ബോള്‍ ബോയിയുടെ സ്വപ്‌നം യാഥാർഥ്യമാക്കി നഡാല്‍


1 min read
Read later
Print
Share

പാരീസ് ഓപ്പണിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം

പാരിസ്: ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗസ്ഖ്വറ്റുമായുള്ള മത്സര വിജയത്തിന് ശേഷം നടന്ന അഭിമുഖത്തിനിടെ അവതാരകയാണ് ആ ബോള്‍ ബോയുടെ സ്വപ്‌നം റാഫേല്‍ നഡാലിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒട്ടും മടിച്ചില്ല. പന്തുകള്‍ അടുക്കിവെക്കുകയായിരുന്ന തന്റെ കടുത്ത ആരാധകനേയും കൂട്ടി നഡാല്‍ വീണ്ടും കളത്തിലിറങ്ങി. ദീര്‍ഘനാളായി അവന്‍ കൊണ്ടുനടന്നിരുന്ന സ്വപ്നം സാക്ഷാത്കരിച്ചു.

പാരീസ് ഓപ്പണിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റിച്ചാര്‍ഡ് ഗസ്ഖ്വറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ പ്രവേശനം നേടിയ നഡാലിനെ അഭിമുഖം ചെയ്യാനെത്തിയതാണ് അവതാരക. താങ്കള്‍ക്ക് ലോകത്താകമാനം നിരവധി ആരാധകരുണ്ട്. എന്നാല്‍ ഈ ബോള്‍ബോയ് നിങ്ങളുടെ കടുത്ത ആരാധകനാണ്. ഇവന്റെ സ്വപ്‌നം നിങ്ങള്‍ക്കെതിരേ കളിക്കുക എന്നതാണ്‌, അവതാരക ഒരു ബോള്‍ബോയിയെ ചൂണ്ടിക്കാട്ടി അഭിമുഖത്തിനിടെ നഡാലിനോട് പറഞ്ഞു.

ജനക്കൂട്ടത്തെ അതിശയിപ്പിച്ചുകൊണ്ട് ഉടന്‍ നഡാല്‍ തന്റെ ബാഗില്‍ നിന്ന് രണ്ടു റാക്കറ്റുകള്‍ എടുത്തുകൊണ്ടുവന്നു. ഒന്ന് ആ ബോള്‍ ബോയിക്ക് കൈമാറിയതിന് ശേഷം അവനെ കോര്‍ട്ടിലേക്ക് ക്ഷണിക്കുകയും ഇരുവരും കളിക്കുകയും ചെയ്യുകയായിരുന്നു.

റിച്ചാര്‍ഡ് ഗസ്ഖ്വറ്റുമായുള്ള മത്സരത്തില്‍ 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് നഡാല്‍ ജയിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ മാക്‌സ്മിലിയന്‍ മാര്‍ട്ടെറെറയാണ് നഡാലിന്റെ എതിരാളി.

Content Highlights: Rafael Nadal Makes Ball Boy's Dream Come True, Plays Tennis On Court Philippe Chatrier

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram