതമാക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ആപ്പാണിത്. ഇരുന്നൂറിലധികം ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്ത് ആപ്പ് കാണിച്ചുതരും. സഞ്ചാരികളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള താമസസൗകര്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram