പാരീസ്: 2018 ആവര്‍ത്തിച്ച് ഡൊമനിക് തീമിനെ മുട്ടുകുത്തിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാല്‍ നിലനിര്‍ത്തി. നദാലിന്റെ 12-ാം ഫ്രഞ്ച് കിരീടവും 18-ാം ഗ്രാന്‍സ്ലാമുമാണിത്. കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടാം സെറ്റ് വിട്ട്‌കൊടുക്കേണ്ടതൊഴിച്ചാല്‍ ഏക പക്ഷീയമായി മൂന്നു സെറ്റുകള്‍ (6-3, 5-7, 6-1, 6-1) സ്വന്തമാക്കിയാണ് നദാല്‍ കിരീടം നേടിയത്.
രണ്ട് ഗ്രാന്‍സ്ലാമും കൂടി നേടിയാല്‍ 20 കിരീടം നേടിയ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്താം. സെമിയില്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ കടന്നത്.
ആദ്യ ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഓസ്ട്രിയന്‍ താരം തീമിന് ഇത്തവണയും രക്ഷയില്ലായിരുന്നു. കഴിഞ്ഞവര്‍ഷം തീമിനെ നേരിട്ടുസെറ്റുകളില്‍ കീഴടക്കിയാണ് നദാല്‍ കിരീടം നേടിയത്. 2017ല്‍ സെമിയിലും തീം നദാലിന് മുന്നില്‍ വീണിരുന്നു.
Content Highlights: Rafael Nadal beats Dominic Thiem to win 12th French Open title