നദാല്‍ പരിക്കേറ്റ് പിന്മാറി; യു.എസ് ഓപ്പണില്‍ ഡെല്‍ പോട്രോ-ദ്യോക്കോവിച്ച് ഫൈനല്‍


1 min read
Read later
Print
Share

ഇതോടെ യു.എസ് ഓപ്പണ്‍ ഫൈനലില്‍ ഡെല്‍ പോട്രോയും നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും.

ന്യൂയോര്‍ക്ക്: നിലവിലെ യു.എസ് ഓപ്പണ്‍ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നിസ് സെമി മത്സരത്തിനിടയ്ക്ക് പരുക്കേറ്റ് പിന്‍മാറി.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയുമായുള്ള മത്സരത്തിനിടെ വലതു കാല്‍മുട്ടില്‍ വേദന കൂടിയതോടെയാണ് പിന്മാറാന്‍ നദാല്‍ തീരുമാനിച്ചത്. ഇതോടെ യു.എസ് ഓപ്പണ്‍ ഫൈനലില്‍ ഡെല്‍ പോട്രോയും നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും.

'' അതൊരു ടെന്നിസ് മത്സരമായിരുന്നില്ല. ഒരു കളിക്കാരന്‍ കളിക്കുന്നു മറ്റൊരാള്‍ കോര്‍ട്ടിന്റെ ഒരു വശത്ത് ചുമ്മാ നില്‍ക്കുന്നു. പിന്മാറ്റം ഏറെ നിരാശയും വെറുപ്പുമുണ്ടാക്കുന്നതാണ്. എന്നാല്‍ ഒരു സെറ്റുകൂടി അവിടെ തുടരാന്‍ എനിക്കാകുമായിരുന്നില്ല. എനിക്ക് മതിയായിരുന്നു'', പിന്മാറ്റത്തിനു ശേഷം നദാല്‍ പ്രതികരിച്ചു.

ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു (7-6(3), 6-2) നദാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ആദ്യ സെറ്റിനിടെ തന്നെ തനിക്ക് വലതു കാല്‍മുട്ടില്‍ വേദന ഏറിവരുന്നതായി തോന്നിയിരുന്നെന്ന് നദാല്‍ പറഞ്ഞു.

അതേസമയം 2009-ലെ യു.എസ് ഓപ്പണു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. 2009-ല്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് കിരീടം നേടിയ താരമാണ് ഡെല്‍ പോട്രോ.

മറ്റൊരു സെമിയില്‍ 2014 യു.എസ് ഓപ്പണ്‍ റണ്ണറപ്പായി ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഞായറാഴ്ചയാണ് ഫൈനല്‍.

Content Highlights: us open semi finals rafael nadal versus del potro

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram