നദാല്‍ വീണ്ടും ഫെഡററെ വീഴ്ത്തി


1 min read
Read later
Print
Share

ഒന്നാം ഗെയിമില്‍ ഫെഡ് എക്‌സ്പ്രസിനെ മനോഹരമായൊരു ബാക്ക് ഹാന്‍ഡ് വോളിയിലൂടെ ബ്രേക്ക് ചെയ്ത നദാല്‍ 2-0 എന്ന നിലയില്‍ ലീഡ് നേടി.

ന്യൂഡല്‍ഹി: റോജര്‍ ഫെഡററുമായുള്ള ക്ലാസിക് പോരാട്ടത്തില്‍ വിജയം റാഫേല്‍ നദാലിന് തന്നെ. ഷൂട്ടൗട്ടില്‍ നദാല്‍ നേടിയ ജയത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഇന്ത്യന്‍ ലെഗ്ഗില്‍ ഇന്ത്യന്‍ എയ്‌സ് യു.എ.ഇ. റോയല്‍സിനെ മറികടന്നു. സ്‌കോര്‍: 30-19. 6-5 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം.

ഒന്നാം ഗെയിമില്‍ ഫെഡ് എക്‌സ്പ്രസിനെ മനോഹരമായൊരു ബാക്ക് ഹാന്‍ഡ് വോളിയിലൂടെ ബ്രേക്ക് ചെയ്ത നദാല്‍ 2-0 എന്ന നിലയില്‍ ലീഡ് നേടി. എന്നാല്‍, നാലാം ഗെയിമില്‍ മറ്റൊരു ബ്രേക്കിലൂടെ ഫെഡറര്‍ ശക്തമായി തന്നെ തിരിച്ചുവന്നു. അഞ്ചാം ഗെയിമില്‍ നദാല്‍ വീണ്ടും ഫെഡററെ ബ്രേക്ക് ചെയ്ത് തന്റെ ആധിപത്യം സ്ഥാപിച്ചു. 6-5 എന്ന നിലയിലാണ് ഷൂട്ടൗട്ടില്‍ നദാല്‍ വിജയിച്ചത്.

വനിതാ സിംഗിള്‍സില്‍ അഗ്‌നിയെസ്‌ക റഡ്വാന്‍സ്‌ക ക്രിസ്റ്റിന മ്ലാഡെനോവിച്ചിനെയും (6-1) പുരുഷന്മാരുടെ ഡബിള്‍സില്‍ ബൊപ്പണ്ണ-നദാല്‍ സഖ്യം സിലിച്ച്-ഫെഡറര്‍ സഖ്യത്തെയും (6-4) മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യം നെസ്റ്റര്‍-മ്ലാഡെനോവിച്ച് സഖ്യത്തെയും (6-4) പുരുഷന്മാരുടെ ലെജന്‍ഡ്‌സ് സിംഗിള്‍സില്‍ ഫാബ്രിസ സാന്റൊരോ ഗോരാന്‍ ഇവാനിസെവിച്ചിനെയും (6-5) തോല്‍പിച്ചു.

മറ്റൊരു മത്സരത്തില്‍ ലിയാണ്ടര്‍ പെയ്‌സിന്റെ ജപ്പാന്‍ വാരിയേഴ്‌സ് മികച്ച തുടക്കം ലഭിച്ചിട്ടും സിംഗപ്പുര്‍ സ്ലാമേഴ്‌സിനോട് തോറ്റു. ഭ്‌കോര്‍: 21-24. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ വാരിയേഴ്‌സ് വഴങ്ങുന്ന ആറാമത്തെ തോല്‍വിയാണിത്. യു.എ.ഇ. റോയല്‍സിനെതിരെ മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram